Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനറൽ ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാതെ സൂക്ഷിച്ചിരിക്കുന്ന നടൻ രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 10ന് ഏറ്റുവാങ്ങും! രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാരം

21 JULY 2022 07:55 AM IST
മലയാളി വാര്‍ത്ത

നടൻ രാജ്മോഹന്റെ മൃതദേഹം ജൂലൈ 21 രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. ജനറൽ ആശുപത്രിയിൽ  ഏറ്റെടുക്കാൻ ആരുമില്ലാതെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 10ന് ഏറ്റുവാങ്ങും.. തുടർന്ന് 10.15 മുതൽ ഭാരത് ഭവനിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കും. മൃതദേഹം ഔദ്യോഗികമായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ വൈകിട്ടോടെയാണ് പൂർത്തിയായത്. ഏറ്റെടുക്കാൻ ആരോരുമില്ലാത്ത മൃതശരീരങ്ങളെക്കുറിച്ച് പത്രപരസ്യം നൽകി ഏഴ് ദിവസം അവകാശികൾ എത്തുമോയെന്ന് കാത്തിരിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ മൂന്ന് ദിവസമെന്ന ഇളവ് നൽകുകയായിരുന്നു. 1967ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന സിനിമയിൽ നായക വേഷമിട്ട രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന വാർത്തകളെ തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ഇന്ദുലേഖയിൽ 'മാധവൻ' എന്ന നായക കഥാപാത്രത്തെയാണ് കലാനിലയം കൃഷ്ണൻ നായരുടെ മകളുടെ ഭർത്താവായിരുന്ന രാജ്‌മോഹൻ അവതരിപ്പിച്ചത്. പിന്നീട് വിവാഹ ബന്ധം വേർപിരിഞ്ഞു. ഏതാനും സിനിമകളിൽ കൂടി അഭിനയിച്ച രാജ്‌മോഹൻ പിന്നീട് ചലച്ചിത്ര രംഗത്ത് നിന്ന് പിൻവാങ്ങി. കുട്ടികൾക്ക് ട്യൂഷനെടുത്തായിരുന്നു ഉപജീവനം. ആരോഗ്യം മോശമായതിനെ തുടർന്ന് പുലയനാർകോട്ടയിലെ സർക്കാർ അനാഥകേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends