Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെട്ടു... അവര്‍ കൂടുതല്‍ സെക്‌സിയായിരുന്നു.. ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്.. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടു; മുടിയില്‍ കളര്‍ ചെയ്യുന്നതിന് പോലും 30 വര്‍ഷമെടുത്തു... ഒരു കുത്തിവയ്പ്പ് പോലും ഞാന്‍ എടുക്കാന്‍ പോകുന്നില്ല! ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു; തുറന്ന് പറഞ്ഞ് രാധിക ആപ്‌തേ

13 JUNE 2022 08:13 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ പ്രതിഭാധനയായ അഭിനേത്രിയാണ് രാധികാ ആപ്‌തേ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. മറ്റൊരു നടിക്ക് തന്നെക്കാള്‍ വലിയ മാറിടവും നിറഞ്ഞ ചുണ്ടുകളും ഉള്ളതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് നടി വെളിപ്പെടുത്തുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഇന്‍ഡസ്ട്രി ചില മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും രാധിക പറയുന്നു. 'മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെട്ടു. അവര്‍ കൂടുതല്‍ സെക്‌സിയായിരുന്നു. ഞാന്‍ ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയായിരുന്നു അത്.

നിങ്ങള്‍ ചില ആളുകളെ നോക്കൂ. അവര്‍ ഇതില്‍ ഉള്‍പ്പെടില്ല. എന്നാല്‍ അവര്‍ക്കും ഇത്തരമൊരു ചിന്താഗതിയുണ്ട്. കൂടുതല്‍ സ്ത്രീകള്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളപ്പോള്‍ ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാധിക വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടി ശരീരം ആകര്‍ഷമുള്ളതാക്കാന്‍ തനിക്ക് പലരില്‍ നിന്നും ഉപദേശം ലഭിച്ചതായി രാധിക മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ മുഖത്തും ശരീരത്തിലും മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി രാധിക വ്യക്തമാക്കുന്നു. 'മുടിയില്‍ കളര്‍ ചെയ്യുന്നതിന് പോലും 30 വര്‍ഷമെടുത്തു. ഒരു കുത്തിവയ്പ്പ് പോലും ഞാന്‍ എടുക്കാന്‍ പോകുന്നില്ല. എന്നാല്‍ ഇതിലൊന്നും എനിക്കൊരിക്കലും സമ്മര്‍ദം അനുഭവപ്പെട്ടില്ല. ദേഷ്യമാണ് തോന്നിയത്. വാസ്തവത്തില്‍ ഇതെല്ലാം എന്റെ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ എന്നെ സഹായിച്ചു. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു' എന്നും രാധിക കൂട്ടിച്ചേര്‍ത്തു.

ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തിയ ഫോറന്‍സികിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോള്‍ രാധിക ആപ്തേ അഭിനയിക്കുന്നത്. വിക്രാന്ത് മാസി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends