Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് ജനപ്രിയ നായകനായി മാറിയപ്പോൾ ദിലീപിന് ജനപ്രിയ മുഖം നൽകിയത് അനുജൻ ദിലീപാണ്.. സിനിമയിലെ ബിസിനസ് അനൂപ് അതിവേഗം പഠിച്ചു... പിന്നാലെ നിർമാതാവ് വരെയായി... ദിലീപാണ് സിനിമയിൽ അഭിനയിക്കുന്നതെങ്കിലും ദിലീപിന്റെ ബിസിനസ്, ദിലീപിന്റെ ഫാൻസ്‌ അസോസിയേഷൻ ഉൾപ്പെടെ സകല കാര്യങ്ങളും അനൂപ് നിയന്ത്രിച്ചു! സ്വന്തമായുള്ള ഗുണ്ടാ സംഘമാണ് ദിലീപിന്റെ ബോഡിഗാർഡായി! ദിലീപിന്റെ അനുജൻ അനൂപിനെ കുറിച്ച് ആർക്കുമറിയാത്ത കഥകൾ പുറത്ത്

12 JUNE 2022 02:37 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ഏറെ നിർണായകമായേക്കാവുന്ന മറ്റ് രണ്ട് ഫോണുകൾക്കുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്‌ ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിത്. ചുരുക്കിപ്പറഞ്ഞാൽ ദിലീപിന്റെ അനുജൻ അനൂപിനെ കുടഞ്ഞത്‌ തന്നെ പല സത്യങ്ങളും പുറത്ത് വരും. കാരണം ദിലീപിന്റെ സാമ്രാജ്യം കാത്ത് സൂക്ഷിക്കുന്ന ആളാണ് അനൂപ്.

സൂപ്പർ താരങ്ങൾക്കെല്ലാം വലം കൈ ഉണ്ടാകാറുണ്ട്. മോഹൻലാലിന് ആന്റണി പെരുമ്പാവൂരെങ്കിൽ മമ്മൂട്ടിയ്ക്ക് ജോർജ്. ഇവരൊക്കെ സൂപ്പർ താരങ്ങളുടെ വിശ്വസ്തനാണ്. എന്നാൽ ദിലീപിന് മാത്രം ഇങ്ങനെയൊരു വലം കൈ ഇല്ല. ദിലീപിന്റെ വലം കൈ എന്നുപറയുന്നത് സഹോദരനാണ്. പുറത്ത് നിന്നും ആരെയും ദിലീപ് തന്റെ വിശ്വസ്തനായി എടുക്കാറില്ല. പകരം തന്റെ അനുജനെ തന്റെ വിശ്വസ്തനായി ദിലീപ് നിയോഗിച്ചു. ചുരുക്കത്തിൽ അനൂപാണ് ദിലീപിന്റെ കാര്യങ്ങൾ നിശ്ചയിച്ച് കൊണ്ടിരുന്നത്. ദിലീപിന്റെ കാര്യങ്ങളുടെ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് അനൂപാണ്. ദിലീപിന്റെ ഡേറ്റ് തീരുമാനിക്കുന്നത് അനൂപാണ്. ദിലീപിന്റെ ബിസിനസുകൾ നിയന്ത്രിക്കുന്നത് അനൂപാണ്. ദിലീപിന്റെ അങ്ങനെ സകല കാര്യങ്ങളും നിയന്ത്രിക്കുന്നത് അനൂപാണ്. എന്നാലിപ്പോൾ ദിലീപിന്റെ കേസ് പോലും നിയന്ത്രിക്കുന്നത് അനൂപാണ്, നേരത്തെ ദിലീപിന്റെ നിർദ്ദേശപ്രകാരം അനൂപ് മുൻ കൈയെടുത്തതോടെ 20 സാക്ഷികൾ കൂറുമാറിയത്.

എന്നാൽ ആ അനൂപ് ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. അനൂപിന്റെ ഫോണിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ റണ്ണിങ് കമന്ററി എടുത്തിരിക്കുന്നത്. ഇതോടെ അനൂപിന്റെ കാര്യം കട്ട പൊക ആയിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അനൂപ് ദിലീപിന് വേണ്ടി പലതും ചെയ്തു. ആ വെളിപ്പെടുത്തലുകൾ കള്ളമാണെന്ന് തെളിയിക്കാൻ വേണ്ടി ദിലീപിന്റെ വളം കൈ ആയി നിന്നുകൊണ്ട് തന്നെ പലതും ചെയ്തു. അഭിഭാഷകനായി അടുത്ത ബന്ധം പുലർത്തി. കേസിന്റെ നാൾ വഴിയൊക്കെ സംസാരിച്ചു. അങ്ങനെ അനൂപാണ് കേസിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ തുടങ്ങിയത്.

പണ്ടേ അങ്ങനെയാണ് അനൂപ്. ദിലീപ് ജനപ്രിയ നായകനായി മാറിയപ്പോൾ ദിലീപിന് ജനപ്രിയ മുഖം നൽകിയത് അനുജൻ ദിലീപാണ് .സിനിമയിലെ ബിസിനസ് അനൂപ് അതിവേഗം പഠിച്ചു. പിന്നാലെ നിർമാതാവ് വരെയായി. ദിലീപ് കൊടുക്കുന്ന കേസുകൾ പലതും അനൂപ് കൊടുക്കുന്നതാണ്. ദിനേശ്പണിക്കരെ അറസ്റ്റ് ചെയ്തത് ഉദാഹരണമാണ്. നല്ലൊരു നയതന്ത്രജ്ഞാനൊപ്പം കർക്കശ ബുദ്ധിക്കാരനും ആണ് ദിലീപ്. തന്റെ ബുദ്ധി ജയിക്കണമെന്ന വാശിയാണ് അനൂപിന്. ദിലീപിന്റെ സിനിമ സാമ്രാജ്യമൊക്കെ അനൂപ് തന്റെ കഴിവ് ഉപയോഗിച്ച് നിയന്ത്രിച്ചു.

യഥാർത്ഥത്തിൽ ദിലീപാണ് സിനിമയിൽ അഭിനയിക്കുന്നതെങ്കിലും ദിലീപിന്റെ ബിസിനസ്, ദിലീപിന്റെ ഫാൻസ്‌ അസോസിയേഷൻ ഉൾപ്പെടെ സകല കാര്യങ്ങളും നിയന്ത്രിക്കുന്നത് അനൂപാണ്. ഇപ്പോൾ അനൂപിന്റെ നിയന്ത്രണത്തിൽ നിന്നെല്ലാം കൈവിട്ടു പോയിരിക്കുന്നു. കൊച്ചിക്കാർ പറയുന്നത് അനൂപിന് സ്വന്തമായി ഗുണ്ടാ സംഘം തന്നെ ഉണ്ടെന്നാണ്. ആ ഗുണ്ടാ സംഘമാണ് ദിലീപിന്റെ ബോഡിഗാർഡായി പ്രവർത്തിക്കുന്നത് എന്നു തന്നെയാണ് ആലുവക്കാർ പറയുന്നത്.

ഇപ്പോൾ അനൂപ് വൻ കുഴിയിൽ തന്നെ ചെന്ന് വീണിരിക്കുകയാണ്. അനൂപിന്റെ ഫോണിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ റണ്ണിങ് കമന്ററി എടുത്തിരിക്കുന്നത്. അതുമാത്രമല്ല പല രേഖകളും പിടിച്ചെടുത്തു. അതുകൊണ്ട് തന്നെ അനൂപ് ക്രൈംബ്രാഞ്ചിന്റെ വലയിൽ വീണിരിക്കുകയാണ്. ഇനി എന്തായാലും അറിയാം ദിലീപിനും കൂട്ടർക്കും എന്താണ് സംഭവിക്കുകയെന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends