അവനെ കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു... അവന്‍ വ്യത്യസ്തനാണ്, പാരമ്പര്യബന്ധമില്ലാത്ത വ്യക്തിയാണ്.. അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആളുകളെ ശ്രദ്ധിക്കുക.. പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം.. പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും, തുറന്നടിച്ച് ജൂവല്‍ മേരി

ബിഗ് ബോസ് മലയാള സീസൺ ഫോറിലേക്ക് നാൽപത്തി രണ്ടാം ദിവസം വന്ന വൈൽഡ് കാർഡായിരുന്നു റിയാസ് സലീം. സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ എന്ന ടൈറ്റിലുമായാണ് റിയാസ് വീട്ടിലേക്ക് പ്രവേശിച്ചത്. വൈൽഡ് കാർഡായി മോഹൻലാലിന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ മുതൽ റിയാസിന് ഹേറ്റഴ്സ് ഉണ്ടാകാൻ തുടങ്ങി. മലയാളികൾക്ക് ദഹിക്കാത്ത പല ആശയങ്ങളെ കുറിച്ചും ഒന്നാം ദിവസം മുതൽ റിയാസ് സംസാരിച്ച് തുടങ്ങി. ജാസ്മിന് റിയാസ് വരുന്ന സമയത്ത് പുറത്ത് വളരെ അധികം ഹേറ്റേഴ്സുണ്ടായിരുന്നു. കളി കണ്ടിട്ട് വീട്ടിലേക്ക് വന്നിട്ടും റിയാസ് ജാസ്മിനെ മാത്രമാണ് പിന്തുണച്ചത്. റോബിന്റെ ഫാൻബേസ് കണ്ട് റോബിനൊപ്പം നിൽക്കാൻ പോയില്ല. മാത്രമല്ല റോബിനെതിരെ വീട്ടിൽ ശബ്ദമുയർത്തി സംസാരിക്കാനും റിയാസ് തുടങ്ങി. വന്ന അന്ന് മുതൽ റിയാസ് റോബിനെ പരമാവധി പ്രവോക്ക് ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പുറത്ത് വളരെ അധികം ഫാൻസുള്ള മത്സരാർഥിക്കെതിരെ റിയാസ് കളിക്കാൻ തുടങ്ങിയതോടെ റിയാസിന് ഹേറ്റേഴ്സ് കൂടി. റോബിൻ പുറത്താകുക കൂടി ചെയ്തതോടെ റിയാസിനെ പുറത്താക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാക്കി എടുത്തിരിക്കുകയാണ് റോബിൻ ആരാധകർ. പക്ഷെ കഴിഞ്ഞ രണ്ടാഴ്ചയിലെ വീട്ടിലെ പ്രകടനത്തിലൂടെ റിയാസിനുള്ള ഹേറ്റേഴ്സിന്റെ എണ്ണം കുറയുന്നുണ്ട്. കോമഡി സ്ഥിരമായി അവതരിപ്പിക്കുന്നവർ പോലും വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പാട്ടും വർത്തമാനവും കൗണ്ടറുമെല്ലാമായി റിയാസ് വീട്ടിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. റിയാസ് കൂടി വീട്ടിൽ ഇല്ലായിരുന്നെങ്കിൽ ലൈവ് ബോറായേനെ എന്ന അഭിപ്രായക്കാരാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഏറെയും.
ഇപ്പോഴിതാ ബിഗ് ബോസിലെ ഏറ്റവും നല്ല പ്ലെയര്‍ എന്ന ലെബലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നടിയും അവതാരകയുമായ ജൂവല്‍ മേരിയും റിയാസിന്റെ പ്രകടനത്തെ പറ്റി വാചാലയായി എത്തിയിരിക്കുകയാണിപ്പോള്‍. 'ഈ ചെക്കന്‍' എന്നാണ് റിയാസിനെ ജൂവല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'അവനെ കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു. അവന്‍ വ്യത്യസ്തനാണ്, പാരമ്പര്യബന്ധമില്ലാത്ത വ്യക്തിയാണ്. അദ്ദേഹം പിന്തിരിപ്പന്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല. പിന്നെ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആളുകളെ ശ്രദ്ധിക്കുക. പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം. പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും, സ്‌നേഹവും അഭിമാനവും പങ്കുവെക്കുകയാണെന്നും ജൂവല്‍ പറയുന്നു. അതേ സമയം ജൂവലിന്റെ പോസ്റ്റിന് താഴെ റിയാസിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സിനിമാ ലോകത്ത് നിന്ന് നടിമാരും അവതാരകരുമൊക്കെ എത്തിയിരിക്കുകയാണ്. ബിഗ് ബോസിന് വേണ്ടി മാത്രം ജനിച്ച ആളാണെന്നാണ് ശില്‍പ ബാലയുടെ അഭിപ്രായം. കൃത്യമായി അവിടെയുള്ളവരില്‍ ഒരേ ഒരു എന്റര്‍ടെയിനര്‍ റിയാസ് ആണെന്ന് നടി ഷഫ്‌ന പറയുന്നത്.
https://www.facebook.com/Malayalivartha