Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

ദിലീപാണ് പള്‍സർ സുനിയെ വിട്ടതെന്ന് സംശയ രഹിതമായി തെളിയിക്കപ്പെടണം.. അതിന് വ്യക്തമായ തെളിവുകളും സാക്ഷികളും; ദിലീപ് തന്നെ പറഞ്ഞത് പോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കേണ്ട.. അതിന് വേണ്ടി ഇത്തരം കൃത്യം ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം.. അഭിഭാഷകരും ശിക്ഷിക്കപ്പെടണം! മഞ്ജുവാര്യർ അന്ന് പറഞ്ഞ കാര്യം പൂർണ്ണമായും ശരിയായിരിക്കുകയാണ്.. ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്! തുറന്ന് പറഞ്ഞ് അഡ്വ.ടിബി മിനി

13 JUNE 2022 12:18 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ച സാഹചര്യത്തില്‍ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാലിപ്പോഴിതാ മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി ചുമതലയേറ്റെടുത്തതിന് പിന്നാലെ ശ്രീജിത്ത് ഐപിഎസ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയെന്ന് മാത്രമല്ല, അദ്ദേഹത്തെ പൊലീസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരു സ്ഥലത്തേക്ക് പറഞ്ഞ് വിടുകയുമാണ് ചെയ്തതെന്ന് അഡ്വ.ടിബി മിനിയുടെ തുറന്ന് പറച്ചിൽ. അതാണ് ഈ കേസിലെ പ്രധാനപ്പെട്ട കാര്യം. ട്രാന്‍സ്പോർട്ടിലേക്ക് മാറ്റിയാലും അദ്ദേഹം തന്നെ ഇതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നെങ്കില്‍ ആർക്കും ഒരു പ്രശ്നവും ഉണ്ടാവുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച 45 ദിവസത്തില്‍ 15 ദിവസത്തോളം ശ്രീജിത്ത് ഐപിഎസിനെ മാറ്റയതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നഷ്ടപ്പെട്ടു. പുതുതായി വന്നിരിക്കുന്നയാള്‍ ഇപ്പോള്‍ റിട്ടയർ ചെയ്യാന്‍ പോകുന്നയാളാണ്. അദ്ദേഹത്തിന് എന്നല്ല, ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു താല്‍പര്യവും ഉണ്ടാവില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു.

മനുഷ്യരായി ജനിച്ച ഒരാളെ സംബന്ധിച്ച് ജോലിയില്‍ നിന്നും പിരിഞ്ഞ് പോകുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു കേസും ഏറ്റെടുക്കാന്‍ താല്‍പര്യം ഉണ്ടാവില്ല. അത് പാതിവഴിയില്‍ വെച്ചിട്ട് പോകുമെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. അത് കേസിനെ തകർക്കുന്ന നിലയിലേക്കും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത രീതിയില്‍ പ്രതികള്‍ക്ക് സഹായകരമാവുകയാണ് ചെയ്തത്. നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി സ്വതന്ത്രമായ അവരുടെ ജോലിക്ക് വേണ്ടി വന്ന സമയത്ത് വളരെ ബോധപൂർവ്വം പ്ലാന്‍ ചെയ്ത് അവർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് വേറൊരു വാഹനം വന്നിടിപ്പിച്ചിട്ട് മറ്റൊരു വാഹനത്തില്‍ അവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു പ്രതിരോധത്തിനും ഒരു സാധ്യതയും ഇല്ല. പള്‍സർ സുനിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെ ശിക്ഷിക്കണം എന്നതിലും ആർക്കും തർക്കമില്ല. അയാള്‍ ആ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. പള്‍സർ സുനിയെ ശിക്ഷിച്ചു എന്നുള്ളതുകൊണ്ട് ദിലീപിനെ ശിക്ഷിക്കണം എന്നില്ല. ദിലീപാണ് പള്‍സർ സുനിയെ വിട്ടതെന്ന് സംശയ രഹിതമായി തെളിയിക്കപ്പെടണം. അതിന് വ്യക്തമായ തെളിവുകളും സാക്ഷികളും വേണമെന്നും ടിബി മിനി വ്യക്തമാക്കുന്നു. ദിലീപിന്റെ കേസില്‍ ദിലീപ് പ്രതിയായി വന്നതിന് ശേഷം അദ്ദേഹം ഈ കേസില്‍ രക്ഷപ്പെടുന്നതിന് വേണ്ടി സാക്ഷികളെ കൂറുമാറ്റുന്നതിന്. ദിലീപിന്റെ വക്കീലും ദിലീപുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളും ഇതിന് വേണ്ടി പ്രവർത്തിക്കുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഒരു പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ കോടതി പ്രധാനമായി പറയുന്നത്. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതായി തെളിവില്ലെങ്കിലും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പല ഓഡിയോകളും വ്യക്തമാക്കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇവരൊക്കെ ശ്രമിച്ചുവെന്നാണ്.

ദിലീപ് തന്നെ പറഞ്ഞത് പോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കേണ്ട. അതിന് വേണ്ടി ഇത്തരം കൃത്യം ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. അത് പ്രോസിക്യൂഷന്റെ അന്വേഷണ സംഘത്തിന്റേ അടക്കം ചുമതലയാണ്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പകർത്തിയ ഫോണും സിം കാർഡും നശിപ്പിച്ചെന്ന് പറയുന്ന അഭിഭാഷകരും ശിക്ഷിക്കപ്പെടണം. നേരത്തെ ഡിജിപിയായിരുന്നു വ്യക്തി അന്വേഷണത്തില്‍ ഇടപെട്ട് തടസ്സം സൃഷ്ടിച്ചതിനെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ മാനനഷ്ട കേസ് കൊടുത്തില്ലെന്നും ടിബി മനി ചോദിക്കുന്നു. ജോലിക്ക് പോവുന്ന പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനെതിരായ ഒരു പോരാട്ടമാണിത്. ഇവിടെ മഞ്ജുവാര്യർ അന്ന് പറഞ്ഞ കാര്യം പൂർണ്ണമായും ശരിയായിരിക്കുകയാണ്. ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണ്. മഞ്ജുവാര്യർ പറഞ്ഞത് ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അഡ്വക്കേറ്റ് മിനി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (13 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (19 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (26 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (28 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (35 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (47 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends