Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്പി നാരായണന്‍ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനോട് നമ്മള്‍ എന്താണ് ചെയ്തത്? നമ്മള്‍ എന്താണ് അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തത്? രാജ്യദ്രോഹിയെന്ന മുദ്ര... ശരിക്കും ലജ്ജതോന്നുന്നു... സര്‍ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കന്നു എന്ന് സൂര്യ പറഞ്ഞതുപോലെ ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്നനിലയില്‍ ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കന്നു.... 'റോക്കട്രി' കാണേണ്ട സിനിമയെന്ന് സിദ്ദിഖ്

04 JULY 2022 12:37 PM IST
മലയാളി വാര്‍ത്ത

വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കിയ 'റോക്കട്രി' ജൂലൈ ഒന്നു മുതൽ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. ബോളിവുഡ് ബാദ്ഷാ ഷാരുഖ് ഖാന്‍ ഇടവേളക്ക് ശേഷം വെള്ളിത്തിരയില്‍ എത്തുന്നത് 'റോക്കട്രി'യിലൂടെയാണ്. 'റോക്കട്രി' ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ഷാരൂഖ് എത്തുന്നത്. 1288 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരുഖ് ഖാന്‍ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്യുന്നത്. 2018 ല്‍ റിലീസ് ചെയ്ത 'സീറോ'ക്ക് ശേഷം അദ്ദേഹം ഇടവേള എടുക്കുകയായിരുന്നു. തമിഴ്, തെലുങ്കു പതിപ്പുകളിൽ നടന്‍ സൂര്യയാണ് ഷാരൂഖിന്റെ റോളില്‍ എത്തുന്നത്.

ഇപ്പോഴിതാ 'റോക്കട്രി ദി നമ്പി എഫക്ടി'നെ പ്രശംസിച്ച് സംവിധായകന്‍ സിദ്ദിഖ് രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചതിനോക്കാള്‍ വലിയ നൊമ്പരത്തോടെയാണ് സിനിമ കണ്ട് തീര്‍ത്തതെന്നും സിനിമയുടെ പല ഭാഗങ്ങള്‍ കണ്ണ് നയിച്ചുവെങ്കിലും ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പയുന്നു.

കുറിപ്പ് ഇങ്ങനെ...

ഓര്‍മ്മകളുടെ ഭ്രമണപഥം. ശ്രീ നമ്പി നാരായണന്റെ ആത്മകഥയുടെ ആദ്യകോപ്പികളിലൊന്ന് പ്രജേഷ് തന്നിരുന്നു. ഒറ്റയിരുപ്പിലാണ് ഞാനത് വായിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രക്ക് കോളിളക്കം ഉണ്ടാക്കിയിരുന്നതാണല്ലോ. പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചത് നിറകണ്ണുകളോടയാണ്. അതിനേക്കാള്‍ വലിയ നൊമ്പരത്തോടെയാണ് റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമ കണ്ടത്. പലയിടത്തും കണ്ണ് നനയിച്ചു. ഒപ്പം ഇന്ത്യക്കാരനെന്ന നിലയില്‍അഭിമാനവു തോന്നി. പക്ഷേ നമ്പി നാരായണന്‍ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനോട് നമ്മള്‍ എന്താണ് ചെയ്തത്? അമേരിക്കയിലെ നാസയുടെ ഓഫര്‍ പോലും വേണ്ടെന്ന് വെച്ച അദ്ദേഹം തന്റെ മാതൃരാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എത്ര മഹത്തരമാണ്. പകരം നമ്മള്‍ എന്താണ് അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തത്? രാജ്യദ്രോഹിയെന്ന മുദ്ര. ശരിക്കും ലജ്ജതോന്നുന്നു.ഭാരതത്തിന്റെ പരമോന്നത നീതിപീഠം അദ്ദേഹം നിരപരാധിയാണെന്ന് ഒടുവില്‍ കണ്ടെത്തുകയും, ബഹുമാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിക്കുകയും, ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കി എന്നതുമൊക്കെയാണ് നമ്മുടെ നാണക്കേടിന് അല്പമെങ്കിലും ആശ്വാസം ആകുന്നത്. ഇന്നും നമ്പി നാരായണനെ എതിര്‍ക്കുന്നവരുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ എല്ലാവരും റോക്കട്രിയെന്ന സിനിമ കാണണം. ഈ സിനിമയുടെ അവസാനം നടന്‍ സൂര്യ അദ്ദഹത്തോട് പറയുന്നുണ്ട്. സര്‍ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കന്നു എന്ന്. ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്നനിലയില്‍ ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കന്നു. സര്‍ ഞങ്ങളോട് പൊറുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends