Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൾസർ സുനിക്ക് സെല്ലിലെത്തിയാൽ ആത്മഹത്യ പ്രവണത! മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്തിന് പിന്നാലെ അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ല.. മാനസികനില വഷളായ മട്ടിലുള്ള പ്രതികരണവുമില്ല! പൾസർ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും

21 JULY 2022 09:36 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാനസികനില വഷളായെന്നുകാട്ടി പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സുനിയെ നാളെ തിരികെ ജയിലിലേക്കു മാറ്റിയേക്കും. പൾസർ സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളം സബ് ജയിലിൽ നിന്നു മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയത്. ആറു പേരുള്ള ഒരു സെല്ലിലാണു സുനിയെ പാർപ്പിച്ചത്. എത്തിയതു മുതൽ ഇതുവരെ സുനി ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. ഇന്നുകൂടി നിരീക്ഷണം തുടർന്നേക്കും. എന്നാൽ, സുനിയുടെ അസുഖമെന്തെന്നു വ്യക്തമാക്കാൻ അധികൃതർ തയാറായില്ല. അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ലെന്നും മാനസികനില വഷളായ മട്ടിലുള്ള പ്രതികരണങ്ങളില്ലെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മർദത്തിന് മരുന്നു കഴിച്ചിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. പക്ഷേ, ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പ്രത്യേക കാരണമുള്ളതായി അവർക്കും അറിയില്ല.

വർഷങ്ങളായി ജയിലിൽ കഴിയുന്ന തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് നേരത്തേ പൾസർ സുനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട ചികിത്സ സുനിക്ക് ഉറപ്പാക്കണെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ജനുവരി മുതൽ ഇയാൾ മാനസിക പ്രശ്നത്തിന് ചികിത്സ തേടി വരികയായിരുന്നവത്രേ. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത് പിന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റി. അതേസമയം ആത്മഹത്യ പ്രവണത ഉണ്ടെന്ന് സുനി അറിയിച്ചതിനാലാണ് ചൊവ്വാഴ്ച തൃശ്ശൂരിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. തിരികെ എത്തിച്ചാൽ ഇയാളെ പ്രത്യേകം നിരീക്ഷിക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാനസിക പ്രശ്നം ഉന്നയിച്ചത് സംശയത്തോടെയാണ് അതിജീവിതയെ അനുകൂലിക്കുന്നവർ നോക്കി കണ്ടത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്ന തരത്തിലായിരുന്നു പലരും പ്രതികരിച്ചത്. സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു അമ്മ ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്. 'മകനെ മാനസിക രോഗിയാക്കിയാൽ മറ്റുള്ളവർക്ക് രക്ഷപ്പെടാം. തന്നെ മാനസിക രോഗിയാക്കുമെന്ന് സുനിക്കും അറിയാമായിരുന്നുവെന്നും ശോഭന പ്രതികരിച്ചിരുന്നു. വമ്പൻമാർ പുറത്ത് കിടക്കുമ്പോൾ എന്തായാലും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം സംഭവിക്കും. ഒന്നാം പ്രതി ആകേണ്ടത് തന്റെ മകനല്ല, കാശുള്ളവരല്ലേയെന്നും' ശോഭന പ്രതികരിച്ചിരുന്നു.

അതേസമയം അഞ്ചുവർഷമായി ജയിലിൽ‍ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളുകയായിരുന്നു. എന്നാൽ താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചിരുന്നു. ജാമ്യപേക്ഷയെ സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തു .കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാരും വാദിക്കുകയായിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ഇറങ്ങി. മാര്‍ച്ച് അവസാനത്തിലാണ് നാലാം പ്രതി വിജീഷ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെയായിരുന്നു സുനി സുപ്രീംകോടതിയിലെത്തിയത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്. മാര്‍ട്ടിന് മറ്റു പ്രതികളുടെ നീക്കം സംബന്ധിച്ച് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends