Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ പ്രിയപ്പെട്ട സുഹൃത്ത് കമൽ ഹാസനെ കഴിഞ്ഞ രാത്രി എന്റെ വീട്ടിൽ വെച്ച് ആദരിക്കാൻ സാധിച്ചതിലും വിക്രം എന്ന സിനിമയുടെ വിജയം ആഘോഷിച്ചതിലും അതിയായ സന്തോഷം... എന്റെ പ്രിയപ്പെട്ട സല്ലു ഭായിയും ലോകേഷും ഒപ്പമുണ്ടായിരുന്നു... എന്തൊരു ത്രില്ലിംഗ് സിനിമയാണിത്! സൽമാൻ ഖാനൊപ്പം കമൽ ഹാസനെ ആദരിച്ച് ചിരഞ്ജീവി

12 JUNE 2022 11:17 AM IST
മലയാളി വാര്‍ത്ത

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്. ഇപ്പോഴിതാ 'വിക്രം' സിനിമയുടെ വിജയത്തിന് പിന്നാലെ കമൽ ഹാസനെ ആദരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം ചിരഞ്ജീവി. താരത്തിന്റെ വീട്ടിൽ വെച്ചായിരുന്നു കമലിനെ ആദരിച്ചത്. ബോളിവുഡ് താരം സൽമാൻ ഖാനും സംവിധായകൻ ലോകേഷ് കനകരാജും ഒപ്പമുണ്ടായിരുന്നു. ചിരഞ്ജീവി തന്നെയാണ് കമൽ തന്റെ വീട്ടിൽ എത്തിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.'എന്റെ പ്രിയപ്പെട്ട സുഹൃത്ത് കമൽ ഹാസനെ കഴിഞ്ഞ രാത്രി എന്റെ വീട്ടിൽ വെച്ച് ആദരിക്കാൻ സാധിച്ചതിലും വിക്രം എന്ന സിനിമയുടെ വിജയം ആഘോഷിച്ചതിലും അതിയായ സന്തോഷം. എന്റെ പ്രിയപ്പെട്ട സല്ലു ഭായിയും ലോകേഷും ഒപ്പമുണ്ടായിരുന്നു. എന്തൊരു ത്രില്ലിംഗ് സിനിമയാണിത്. കൂടുതൽ വിജയം ആശംസിക്കുന്നു' എന്നാണ് ചരഞ്ജീവി ട്വീറ്റ് ചെയ്തത്.

ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കമലിന് പുറമെ ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയും 'വിക്രമി'ൽ സുപ്രധാനമായ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് മലയാളത്തില്‍ നിന്ന് വിക്രമില്‍ അഭിനയിച്ചത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ. ജൂൺ മൂന്നാം തീയതിയാണ് 'വിക്രം' റിലീസ് ചെയ്തത്. കമൽ ഹാസന്റെ തിരിച്ചുവരവ് എന്നാണ് സിനിമയെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends