Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുപ്പതുകളില്‍ ജീവിക്കുന്നതിന്റെ പക്വത ഞങ്ങള്‍ക്കുണ്ട്... അതിന്റേതായ മെച്യൂരിറ്റി ഞങ്ങളിലുണ്ടെന്ന് വീട്ടുകാരും മനസിലാക്കിയിട്ടുണ്ട്.. ജെറിനുമായുള്ള പ്രണയവിവാഹത്തിനു ശേഷം മഞ്ജരി പറഞ്ഞത്?

04 JULY 2022 11:57 AM IST
മലയാളി വാര്‍ത്ത

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരം - 'ഒരു ചിരി കണ്ടാൽ', അനന്തഭ്രദ്രം-'പിണക്കമാണോ', രസതന്ത്രം- 'ആറ്റിൻ കരയോരത്തെ', മിന്നാമിന്നിക്കൂട്ടം-'കടലോളം വാത്സല്ല്യം' തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ഭാവം പകര്‍ന്നു. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ 'ഒരിക്കൽ നീ പറഞ്ഞു' എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി. അടുത്തിടെയായിരുന്നു മഞ്ജരി വിവാഹിതയായത്. സഹപാഠിയായ ജെറിനയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെയായി മഞ്ജരിയും ജെറിനും മാജിക് പ്ലാനറ്റിലേക്കായിരുന്നു പോയത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ആഘോഷിക്കുന്നതെന്ന് മഞ്ജരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജെറിന്‍ തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുള്ള മഞ്ജരിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവരാണെങ്കിലും അന്നൊന്നും ഞങ്ങള്‍ അധികം സംസാരിച്ചിട്ടേയില്ലെന്ന് മഞ്ജരി പറയുന്നു. അന്നത്തെ സഹപാഠികളെല്ലാം ചേര്‍ന്ന് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ ബാംഗ്ലൂരിലേക്ക് പോവുന്ന കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ജെറിനെ വീണ്ടും കണ്ടതും സൗഹൃദം ശക്തമായതും. സംസാരത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് ജെറിന്‍ ചോദിച്ചിരുന്നു. നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ തമാശയാണെന്നാണ് കരുതിയത്. കല്യാണം ആലോചിക്കാനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വിശ്വസിച്ചിരുന്നില്ല. എന്നെ മാറ്റിനിര്‍ത്തി അമ്മയോടാണ് സംസാരിച്ചത്.

ഞങ്ങള്‍ സന്തോഷത്തിലായതിനാല്‍ വിവാഹം നടത്താനായി തീരുമാനിക്കുകയായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്. സ്‌നേഹം കൊണ്ട് മുന്നേറണമെന്നും മനുഷ്യരായി ജീവിക്കണമെന്നുമാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഫ്രണ്ട്‌സായിരുന്ന സമയത്ത് വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ജെറിന് ഭയങ്കര അഡ്ജസ്റ്റ്‌മെന്റ് മൈന്റാണ്. വലിയ ശാഠ്യക്കാരല്ലാത്തവരാണ് ഞങ്ങള്‍. മുപ്പതുകളില്‍ ജീവിക്കുന്നതിന്റെ പക്വത ഞങ്ങള്‍ക്കുണ്ട്. അതിന്റേതായ മെച്യൂരിറ്റി ഞങ്ങളിലുണ്ടെന്ന് വീട്ടുകാരും മനസിലാക്കിയിട്ടുണ്ട്. യാത്രകളേറെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര ഖത്തറിലേക്കാണ്, അത് ഞാന്‍ തനിച്ചാണ് പോവുന്നതെന്നും മഞ്ജരി പറഞ്ഞിരുന്നു. എത്ര തിരക്കിലാണെങ്കിലും മഞ്ജരി തന്നെ പരിഗണിക്കാറുണ്ടെന്ന് ജെറിന്‍ പറയുന്നു. മുകിലിന്‍ മകളേയെന്ന ഗാനമാണ് മഞ്ജരിയുടെ ഗാനങ്ങളില്‍ ഏറെയിഷ്ടം. തന്നെ പാട്ടിലാക്കാനായി ജെറിന്‍ പരീക്ഷിച്ച നമ്പറുകളെക്കുറിച്ചും മഞ്ജരി പറഞ്ഞിരുന്നു. ഇടയ്‌ക്കൊരു പാട്ടുപാടി അയച്ചിരുന്നു. ഡോണി ആന്റിക്ക് എന്നെ ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ഡോളി ആയിരിക്കില്ല എന്റെ മമ്മിയായ ഡേയ്‌സിക്കായിരിക്കുമെന്നായിരുന്നു ജെറിന്റെ മറുപടിയെന്നും മഞ്ജരി പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends