Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

100 ദിവസത്തോളം വീട്ടിൽ ​ഗെയിം കളിച്ച് നിൽക്കുന്നത് ശരിക്കും ഒരു നേട്ടമാണ്.. രണ്ടാഴ്ചയ്ക്ക് ശേഷം അവൾ തിരിച്ചുവരുമെന്നാണ് ഞാൻ കരുതിയത്.. അവളോട് ഒരുപാട് സ്നേഹമുണ്ട്.. ഞങ്ങളുടെ മകളെ പരിപാലിക്കാമെന്ന് ഞാൻ ഉറപ്പ് നൽകി! അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചാണ് മാതു ഉറങ്ങുന്നത് പോലും.. ഭർത്താവ് ജയേഷ് പറയുന്നത് ഇങ്ങനെ..

03 JULY 2022 10:11 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം നാല് ഗ്രാൻഡ് ഫിനാലെ മണിക്കൂറുകൾ മാത്രമാണുള്ളത്. ആറ് മത്സരാർത്ഥികളും ഒരുപോലെ ആവേശത്തിലാണ്. അവസാന റൗണ്ടിൽ പ്രേക്ഷക വിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വർ​ഗീസ്, സൂരജ്, ബ്ലെസ്ലി, ലക്ഷ്‍മി പ്രിയ, ദിൽഷാ പ്രസന്നൻ, റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഇപ്പോൾ ലക്ഷ്മി പ്രിയയുടെ ഭർത്താവും അറിയപ്പെടുന്ന പരസ്യ ചിത്ര നിർമാതാവും ഗായകനുമായ ജയേഷ് ഭാര്യയുടെ ബി​ഗ് ബോസ് യാത്രയെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ്.

'ഞാൻ അവളെയോർത്ത് അഭിമാനിക്കുന്നു. അവളിൽ ഇത്രയും ക്ഷമയുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.' '100 ദിവസത്തോളം വീട്ടിൽ ​ഗെയിം കളിച്ച് നിൽക്കുന്നത് ശരിക്കും ഒരു നേട്ടമാണ്. രണ്ടാഴ്ചയ്ക്ക് ശേഷം അവൾ തിരിച്ചുവരുമെന്നാണ് ഞാൻ കരുതിയത്. അവളോട് ഒരുപാട് സ്നേഹമുണ്ട്. മാത്രമല്ല അവൾ പിടിച്ചുനിന്നതിൽ എനിക്ക് അഭിമാനമുണ്ട്.' അവളുടെ വ്യക്തിത്വത്തിൽ നിന്നുകൊണ്ട് ഉയർന്ന നിലവാരമുള്ള ഗെയിം കളിച്ചു. അവൾക്ക് അഭിനന്ദനങ്ങൾ ജയേഷ് പറഞ്ഞു. ലക്ഷ്‌മിയോട് ബി​ഗ് ബോസിൽ പങ്കെടുക്കാൻ നിർദേശിച്ചത് ഞാനായിരുന്നു.' 'അവസരം ഉപയോ​ഗപ്പെടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ മകളെ പരിപാലിക്കാമെന്ന് ഞാൻ ഉറപ്പ് നൽകി. 6 വയസുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത് വലിയ കാര്യമാണ്.' 'മകൾ മാതു ലക്ഷ്മിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും അവൾ എന്നോട് അമ്മയെക്കുറിച്ച് ചോദിക്കാറുണ്ട്. ലക്ഷ്മി ഷൂട്ടിംഗിന് പുറത്താണെന്നാണ് ഞാൻ അവളോട് പറഞ്ഞിരിക്കുന്നത്.' 'മാതുവിന് അമ്മയെ കാണാൻ ഞാൻ ലൊക്കേഷനിൽ സിസിടിവി കാമറ വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചിരിക്കുന്നത്. മകൾ എപ്പോഴും ലക്ഷ്മിയുടെ ചിത്രം ചുംബിക്കും. അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചാണ് മാതു ഉറങ്ങുന്നത് പോലും.' 'ഷോയിൽ നൽകിയ ടാസ്‌ക്കുകളിൽ എനിക്ക് മതിപ്പില്ല. വ്യക്തിത്വവും ചൈതന്യവും കൊണ്ട് ഗെയിം അതിജീവിക്കാൻ കഴിഞ്ഞ വ്യക്തിയായിരിക്കണം ഈ ഷോയിൽ കിരീടമണിയേണ്ടത്.' 'സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ഒരു സംവാദം, അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടം തുടങ്ങിയ ​ഗെയിമിന്റെ ഭാ​ഗമായി വേണമെന്ന് തോന്നിയിരുന്നു. പരമാവധി വോട്ട് നേടുന്ന ഒരാളെ എങ്ങനെ വിജയിയായി പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് യോജിപ്പില്ല.' ശാരീരികമായ ഒരു ജോലിയിൽ പരാജയപ്പെടുന്നതോ പോയിന്റ് നേടാത്തതോ ഒരാളെ ദുർബലനായ മത്സരാർഥിയായി കണക്കാക്കാനുള്ള മാനദണ്ഡമാണോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിആർ പ്രചാരണങ്ങൾ വളരെ സജീവമായതിനാൽ വോട്ടുകൾ വഴിമാറി പോകുന്നുണ്ട്' ജയേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends