Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന് നാളെ നിർണായകം! കേസിലെ തെളിവുകൾ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി നടൻ ദിലീപിനെതിരെ ചുമത്തി.. വിചാരണകോടതിയിൽ ക്രൈംബ്രാഞ്ച് സംഘം നാളെയെത്തുമ്പോൾ പൊരുതാനുറച്ച് രാമൻപിള്ളയും കൂട്ടരും

21 JULY 2022 11:12 AM IST
മലയാളി വാര്‍ത്ത

ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച വിചാരണ കോടതിയിൽ സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് പറയുകയാണ്. കേസിലെ തെളിവുകൾ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി നടൻ ദിലീപിനെതിരെ ചുമത്തും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെക്കൂടി പ്രതിചേർത്തുള്ള അധിക കുറ്റപത്രമാണ് നാളെ സമർപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാവും കേസ് വീണ്ടും പരിഗണിക്കുക. കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡ് മൂന്നു കോടതികളിൽ അനധികൃതമായി തുറന്നതായുള്ള ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം 3 ആഴ്ച കൂടി സമയം തേടിയിരുന്നു. ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോർട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഒട്ടേറെ പകർപ്പ് എടുക്കേണ്ടതുള്ളതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ചവരെ സമയം വേണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി ആവശ്യപ്പെട്ടതിനെ തുടർന്നാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വെള്ളി വരെ സമയം അനുവദിച്ചിരുന്നു. ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറും (പൾസർ സുനി) എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ജനുവരിയിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂർത്തിയാക്കാൻ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ 15നു തുടരന്വേഷണം പൂർത്തിയാക്കാനാണു ഒടുവിൽ നിർദേശിച്ചത്. ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതായും കണ്ടെത്തി. ഈ രണ്ടു കാര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം മതിയാവില്ലെന്നു കാട്ടിയാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 1500 പേജുള്ള കുറ്റപത്രത്തിൽ 100 പുതിയ സാക്ഷികളുണ്ട്.

അതേസമയം ഒന്നാം പ്രതിയുടെ അഭിഭാഷകനു ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവാദം ലഭിച്ച ദിവസം, മെമ്മറി കാർഡും പെൻഡ്രൈവും അടങ്ങിയ തൊണ്ടിമുതൽ പാക്കറ്റ് ട്രഷറിയിൽനിന്നു കോടതിയിലെത്തിച്ച ഘട്ടത്തിൽ സംഭവിച്ച സുരക്ഷാ വീഴ്ചയാണു മെമ്മറി കാർഡ് മൊബൈൽ ഫോണിലിട്ടു പരിശോധിക്കാൻ ആർക്കോ അവസരം ഒരുക്കിയത്. ഇതാരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്നു ചോർന്നതായുള്ള ഗുരുതരമായ ആരോപണം കേസിലെ അതിജീവിത നേരത്തേ ഉന്നയിച്ചിരുന്നു. പെൻഡ്രൈവിൽ സൂക്ഷിച്ച ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിച്ചിരുന്നത്. സംഭവദിവസം വിചാരണക്കോടതിയിലേക്കു പെൻഡ്രൈവ് മാത്രം കൊണ്ടുവരേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. പ്രതിഭാഗത്തിനു ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യമില്ലാത്ത മെമ്മറി കാർഡ് കൊണ്ടുവന്നതാണു പ്രശ്നങ്ങൾക്കു വഴിയൊരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends