Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു... രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നു! പക്ഷെ 'അമ്മ അന്ന് പറഞ്ഞത് ഒരൊറ്റകാര്യം മാത്രമായിരുന്നു... തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് ഭരതന്‍

03 JULY 2022 07:55 AM IST
മലയാളി വാര്‍ത്ത

കെപിഎസി ലളിതയുടെ വേര്‍പാടിലൂടെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് മികച്ചൊരു അഭിനേത്രിയെ ആയിരുന്നുവെങ്കില്‍, സിദ്ധാര്‍ഥ് ഭരതന് നഷ്ടപ്പെട്ടത് തന്റെ അമ്മയെ ആണ്. ഇപ്പോഴും പൂർണ്ണമായും താരം അതിൽ നിന്നും മുക്തനായിട്ടില്ല. ജീവിതത്തില്‍ താന്‍ ദൈവമായി കാണുന്നത് അച്ഛനേയും അമ്മയേയുമാണ്. അത് രണ്ടും തനിക്ക് നഷ്ടമായെന്നും താരപുത്രന്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോളായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ലളിതയുടെ മകന്‍ എന്ന തരത്തില്‍ എന്നെ പരിഗണിക്കാറുണ്ട് പലരും. അച്ഛനേക്കാളും കൂടുതല്‍ പലരും അറിയുന്നത് അമ്മയെയാണ്. അമ്മയോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. 2015 ലായിരുന്നു എനിക്ക് അപകടം സംഭവിച്ചത്. അന്നത്തെ തിരിച്ചുവരവ് രണ്ടാം ജന്മത്തിലേത് തന്നെയായിരുന്നു. ഒരുവണ്ടി ഡിം അടിക്കാതെ വന്നപ്പോള്‍ ഞാന്‍ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നതെന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അമ്മയോട് ചര്‍ച്ച ചെയ്യാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്. ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോണോയെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. അമ്മയാണ് അത് റെഡിയാക്കിയത്.

ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കൊറോണ വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. ഓടിക്കോണ്ടിരുന്നതും റോളിംഗ് ചെയ്യുന്നതുമെല്ലാം നടക്കുന്നുണ്ടായിരുന്നില്ല. അമ്മ ആ സമയത്ത് ഷൂട്ടിന് പോവണമെന്നൊക്കെ പറയുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ സീനുണ്ടാക്കുമ്പോള്‍ നീ പോടായെന്നായിരുന്നു അമ്മ പറയാറുള്ളത്. അമ്മയെ ഇരുത്തിയത് കൊറോണ സമയത്തെ കാര്യങ്ങളാണ്.
അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയത്തിന് തുടക്കം കുറിച്ചത്. അഭിനേതാവായി മുന്നേറുമ്പോളും സംവിധാനമോഹമായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends