സൂര്യയുടെ നായികയായി തിളങ്ങിയ നടി പ്രണിത സുഭാഷ്, കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് താരം, ആശുപത്രിയില്‍ നിന്ന് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിൽ

തെന്നിന്ത്യയാകെ നിറഞ്ഞുനിന്ന നടിയാണ് പ്രണിത സുഭാഷ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ സജീവമായിരുന്ന പ്രണിത ഹിന്ദിയില്‍ ഹംഗാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറിയിരുന്നു. വിവാഹത്തോടെയാണ് താരം അഭിനയരംഗത്ത് നിന്നും ഒരിടവേളയെടുത്തത്.
2021 മെയ് 30-നായിരുന്നു ബിസിനസുകാരനായ നിതിന്‍ രാജുവും പ്രണിത സുഭാഷും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹത്തിനുശേഷമാണ് ഇക്കാര്യം നടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്നത് പ്രണിത സുഭാഷ് തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകള്‍ ജനിച്ചുവെന്ന സന്തോഷവാര്‍ത്ത കൂടി പങ്കുവെക്കുകയാണ് താരം. ആശുപത്രിയില്‍ നിന്ന് കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പ്രണിത തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ക്കൊപ്പം പ്രണിത കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.' ഞങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജനനദിനം മുതല്‍ വളരെ അതിശയകരമായി തോന്നുന്നു. ഒരു ഗൈനക്കോളജിസ്റ്റായ അമ്മയെ ലഭിച്ചത് ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം ഈ നിമിഷങ്ങള്‍ വളരെ കാഠിന്യമേറിയതും വൈകാരികമായി ഏറ്റവും ബുദ്ധിമുട്ടേറിയ സമയവുമായിരുന്നു.
എന്റെ ഒപ്പമുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരെയും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. അവരെന്റെ പ്രസവം സുഗമമാണെന്ന് ഉറപ്പാക്കി. പ്രസവം കഴിയുന്നത്ര വേദനാരഹിതമാക്കിത്തന്ന അനസ്‌തേഷ്യ ടീമിനോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. മകളുടെ ജനനകഥ നിങ്ങള്‍ക്കായി പങ്കുവെക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.'എന്നാണ് താരം കുറിച്ചത്. നിരവധി ആരാധകരാണ് പ്രണിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരത്തിന് ആശംസകള്‍ അര്‍പ്പിരിക്കുന്നത്.
https://www.facebook.com/Malayalivartha


























