Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്... പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.. ഇങ്ങനെയാണെങ്കിൽ രക്ഷപ്പെടുക ദിലീപ്,പൾസർ സുനി അല്ല.. നടിക്കൊപ്പം എന്ന് പറയാത്ത ഗണേഷ് കുമാർ; നിർണായക രഹസ്യം പുറത്ത് വിട്ട് അഡ്വ മിനി

21 JULY 2022 08:42 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് പരിശോധന ഫലത്തിന്റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാ‍ഞ്ചും രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും. ദിലീപിനെ സംബന്ധിച്ച് ഇത് വളരെ നിർണായകമാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന തെളിവുകൾക്ക് മുൻപിൽ വിചാരണ കോടതി കണ്ണടക്കുകയാണെന്ന തുറന്ന് പറച്ചിലുമായി അഡ്വ ടിബി മിനി രംഗത്തെത്തിയിരിക്കുകയാണ്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും അയാളുടെ ഏജന്റുമാരും ശ്രമിച്ചതിന്റെ നിരവധി തെളിവുകൾ പ്രോസിക്യൂഷൻ ശേഖരിച്ച് കോടതിയിൽ സമർപ്പിച്ചതാണ്. പ്രോസിക്യൂഷന്റെ ആ നടപടിയ്ക്ക് കയ്യടിക്കുകയാണ് വേണ്ടത്. എന്നാൽ കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്. പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മിനി വിമർശിച്ചു.

മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും പ്രോസിക്യൂഷന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിചാരണ കോടതി പറഞ്ഞത്. ഈ കേസിന് വേണ്ടി പണിയെടുക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ സംബന്ധിച്ച് അയാളുടെ വേദന കാണാതെ പോകരുത്. പ്രോസിക്യൂട്ടർ സമർപ്പിക്കുന്ന തെളിവുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാൽ ദിലീപും അയാളുടെ ഏജന്റുമാരും സാക്ഷികളെ മൊഴിമാറ്റാൻ സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് ഇവിടുത്തെ പ്രധാന ചോദ്യം'. 'പൾസർ സുനിയോടൊപ്പം സഹതടവുകരനായി ഇരുന്ന ആളാണ് വിപിൻ ലാൽ എന്ന സാക്ഷി. കേസിൽ അയാൾ കൂറുമാറിയിട്ടില്ല. ദിലീപിന് കൊടുക്കുന്നതിന് സുനി എഴുതിയ കത്ത് എഴുതുന്നത് വിപിൻ ലാൽ ആണ്. അതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിപിൻ ലാൽ എന്നത് കേസിലെ ഏറ്റവും നല്ല സാക്ഷിയാണ്. ആ വിപിൻ ലാലിനെ സ്വാധീനിക്കാൻ ഗണേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായ പ്രദീപ് കോട്ടത്തല ശ്രമിച്ചിരുന്നു'.

'ദിലീപ് കേസിൽ നടിയുടെ പക്ഷത്തെന്ന് ഒരിക്കൽ പോലും പറയാത്ത വ്യക്തിയാണ് ഗണേഷ് കുമാർ. മറ്റുള്ളവർ നടിയോടൊപ്പവും പ്രതിയോടൊപ്പവും എന്ന് പറയുമ്പോൾ ഗണേഷ് കുമാർ സത്യസന്ധത കൊണ്ടായിരിക്കാം ഒരുപക്ഷേ നടിയോടൊപ്പമെന്ന് ഇതുവരെ പറയാൻ തയ്യാറായിട്ടില്ല. എന്തിനാണ് പ്രദീപ് വിപിൽ ലാലിന്റെ ബന്ധുവായ ഗിരീഷിനെ കാണാൻ പോയത് എന്നത് ചോദ്യമാണ്'. 'ഗിരീഷിനെ അദ്ദേഹം ജോലി ചെയ്യുന്ന ജ്വല്ലറിയിൽ പോയാണ് അന്വേഷിച്ചത്. പ്രദീപ് ഗിരീഷിനെ കാണാൻ പോകുന്ന വഴിയിൽ ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെ വിളിച്ചിട്ടുണ്ട്. പ്രദീപ് എന്തിന് അപ്പുണ്ണിയെ വിളിക്കണം? ഗിരീഷിനെ കണ്ട് പ്രദീപ് പറഞ്ഞത് വിപിൻ ലാലിന് വീടില്ലല്ലോ ദിലീപിന് അനുകൂലമായി മൊഴി പറഞ്ഞാൽ വീട് വെച്ച് തരാമെന്ന് അയാളോട് പറയണം എന്നാണ് പറഞ്ഞത്.ആ പറഞ്ഞതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിപിൻ ലാലും ഗിരീഷും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുമുണ്ട്. ഇത് ഈ കേസിലെ നിർണായക തെളിവല്ലേ?' 'പ്രദീപ് കോട്ടതല അപ്പുണ്ണിയെ വിളിക്കുന്ന സിഡിആർ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. അതിനെ കുറിച്ചൊരു അന്വേഷണം പോലും നടത്താൻ വിചാരണ കോടതി തയ്യാറായിരുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആവർത്തിക്കുമ്പോൾ ഞാനൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് നീതിപീഠം കണ്ണടച്ച് ഇരിക്കുമ്പോൾ അത് നീതി നിഷേധം തന്നെയാണ്'.

'വിപിൻ ലാൽ വഴങ്ങാതെ വന്നപ്പോൾ ഭീഷണിക്കത്തുകൾ അടക്കം വിപിൻ ലാലിനെ തേടി വന്നു. അത്തരത്തിൽ മൂന്ന് കത്തുകൾ വന്നപ്പോൾ അയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പൾസർ സുനി വിപിൻ ലാലിനെ കൊണ്ട് ദിലീപിന് എഴുതിച്ച കത്തിൽ കൃത്യമായി പറയുന്നുണ്ട് ദിലീപേട്ട ഞാൻ വളരെ അധികം ബുദ്ധിമുട്ടിലാണെന്ന്. ദിലീപിന് കൊടുക്കാൻ വേണ്ടിയാണ് പൾസർ സുനി ആ കത്ത് കൊടുത്തുവിട്ടത്. ഈ നാട്ടിൽ എത്ര മനുഷ്യരുണ്ട്. അവർക്കൊന്നും പൾസർ സുനി കത്ത് കൊടുത്തില്ലല്ലോ?' 'അപ്പുണ്ണിയെ വിളിച്ചാണ് വിപിൻ ലാൽ കത്ത് കൈമാറിയത്. ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണി അതുകൊണ്ട് തന്നെ കേസിൽ വലിയ ഫാക്ടർ ആണ്. ദിലീപ് ഈസ് ഈക്വൽ ടു അപ്പുണ്ണി എന്ന നിലയിൽ നിൽക്കുകയാണ്. ദിലീപ് എല്ലാ കാര്യങ്ങളും ഓപ്പറേറ്റ് ചെയ്തിരിക്കുന്നത് അപ്പുണ്ണിയുടെ നമ്പർ എന്ന നിലയിലുള്ള ഒരു നമ്പർ ഉപയോഗിച്ചാണ്'. 'പ്രദീപ് ഗീരീഷിനെ കാണാൻ പോയതിനും ഗിരീഷ് രത്ന സ്വാമി എന്ന് പറയുന്ന ആളുടെ ഫോണിൽ നിന്നും അപ്പുണ്ണിയെ വിളിച്ചു എന്ന് പറയുന്ന തെളിവ് ഇതെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിനെല്ലാം പ്രോസിക്യൂഷനെ അഭിനന്ദിക്കുകയാണ് വേണ്ടത്.എന്നാൽ കോടതി പറയുന്നത് പ്രോസിക്യൂഷൻ തെളിവ് കൊണ്ടുവന്നിട്ടില്ലെന്നാണ്. പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ മാത്രമേ പ്രതിക്ക് അനകൂലമായി കോടതിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.

തെളിവുകൾ ഒന്നും പരിഗണിക്കാതെ കോടതി പ്രോസിക്യൂട്ടർമാരെ അപമാനിക്കുകയാണ്. രണ്ട് പ്രോസിക്യൂട്ടർമാരാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും രാജിവെച്ചത്'. 'കേസിൽ മറ്റൊരു സാക്ഷിയായ ജിംസൺ എന്ന് പറയുന്നയാളെ വിളിച്ചത് നാസർ എന്നയാളാണ്. രാമൻപിള്ള സാർ പറഞ്ഞു ദിലീപിന് അനുകൂലമായി പറഞ്ഞാൽ 25 ലക്ഷം രൂപ തരാമെന്നാണ് ജിംസണോട് പറഞ്ഞത്. ഇത് വെറുതേ പറയുകയായിരുന്നില്ല പ്രോസിക്യൂട്ടർ. നാസർ ജിംസണെ വിളിച്ചതിന്റെ ഫോൺ രേഖകൾ ഉൾപ്പെടെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. നാസറിന് ദിലീപുമായോ രാമൻപിള്ളയുമായോ ബന്ധമില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിംസണെ മൊഴിമാറ്റിച്ചാൽ ആരാണ് രക്ഷപ്പെടുക? അത് ദിലീപ് മാത്രമാണ് പൾസർ സുനി രക്ഷപ്പെടില്ലെന്നും മിനി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends