വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തി നടി ഭാവന! കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ സ്‌നേഹോപഹാരം നൽകി നടിയ്ക്ക് സ്വീകരണം; ചിത്രങ്ങൾ വൈറൽ

അഞ്ച് വർഷത്തിനു ശേഷമാണ് ഭാവന മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസായ ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ 'ആദം ജോൺ' എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മലയാള ചിത്രത്തിൽ അഭിനയിക്കാനായി ജോയിൻ ചെയ്തിരിക്കുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.
നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, അനാർക്കലി നാസർ, അർജുൻ അശോകൻ, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങൾ.'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ അനാർക്കലി നാസറിന്റെ രണ്ടാമത്തെ ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്.വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അബ്ദുൾ ഖാദറാണ് നിർമ്മാണം. അരുൺ റുഷ്ദി ഛായാഗ്രഹണം നിർവഹിക്കുന്നു.
https://www.facebook.com/Malayalivartha