മകളായ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മിയും സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.. മകളെ ഞാനായിട്ട് സിനിമയിലേക്ക് ഇറക്കില്ല.. അത് അവളുടെ ഇഷ്ടമാണ്... എന്റെ ദു:ഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കല്‍പ്പന.. ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ! വെള്ളത്തുണിയിൽ പൊതിഞ്ഞുവെച്ചുള്ള ഫോട്ടോ കണ്ടപ്പോൾ ഹൃദയം തകർന്നുപോയി! ആദ്യമായി ആ വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ

മലയാളികളുടെ ഇഷ്ട നടനാണ് മനോജ് കെ.ജയൻ. തിക്കുറിശ്ശി സാറായിരുന്നു ഇവന്‍ നടനാവുമെന്ന് പറഞ്ഞതെന്ന് പറയുകയാണ് മനോജ് കെ ജയൻ. തുടക്കത്തിലൊത്തിരി കഷ്ടപ്പെട്ടിരുന്നുവെങ്കിലും സര്‍ഗത്തില്‍ അഭിനയിച്ചതോടെയായിരുന്നു മനോജിന്റെ കരിയര്‍ മാറി മറിഞ്ഞത്. ആക്ഷനും വില്ലത്തരവും തമാശയും തുടങ്ങി എല്ലാതരം കഥാപാത്രങ്ങളേയും അങ്ങേയറ്റം മനോഹരമാക്കുകയായിരുന്നു അദ്ദേഹം. അഭിനേത്രിയായ ഉര്‍വശിയെ ആയിരുന്നു മനോജ് ആദ്യം വിവാഹം ചെയ്തത്. പൊരുത്തക്കേടുകള്‍ പതിവായതോടെയായിരുന്നു ഇരുവരും പിരിഞ്ഞത്. ഉര്‍വശിയുമായി പിരിഞ്ഞ സമയത്തും കല്‍പ്പനയും കലാരഞ്ജിനിയുമായി മനോജിന് ബന്ധമുണ്ടായിരുന്നു. കല്‍പ്പന എന്നും സഹോദരനായാണ് തന്നെ കണ്ടിരുന്നതെന്ന് അദ്ദേഹം പറയുന്നു. കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി എന്ന് തന്നെ പറയാം. എന്റെ ദു:ഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കല്‍പ്പന. ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ, മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി എന്നുമായിരുന്നു മനോജ് പറഞ്ഞത്. മകളായ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മിയും സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മകളെ ഞാനായിട്ട് സിനിമയിലേക്ക് ഇറക്കില്ല. അത് അവളുടെ ഇഷ്ടമാണ്. അച്ഛാ എനിക്ക് സിനിമയില്‍ എന്‍ട്രി കിട്ടിയാല്‍ നല്ലതാണെന്ന് അവള്‍ പറഞ്ഞാല്‍ ഞാന്‍ അതേക്കുറിച്ച് കാര്യമായി ആലോചിക്കും. അച്ഛനും അമ്മയും സിനിമയിലായതിനാല്‍ നീയും വന്നേ തീരൂ എന്ന തരത്തില്‍ മകളെ നിര്‍ബന്ധിക്കില്ലെന്ന് മനോജ് മുന്‍പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha