Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്‍സര്‍ സുനിയുടെ സുരക്ഷ കൂട്ടാന്‍ ജയില്‍ അധികൃതര്‍! സുനിയില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ പ്രകടമായതിനാല്‍ നിരീക്ഷണം ശക്തമാക്കുന്നു... കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനിക്ക് പ്രത്യേക ചികിത്സ... പള്‍സര്‍ സുനി ഇനി 'വിഐപി'..

21 JULY 2022 03:59 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാനസിക പ്രശ്നം ഉന്നയിച്ചത് സംശയത്തോടെയാണ് അതിജീവിതയെ അനുകൂലിക്കുന്നവർ നോക്കി കണ്ടത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്ന തരത്തിലായിരുന്നു പലരും പ്രതികരിച്ചത്. പള്‍സര്‍ സുനിയുടെ മാനസികനില വഷളായെന്നുകാട്ടി പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സുനിയെ നാളെ തിരികെ ജയിലിലേക്കു മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം പള്‍സര്‍ സുനിയുടെ സുരക്ഷ കൂട്ടാന്‍ ജയില്‍ അധികൃതര്‍ ആലോചിക്കുക്കുകയാണ്. സുനിയില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ പ്രകടമായതിനാല്‍ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനിക്ക് പ്രത്യേക ചികില്‍സ നടക്കുന്നുണ്ട്. ചൊവ്വാഴ്ച തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്ക് എത്തിച്ചിരുന്നു. ആത്മഹത്യാ പ്രവണതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ വിചാരണ തടവുകാരനാണ് സുനി. കൂടെയുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയതാണ് സുനിയില്‍ മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍, സുനിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് അമ്മ ശോഭനയുടെ ആരോപണം. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം സുനി അറസ്റ്റിലായി. ആ വര്‍ഷം ജൂലൈയിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലാകുകയും വിചാരണ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ചില വെളിപ്പെടുത്തല്‍ കാരണം തുടരന്വേഷണം വന്നു. ഇതോടെ വിചാരണാ നടപടികള്‍ നിലച്ചു. അഞ്ച് വര്‍ഷത്തിനിടെ കേസിലെ എല്ലാ പ്രതികളും ജയില്‍ മോചിതരായി. ആദ്യം ജാമ്യം ലഭിച്ചത് ദിലീപിനായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി മറ്റു പ്രതികളും ജാമ്യത്തിലിറങ്ങി. ഈ വര്‍ഷമാണ് രാജേഷ്, മാര്‍ട്ടിന്‍ എന്നീ പ്രതികള്‍ക്ക് മേല്‍ക്കോടതികള്‍ ജാമ്യം നല്‍കിയത്. ഇതോടെ സുനി മാത്രമാണ് ജയിലിലുള്ള പ്രതി. സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

ജയില്‍വാസം അനന്തമായി നീളുന്നത് മാനസിക പിരിമുറക്കുത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാ പ്രവണതയും സുനിയിലുണ്ടത്രെ. ഇതാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്ക് എത്തിക്കാന്‍ കാരണം. ചികില്‍സ കഴിഞ്ഞ്് സുനിയെ ജയിലിലേക്ക് മാറ്റും. ഈ വേളയില്‍ സുരക്ഷ കൂട്ടും. നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. വര്‍ഷങ്ങളായി ജയില്‍ കഴിയുന്നതിനാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സുനി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചികില്‍സ ഉറപ്പാക്കാന്‍ ഹൈക്കോടതി ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ ചികില്‍സ നല്‍കുന്നുണ്ട്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയായിരുന്നു ചികില്‍സ. പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ച പ്രതിമാസ പരിശോധനയ്ക്ക സുനിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് ആത്മഹത്യാ പ്രവണത സംബന്ധിച്ച് സുനി ഡോക്ടറോട് പറഞ്ഞതത്രെ. തുടര്‍ന്നാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ചികില്‍സയ്ക്ക് ശേഷം ജയില്‍ മാറ്റാനും സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍. ഇതുവരെ എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണ് സുനി. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ബാക്കി കാര്യങ്ങള്‍ സ്വീകരിക്കുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആറ് പേരുള്ള സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചത്. സുനി ശാന്തനായി കാണപ്പെട്ടുവെന്ന് അധികൃതര്‍ പറയുന്നു.

ജയിലില്‍ വച്ച് സുനി മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചുവെന്ന് പറയപ്പെടുന്നു. അക്രമവാസനയൊന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സുനി പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വൈകാതെ ജയിലിലേക്ക് മാറ്റിയേക്കും. മനഃപ്പൂര്‍വം സുനിയെ മാനസിക രോഗിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സുനിയുടെ അമ്മ ശോഭന പറയുന്നു. സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. കാശുള്ളവരാണ് ഒന്നാം പ്രതിയാകേണ്ടിയിരുന്നത്. എന്റെ മോനല്ല. മാനസിക രോഗിയാക്കുമെന്ന് മോന് അറിയാം. വലിയ ആള്‍ക്കാര്‍ പുറത്തുള്ളപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അമ്മ ശോഭന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends