Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് ഫോർവേർഡ് നോട്ടിന്റെ വിഷയം ഉണ്ടായത്.. ഈ ഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആളുകളെ ചോദ്യം ചെയ്യുന്നതിനൊന്നും തടസ്സം ഉണ്ടായിരുന്നില്ല! പൂർണ്ണത ഇല്ലാത്ത റിപ്പോർട്ടാണോ വെള്ളിയാഴ്ച കോടതിയില്‍ കൊടുക്കാന്‍ പോവുന്നത് എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്... നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം പൂർത്തീകരിച്ചുവെന്ന ഒരു തോന്നല്‍ ഇല്ലെന്ന് അഡ്വ. ടിബി മിനി...

19 JULY 2022 04:09 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും. ദിലീപിനെ സംബന്ധിച്ച് ഇത് വളരെ നിർണായകമാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം പൂർത്തീകരിച്ചുവെന്ന ഒരു തോന്നല്‍ ഇല്ലെന്ന് അഡ്വ. ടിബി മിനി. പൂർണ്ണത ഇല്ലാത്ത റിപ്പോർട്ടാണോ വെള്ളിയാഴ്ച കോടതിയില്‍ കൊടുക്കാന്‍ പോവുന്നത് എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. നമ്മളെ സംബന്ധിച്ച് സംതൃപ്തിയില്ലെന്ന് തന്നെ പറയാം. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പലയാളുകളേയും ഇനിയും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ അന്വേഷണത്തിനായി ഒന്നരമാസത്തെ സമയം നേരത്തെ കോടതി അനുവദിച്ചിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് ഫോർവേർഡ് നോട്ടിന്റെ വിഷയം ഉണ്ടായത്. ഈ ഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആളുകളെ ചോദ്യം ചെയ്യുന്നതിനൊന്നും തടസ്സം ഉണ്ടായിരുന്നില്ലെന്നും അഡ്വ. ടിബി മിനി ചൂണ്ടിക്കാട്ടുന്നു.

കോടതിയില്‍ നിന്നും അനുവദിച്ച ഒന്നരമാസത്തിനുള്ളില്‍ ഇവരെയൊക്കെ ചോദ്യം ചെയ്യുക എന്നുള്ളത് അന്വേഷണ സംഘത്തിന്റെ ചുമതലയായിരുന്നല്ലോ. കോടതി വെള്ളിയാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണത്തിന് ഇനിയും സമയം ആവശ്യമുണ്ടെങ്കില്‍ സമയം കൂട്ടിച്ചോദിക്കാം. അത് അവർ ചെയ്യുമെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ വീണ്ടുമൊരു തുടരന്വേഷണത്തിലേക്ക് പോവേണ്ടി വരുമെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവതയെ അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് അറിയുന്ന അത്ര കാര്യം പോലും ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നുള്ളത് ഞങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 22-ാം തിയതി അത് കോടതിയുടെ മുമ്പാകെ വരും. ഞങ്ങള്‍ക്ക് പറയാനുള്ള കോടതിയുടെ മുമ്പില്‍ രേഖാമൂലം സബ്മിറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുണ്ട്.

തെളിവുകള്‍ നശിപ്പിച്ച ആളുകള്‍ക്കെതിരെ അന്വേഷണം വേണം, അതുപോലെ തന്നെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം വേണം തുടങ്ങിയ കാര്യങ്ങളാണ് നമ്മള്‍ പ്രധാനമായും ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയുന്ന പല കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയണമെന്നില്ല. കുറ്റപത്രം സമർപ്പിച്ചതിന് ശേഷമായിരിക്കും ഞങ്ങള്‍ക്ക് ഇതില്‍ സൂക്ഷമമായി കടന്നു പോവാന്‍ സാധിക്കുക. തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് വിശദമായി അന്വേഷിച്ചാല്‍ മാത്രമേ ഈ കേസിലെ അന്വേഷണം പൂർത്തീകരിക്കപ്പെട്ടു എന്ന് പറയുകയുള്ളു. കർഷകസമരവുമായി ബന്ധപ്പെട്ട് വന്ന ജഗദീപ് സിങ് എന്നയാളുടെ കേസില്‍ , ഇരയ്ക്ക് കൂടി അന്വേഷണത്തിന്റെ കാര്യങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതായും അഡ്വ. ടിബി മിനി ചൂണ്ടിക്കാണിക്കുന്നു. അഡ്വ. അജകുമാറിനെ കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഭാഗം അഡ്വക്കറ്റ് ആവുന്നത് പോലെ സന്തോഷമുള്ള കാര്യമല്ല പ്രോസിക്യൂട്ടറാവുന്നത്. വലിയ റിസ്കാണ് വരുന്നത്. നാളെ എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും പ്രോസിക്യൂട്ടറയാണ് കുറ്റപ്പെടുത്തുക. എങ്കിലും ഞങ്ങളുടെയൊക്കെ പിന്തുണയോടെ ശരിയായ വിചാരണ മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിക്കുമെന്നും ടിബി മിനി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends