Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സ്ത്രീ എന്ന നിലയ്ക്ക് അത് ഞാന്‍ എന്റെ നാവില്‍ നിന്ന് പറയില്ല... ഇവിടെ എന്തും പറയാം എന്ന് വിചാരിക്കുന്നത് തെറ്റാണ്.. ബിഗ് ബോസിന് പുറത്ത് ദില്‍ഷയ്ക്ക് ഒരു ജീവിതമുണ്ട്... അവിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി ഒരിക്കലും അത് പറയാന്‍ പാടില്ലായിരുന്നു; റിയാസിന്റെ വാക്കുകളില്‍ സംഭവിച്ച അബദ്ധം മനസ്സിലാക്കിക്കാന്‍ ധന്യ.. റിയാസിനെ ശാസിച്ച് ലക്ഷ്മിപ്രിയ

12 JUNE 2022 10:10 AM IST
മലയാളി വാര്‍ത്ത

മുൻപത്തെ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസൺ നാല്. വിജയി ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികൾ. വരുന്ന പന്ത്രണ്ടാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ കഴിഞ്ഞ ദിവസം മത്സരാർത്ഥികൾ തെരഞ്ഞെടുത്തു. അഖില്‍ ആണ് ക്യാപ്റ്റന്‍. ഇത് മൂന്നാം തവണയാണ് അഖില്‍ ക്യാപ്റ്റനാവുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ. ബിഗ് ബോസ് പ്രത്യേക സമ്മാനം നല്‍കിയാണ് അഖിലിനെ അഭിനന്ദിച്ചത്. ഫിനാലെയിലേക്ക് മൂന്ന് ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ ഇത്തവണത്തെ ക്യാപ്റ്റന്‍സി ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന ഒന്നാണ്. ആദ്യം ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുക്കുന്നതിന് മൂന്ന് പേരെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതില്‍ ഏറ്റവും അധികം ആളുകള്‍ പറഞ്ഞ പേര് അഖില്‍, വിനയ്, റിയാസ് എന്നിവരുടേതാണ്. എന്നാല്‍ റിയാസ് ക്യാപ്റ്റനാകുന്നതിനോട് എതിര്‍ത്ത് ചിലര്‍ രംഗത്തെിരുന്നു.

ക്യാപ്റ്റനാകാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണ് റിയാസ് എന്നായിരുന്നു ലക്ഷ്മിപ്രിയ പറഞ്ഞത്. ഇതിന്റെ കാരണമായി ലക്ഷ്മി ചൂണ്ടിക്കാണിച്ചത് റിയാസ് ദില്‍ഷയോട് പറഞ്ഞ ചില കാര്യങ്ങളാണ്. ഇത് എന്താണെന്ന് പറയാന്‍ ലക്ഷ്മിപ്രിയ തയ്യാറായിരുന്നുമില്ല. ഒരു സ്ത്രീ എന്ന നിലയ്ക്ക് അത് ഞാന്‍ എന്റെ നാവില്‍ നിന്ന് പറയില്ല. ഇതൊരു ഗെയിം ഷോയാണ്. ഇതില്‍ എന്തും പറയാം എന്ന് വിചാരിക്കുന്നത് തെറ്റാണ്. ബിഗ് ബോസിന് പുറത്ത് ദില്‍ഷയ്ക്ക് ഒരു ജീവിതമുണ്ട്. അവിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി ഒരിക്കലും അത് പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരിയ്ക്കലും ക്യാപ്റ്റനായി ഇരിക്കാന്‍ യോഗ്യതയില്ല. എന്ത് വാക്കാണ് താന്‍ അത്ര മോശമായി പറഞ്ഞത് എന്ന് റിയാസ് വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പറയാന്‍ ആരും തയ്യാറായില്ല.

ഒരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്ന വ്യക്തിയെ ഒരിക്കലും ക്യാപ്റ്റനായി പരിഗണിക്കാന്‍ സാധിക്കില്ല എന്നാണ് മറ്റ് മത്സരാര്‍ത്ഥികല്‍ പറയുന്നത്. ഇത് തുറന്ന് പറയാനും ആരും തയ്യാറായില്ല. ദില്‍ഷയ്ക്ക് പറയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ദില്‍ഷ പറയട്ടെ മറ്റാരും അത് പറയുന്നില്ല എന്നാണ് ലക്ഷ്മിപ്രിയയും ധന്യയും ആവര്‍ത്തിക്കുന്നത്. എന്താണ് അവന്‍ പറഞ്ഞതെന്ന് തുറന്ന് പറഞ്ഞ് റിയാസിന് തെറ്റ് തിരുത്താന്‍ ഒരു അവസരം നല്‍കണം എന്നാണ് ബ്ലെസ്ലി പറയുന്നത്. അവിടെ അത് ശരിയല്ല എന്ന് ലക്ഷ്മിപ്രിയ പറയുന്നു. റിയാസ് ദില്‍ഷയെ റോബിന്റെ എച്ചില്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതില്‍ ഇപ്പോഴും ഒരു തെറ്റും ഇല്ലെന്നാണ് റിയാസ് പറയുന്നത്. കാരണം അത് പറഞ്ഞ് തുടങ്ങിയത് ഞാനല്ല. ദില്‍ഷ തന്നെയാണ്. അവശിഷ്ടം എന്ന വാക്ക് ദില്‍ഷ ഉപയോഗിച്ചു. അത് വീണ്ടും ഉപയോഗിക്കുകമാത്രമാണ് താന്‍ ചെയ്തത്. പക്ഷേ റിയാസിന്റെ വാക്കുകളില്‍ സംഭവിച്ച അബദ്ധം മനസ്സിലാക്കിക്കാന്‍ ധന്യ പരമാവധി ശ്രമിക്കുന്നുണ്ട്. റിയാസിനെ ഒറ്റയ്ക്ക് മാറ്റി നിര്‍ത്തിയാണ് സംസാരിക്കുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ തെറ്റില്ല എന്നാണ് റിയാസ് പറയുന്നത്. ഇനി വരും ദിവസങ്ങളിൽ മത്സരം ഏറെ കൊടുക്കുകയാണ്. കണ്ടിരുന്നു തന്നെ കാണണം. എന്താണ് ഇനി സംഭവിക്കുകയെന്നും ആരാണ് വിജയി എന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends