ഇതിന് മുന്‍പ് ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ, ആ പട്ടി എവിടെയെന്ന് ആരാധകൻ! ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് ലിവിങ് റ്റുഗദർ ജീവിതം പരസ്യമാക്കിയതാണ്!.. ചുട്ട മറുപടി നൽകി അഭയ ഹിരൺമയി! പോസ്റ്റ് വൈറൽ

അമൃത - ഗോപി സുന്ദര്‍ ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ചയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. 2001 ലായിരുന്നു പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം. പ്രിയയുമായി ഗോപി സുന്ദര്‍ നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ഇരുവരുടേയും വിവാഹമോചന കേസില്‍ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയയുമായി നിയമപരമായി പിരിയാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചത്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഇപ്പോള്‍ ഗോപി അമൃത സുരേഷിനെ ജീവിതത്തില്‍ കൂടെ ചേര്‍ത്തിരിക്കുന്നത്. എന്നാൽ ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദറുമായി നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് അഭയയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഗോപി സുന്ദറിന് മേല്‍ ഉണ്ടായിരുന്നു. ഈ ബന്ധത്തില്‍ മാധവ്, യാദവ് എന്നീ രണ്ട് ആണ്‍മക്കളും ഗോപി സുന്ദറിനുണ്ട്.
നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത ഗോപിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവും ഇവര്‍ക്കൊപ്പമുണ്ട്.
എന്നാൽ ഗോപിസുന്ദറുമായി അമൃത ജീവിത ആരംഭിച്ചപ്പോൾ അഭയയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. വിവാദങ്ങളും ചര്‍ച്ചകളുമെല്ലാം സജീവമായപ്പോഴും അഭയ പ്രതികരിച്ചിരുന്നില്ല. സ്റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി സജീവമാണ് അഭയ. തന്റെ പോസ്റ്റിന് താഴെയായി ഗോപിയെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ചുട്ടമറുപടിയേകിയിരിക്കുകയാണ് ഗായിക. വളര്‍ത്തുമൃഗങ്ങളോട് പ്രത്യേകമായൊരു അടുപ്പം സൂക്ഷിക്കുന്നയാളാണ് താനെന്ന് നേരത്തെ അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. നായകളെ വളര്‍ത്തുന്നുണ്ടെന്നും ഓരോരുത്തര്‍ക്കും പേരുകളൊക്കെയുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പുമായാണ് കഴിഞ്ഞ ദിവസം അഭയ എത്തിയത്. അഭയ പറഞ്ഞത് വളര്‍ത്തുനായയെക്കുറിച്ചാണെങ്കിലും പലരും അതിനെ മറ്റ് പലതുമായി ബന്ധിപ്പിക്കുകയായിരുന്നു. അഭയയുടെ സഹോദരിയായ വരദയായിരുന്നു പോസ്റ്റിന് താഴെ ആദ്യം കമന്റുമായെത്തിയത്. മൈ ഹാപ്പിനെസ് എന്നായിരുന്നു വരദ പറഞ്ഞത്.
സരയു മോഹനും സ്‌നേഹം അറിയിച്ചെത്തിയിരുന്നു. പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഇതിന് മുന്‍പ് ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ, ആ പട്ടി എവിടെ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കഷ്ടമെന്നായിരുന്നു അഭയയുടെ മറുപടി.
എന്നാൽ ഏത് പോസ്റ്റിട്ടാലും അതിനിടയില്‍ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാവാറുണ്ട്. പിറന്നാളിന് ഗോപിയേട്ടന്‍ വന്നില്ലേയെന്ന് ചോദിച്ചയാളോട് വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ലെന്നായിരുന്നു അഭയ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗോപി സുന്ദറും. അഭയയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചോ, നിലവിലെ വിമര്‍ശനങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹവും പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha























