Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരും ആഗ്രഹിക്കുന്നതു പോലെ എനിക്കും ആ സുഹൃത്ബന്ധം തുടരാന്‍ തന്നെയായിരുന്നു ആഗ്രഹം.. പക്ഷെ, എനിക്ക് മുന്നില്‍ വെച്ച ഓപ്ഷനുകള്‍ വിവാഹം അല്ലെങ്കില്‍ നത്തിങ് എന്നതായിരുന്നു.. ഫ്രണ്ട്ഷിപ്പ് എന്ന ഓപ്ഷന്‍ എനിക്ക് തന്നിട്ടേ ഇല്ലായിരുന്നു.. എനിക്ക് ലഭിച്ച സമ്മാനത്തുകയെക്കുറിച്ചും ചിലതൊക്കെ പറയാനുണ്ട്.. വീണ്ടും വെളിപ്പെടുത്തലുമായി ദിൽഷ

21 JULY 2022 11:33 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് രണ്ട് മാസം പിന്നിടാൻ പോകുമ്പോഴും ആരാധകർ ബി​ഗ് ബോസ് ഹാങോവറിൽ തന്നെയാണ്. മത്സരാർഥികളുടെ പുറത്തുള്ള പ്രവൃത്തികൾ പോലും ഇപ്പോഴും പ്രേക്ഷകർ വിലയിരുത്തുകയും ഒപ്പം ബി​ഗ് ബോസ് ആരാധകരുടെ ​ഗ്രൂപ്പിൽ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. കൂടാതെ ഫാൻ ഫൈറ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും പറയാൻ‌ സാധിക്കും. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമായ സീസൺ കൂടിയാണ് സീസൺ 4. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വിജയകിരീടം ചൂടുന്നത്. ദില്‍ഷ പ്രസന്നന്‍ എന്ന കോഴിക്കോട് സ്വദേശിനിയാണ് ആ നേട്ടം കൈവരിച്ചത്. എന്നാല്‍ ഹൗസില്‍ നിന്ന് വിജയിയായി പുറത്തിറങ്ങിയ ദില്‍ഷയ്ക്ക് നേരിടേണ്ടി വന്നത് നിരവധി പ്രതിസന്ധികളെയായിരുന്നു. വിജയിയാകാന്‍ അര്‍ഹതയില്ലെന്ന വലിയ തോതിലുള്ള സൈബര്‍ ആക്രമണവും സൈബര്‍ ബുള്ളീയിങ്ങും ദില്‍ഷയ്ക്ക് നേരെയുണ്ടായിരുന്നു. മാത്രമല്ല ഹൗസിനുള്ളിലെ സുഹൃദ്ബന്ധങ്ങളെ അതിരുകള്‍ ഭേദിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ദില്‍ഷയ്ക്കും ദില്‍ഷയെ സ്‌നേഹിക്കുന്നവര്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താന്‍ പറഞ്ഞ കാര്യങ്ങളില്‍ അല്‍പം കൂടി വ്യക്തത വരുത്തി സംസാരിക്കുകയാണ് ദില്‍ഷ.

ദില്‍ഷയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...' ഞാന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അനുഭവിച്ച ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും വേറൊരു രീതിയിലാണ് പലരിലേക്കും എത്തിയതെന്ന് തോന്നിയിരുന്നു. അതുകൊണ്ടാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ആദ്യം തന്നെ എന്റെ ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് പറയാം. ബിഗ് ബോസ് ഹൗസില്‍ തുടര്‍ന്നിരുന്ന ഫ്രണ്ട്ഷിപ്പ് അവസാനിപ്പിച്ചതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. എല്ലാവരും ആഗ്രഹിക്കുന്നതു പോലെ എനിക്കും ആ സുഹൃത്ബന്ധം തുടരാന്‍ തന്നെയായിരുന്നു ആഗ്രഹം. പക്ഷെ, എനിക്ക് മുന്നില്‍ വെച്ച ഓപ്ഷനുകള്‍ വിവാഹം അല്ലെങ്കില്‍ നത്തിങ് എന്നതായിരുന്നു. ഫ്രണ്ട്ഷിപ്പ് എന്ന ഓപ്ഷന്‍ എനിക്ക് തന്നിട്ടേ ഇല്ലായിരുന്നു. വിവാഹം എന്ന കാര്യം എനിക്ക് പെട്ടെന്ന് തീരുമാനിക്കാന്‍ പറ്റുന്ന കാര്യമല്ല. അതുകൊണ്ട് നത്തിങ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. എന്തുകൊണ്ട് ഈ ഫ്രണ്ട്ഷിപ്പ് അവസാനിപ്പിച്ചു എന്ന് ചോദിച്ചാല്‍ എനിക്കു കൊടുക്കാന്‍ സാധിക്കുന്ന മറുപടി ഇത് മാത്രമാണ്. ഈ വിഷയത്തില്‍ ഇനി കൂടുതലായൊന്നും സംസാരിക്കാനില്ല. തികച്ചും വ്യക്തിപരമായൊരു കാര്യമായി വലിയ ബഹുമാനത്തോടെ ഞാന്‍ ഇക്കാര്യത്തെ കാണുന്നു.

മറ്റൊരു കാര്യം എനിക്ക് ലഭിച്ച സമ്മാനത്തുകയെക്കുറിച്ചാണ്. എനിക്ക് ലഭിച്ച 50 ലക്ഷം രൂപയെപ്പറ്റി ഞാന്‍ അന്ന് പറഞ്ഞുവന്നപ്പോള്‍ പലരും വേറൊരു രീതിയിലാണ് മനസ്സിലാക്കിയെടുത്തത്. ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എനിക്ക് വന്ന മെസ്സേജുകളിലും കോളുകളിലുമെല്ലാം ഏറ്റവും കൂടുതല്‍ പറഞ്ഞ കാര്യവും ഈ 50 ലക്ഷത്തെക്കുറിച്ചായിരുന്നു. വളരെ മോശമായ രീതിയിലാണ് പലരും സംസാരിച്ചത്. 50 ലക്ഷവും കൈയില്‍ വെച്ചിരിക്കാന്‍ നിനക്ക് നാണമില്ലേ, ഹൗസിലെ രണ്ട് പേരെ പറ്റിച്ച് നേടിയതല്ലേ എന്നു തുടങ്ങി വായിക്കാനോ പറയാനോ പോലും പറ്റാത്ത നിരവധി മെസ്സേജുകളാണ് എനിക്ക് അയച്ചുകിട്ടിയത്. എന്റെ സെല്‍ഫ് റെസ്‌പെക്ടിനെ പോലും വകവെയ്ക്കാതെയുള്ള മെസ്സേജുകളായിരുന്നു പലതും. ഞാന്‍ അര്‍ഹിക്കാത്ത ഒരു സംഭവം എന്നില്‍ അടിച്ചേല്‍പ്പിച്ച പോലെയായിരുന്നു പലരുടെയും സംസാരം. ആ സങ്കടത്തിന്റെ പുറത്തായിരുന്നു അന്ന് അങ്ങനെ പറഞ്ഞത്. പക്ഷെ, പറഞ്ഞുവന്നപ്പോള്‍ ആളുകള്‍ വേറൊരു രീതിയിലാണ് മനസ്സിലാക്കിയത്. അക്കൗണ്ട് വിവരങ്ങള്‍ അയച്ചുതന്നാല്‍ അമ്പത് ലക്ഷം രൂപയില്‍നിന്ന് നിങ്ങള്‍ക്ക് തരാം എന്ന് ഞാന്‍ പറഞ്ഞത്, സംസാരിച്ചുവന്നപ്പോള്‍ വേറൊരു രീതിയിലായി. ഞാന്‍ ഉദ്ദേശിച്ചതുപോലെയല്ല അത് പലരും മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ ആ വീഡിയോയില്‍ അങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന് എന്നോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതാണ് ഇനി വ്യക്തമാക്കുന്നത്. എല്ലാവരേയും അടച്ച് ആക്ഷേപിക്കുന്ന രീതിയിലല്ല ഞാന്‍ ഇക്കാര്യം പറഞ്ഞത്. ഒരു രൂപയ്ക്ക് പോലും വില കൊടുക്കുന്ന ആളാണ് ഞാന്‍.

പക്ഷെ, മോശമായിട്ട് കുറേ മെസ്സേജുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലും സെല്‍ഫ് റെസ്‌പെക്ട് ഉള്ളതുകൊണ്ടും ആരായാലും പറഞ്ഞുപോകുന്ന കാര്യങ്ങളെ ഞാനും പറഞ്ഞിട്ടുള്ളൂ. ഞാന്‍ ഉദ്ദേശിച്ച കാര്യം പറഞ്ഞില്ല എന്ന് പിന്നീട് ആ വീഡിയോ കണ്ടപ്പോള്‍ തോന്നിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എല്ലാവരോടും ക്ഷമ പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ എന്നോട് ക്ഷമിക്കണം. എന്നെ പിന്തുണച്ച, ഞാന്‍ വിജയിക്കണമെന്ന് ആഗ്രഹിച്ച ആളുകള്‍ക്കുള്ള മറുപടിയായിരുന്നില്ല അത്. എന്നെ ഡീഗ്രേഡ് ചെയ്ത, അമ്പത് ലക്ഷത്തിന് ഞാന്‍ അര്‍ഹയല്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അത്. പറഞ്ഞുവന്നപ്പോള്‍ അത് വേറൊരു തരത്തില്‍ ആയിപ്പോയതാണ്. എന്നെ ആരൊക്കെ സ്‌നേഹിക്കുന്നുവെന്നും ആരൊക്കെ പിന്തുണയ്ക്കുന്നുവെന്നും എനിക്ക് നന്നായി അറിയാം. അതൊന്നും ഞാനൊരിക്കലും മറക്കില്ല. ആ നന്ദിയും സ്‌നേഹവും എനിക്ക് എല്ലാവരോടും എന്നുമുണ്ടാകുമെന്നും ദിൽഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends