Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തരവാദിത്തപ്പെട്ട കോടതി അയാളെ മനോരോഗ വിദഗ്ദന് അടുത്തേക്ക് അയക്കുകയും അയാൾ പ്രതിയുടെ ആരോഗ്യ നില പരിശോധിക്കുകയും പ്രതിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കുകയും വേണം'.. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല.. സംഭവിക്കുന്നത് മറ്റൊന്ന്! തുറന്ന് പറഞ്ഞ് അഡ്വ പ്രിയദർശൻ തമ്പി

21 JULY 2022 01:41 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബി ജെ പി സംസ്ഥാന നേതാവെന്ന രീതിയിൽ തന്നെ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചു എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു. അതിനിടയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലും അന്വേഷണം തകൃതിയായി തന്നെ നടക്കുകയാണ്. നാളെ കേസിന്റെ പുനരന്വേഷണ റിപ്പോർട്ടും വിചാരണ കോടതിയിൽ സമർപ്പിക്കുകയാണ് അനേഷണ സംഘം. നിർണായകമായ ഈ അവസാന നിമിഷത്തിലാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ സുനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അയാൾ കേസിൽ നിന്നും ഒഴിവാകില്ലെന്ന തുറന്ന് പറച്ചിലുമായി എത്തുകയാണ് അഡ്വ പ്രിയദർശൻ തമ്പി.

പ്രിയദർശൻ തമ്പിയുടെ വാക്കുകൾ ഇങ്ങനെ...

കൃത്യം ചെയ്യുന്ന സമയത്ത് പ്രതിയുടെ മാനസിക നില തകരാറിലാണെന്ന് തെളിയിച്ചാൽ ചില ആനുകൂല്യങ്ങൾ അയാൾക്ക് ലഭിക്കും.എന്നാൽ പൾസർ സുനിയുടെ കേസ് അങ്ങനെയല്ല. വിചാരണ നടക്കുമ്പോഴാണ് പ്രതിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട കൃത്യമായ നടപടിയുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി അയാളെ മനോരോഗ വിദഗ്ദന് അടുത്തേക്ക് അയക്കുകയും അയാൾ പ്രതിയുടെ ആരോഗ്യ നില പരിശോധിക്കുകയും പ്രതിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കുകയും വേണം'. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല. ഇയാളുടെ വിചാരണ മാറ്റിവെച്ചേക്കാം. അയാളുടെ മാനസിക നില ശരിയായതിന് ശേഷം വിചാരണ നടത്തുകയാണ് ചെയ്യുക.

പൾസർ സുനിക്ക് ജയിലിൽ എന്ത് സംഭവിച്ചുവെന്നാണ് ഇവിടെ പ്രധാനമായും പരിശോധിക്കേണ്ടത്. പൾസർ സുനിക്ക് മുൻപ് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് അയാളുടെ അമ്മ പറയുന്നുണ്ട്'. മാനസിക രോഗി അല്ലാത്ത ഒരാൾക്ക് എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രശ്നം വരുന്നത്. നിരന്തര സമ്മർദ്ദങ്ങൾ നടത്തിയാലും ദ്രോഹിച്ചാലുമെല്ലാം ചിലർ മാനസിക രോഗികളാകും. അതുകൊണ്ട് തന്നെ ജയിലിൽ പ്രതി അനുഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കണ്ടെത്തണം. ഇതിൽ അന്വേഷണം നടത്തണം',പ്രിയദർശൻ തമ്പി പറഞ്ഞു. 'കേസിൽ ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷ തീരുമാനിക്കും. എന്നാൽ മാനസിക പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയാൽ അയാൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ കുറക്കാൻ ഇത് സഹായിക്കും. വിചാരണ നടക്കുന്ന ഘട്ടത്തിലാണ് മാനസിക പ്രശ്നം നേരിടുന്നുവെന്ന വാദം വരുന്നത്.

അതുകൊണ്ട് മുൻപ് ഇയാൾ ചെയ്ത കുറ്റത്തേയോ വെളിപ്പെടുത്തലുകളെയോ ഇത് ബാധിക്കില്ല. എന്നാൽ ഇനി അയാൾ നടത്താനിരിക്കുന്ന വെളിപ്പെടുത്തലുകളെ അത് ബാധിക്കും', പ്രിയദർശൻ തമ്പി വ്യക്തമാക്കി. 'നടി ആക്രമിക്കപ്പെട്ട കേസ് അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കും. അതോടെ കേസിൽ ആരൊക്കെയാണ് സാക്ഷികൾ, പ്രതികൾക്കെതിരായ കുറ്റം, തെളിവുകൾ എന്നത് സംബന്ധിച്ചെല്ലാം വ്യക്തമായ ചിത്രം പുറത്തുവരും. അനുബന്ധ കുറ്റപത്രത്തിൽ പുതിയ സാക്ഷികൾ ഉണ്ടെങ്കിൽ ആ സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിക്കേണ്ടി വരും. അവരെ ക്രോസ് വിസ്തരിക്കാനുള്ള അവകാശം പ്രതിഭാഗത്തിനും ഉണ്ട്'. 'പ്രതിഭാഗം ഇതുവരെ തെളിവുകളിലേക്ക് കടന്നിട്ടില്ല. പ്രോസിക്യൂഷന്റെ തെളിവുകൾ സംബന്ധിച്ചുള്ള വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് ആരെയൊക്കെ വിസ്തരിക്കാൻ ഉണ്ട്,ഹാജരാക്കാനുണ്ട് എന്നത് കാത്തിരുന്ന് കാണാം.

കേസിൽ പ്രതിഭാഗത്തിന്റെ ഏറ്റവും വലിയ ട്രംപ് കാർഡ് ഡിജിപി ആർ ശ്രീലേഖ ആവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല',പ്രിയദർശൻ തമ്പി പറഞ്ഞു.ഈ കേസിന്റെ വിധി ഡിസംബറോട് കൂടി ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'നടി ആക്രമിക്കപ്പെട്ട കേസിൽ എല്ലാ കാര്യത്തിലും വ്യക്ത വന്നു എന്ന് പറയാനാകില്ല. എന്നാൽ എല്ലാം പുകമറയ്ക്ക് ഉള്ളിലാണെന്നും പറയാൻ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന കാര്യങ്ങൾ സംബന്ധിച്ചെല്ലാമുള്ള തെളിവുകൾ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചിട്ടുണ്ടോയെന്നത് സംശയമാണ്.ഫോറൻസിക് പരിശോധന റിപ്പോർട്ട് കൊടുത്ത സാക്ഷിയെ കോടതി വിസ്തരിക്കും. വളരെ സമർത്ഥയായൊരു വിദഗ്ദയാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ച പരിശോധന നടത്തിയത്. അവരെ വിസ്തരിക്കുമ്പോൾ റിപ്പോർട്ടിൽ അടങ്ങാത്ത കാര്യങ്ങളെ കുറിച്ച് അവർക്ക് പറയാൻ സാധിക്കും'. 'മെമ്മറി കാർഡ് ആക്സസ് ചെയ്തെങ്കിലും ചോർന്നില്ലെന്ന് വാദം ഉയരുമ്പോൾ പിന്നെ എന്തിന് വേണ്ടി അര മണിക്കൂർ എടുത്ത് വിവോ ഫോണിലിട്ട് കണ്ടുവെന്ന ചോദ്യം പ്രസക്തമാണ്. സാമാന്യ യുക്തിക്ക് ആലോചിച്ചാൽ തന്നെ മെമ്മറി കാർഡ് ആക്സസ് ചെയ്ത സംഭവത്തിൽ എന്തോ ദുരൂഹത ഉണ്ട്'. 'സംശയം ഉന്നയിച്ച് ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമായിരിക്കും ഫോറൻസിക് വിദഗ്ദ ഉത്തരം നൽകിയിരിക്കുന്നത്.അതിൽ തന്നെ അനുബന്ധമായ കാര്യങ്ങളിൽ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും. അവരെ വിസ്തരിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വിചാരണയിൽ കൊണ്ടു വരാൻ സാധിക്കുമെന്നും',പ്രിയദർശൻ തമ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends