Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും... തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹർജിയെന്ന് സൂചന; ഡൽഹിയിൽ നിർണായക നീക്കങ്ങളുമായി അതിജീവിത

22 JULY 2022 05:02 PM IST
മലയാളി വാര്‍ത്ത

ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്. നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്. തുടർന്നുള്ള ആറ് മാസങ്ങള്‍ നീണ്ട് നിന്ന അന്വേഷണം ഏറെ സംഭവബഹുലമായിരുന്നു. തുടരന്വേഷണവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസുമടക്കം നിരവധി നടപടികള്‍ ഇക്കാലയളവിലുണ്ടായി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർ‍ഡിന്റെ ഹാഷ് വാല്യു മാറിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതിനായി കൂടുതൽ സമയം ക്രൈംബ്രാഞ്ച് തേടിയിരുന്നെങ്കിലും ഹൈക്കോടതി ആവശ്യം നിഷേധിക്കുകയായിരുന്നു. 22 ന് തന്നെ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. അതിനിടെ കേസിൽ ദില്ലിയിൽ നിർണായക നീക്കങ്ങളാണ് അതിജീവിത നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിൽ ഏറ്റവും സുപ്രധാനം ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ എങ്ങനെയാണ് കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആക്സസ് ചെയ്യപ്പെട്ടതെന്നാണ്. 3 കോടതികളിൽ ഇരിക്കുമ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു തിരുവനന്തപുരത്തെ എഫ് എസ്എൽ റിപ്പോർട്ട്. അവസാനം മാറിയത് വിചാരണ കോടതിയുടെ പരിധിയിൽ ഇരിക്കുമ്പോഴാണെന്നും എഫ്എസ്എൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിയിൽ വെച്ച് വിവോ ഫോണിലിട്ട് മെമ്മറി കാർ‍ഡ് അര മണിക്കൂറോളം ഉപയോഗിച്ചുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

ഈ സമയം മെസേജിംഗ് ആപ് ആയ വാട്സാപ്പും ടെലിഗ്രാമുമെല്ലാം മൊബൈലിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.19 തൊട്ട് 12.54 വരെയാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ ഇരിക്കുന്ന ഈ ദൃശ്യങ്ങൾ ഇത്തരത്തിൽ പരിശോധിച്ചത് ഗുരുതരമല്ലേയെന്നാണ് ഉയരുന്ന ചോദ്യം. എഫ്എസ്എൽ റിപ്പോർട്ടിന് പിന്നാലെ ദൃശ്യങ്ങൾ കണ്ടത് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകനാണെന്ന് അഭ്യൂഹം ഉയർന്നെങ്കിലും അദ്ദേഹം അത് തള്ളി രംഗത്തെത്തിയിരുന്നു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ കാണാൻ താൻ തയ്യാറായിരുന്നില്ലെന്ന് വിചാരണ കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 10 പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ആരാണ് വിവോ ഫോണിന്റെ ഉടമയെന്ന് കണ്ടെത്താൻ ആയില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തേയും പോലീസ് സേനയേയും തന്നെ പ്രതിക്കൂട്ടിലാക്കിയ ആർ ശ്രീലേഖയുടെ വിവാദപരമായ ആരോപണങ്ങളിൽ എന്തുകൊണ്ട് അവരുടെ മൊഴിയെടുക്കുന്നില്ലെന്നതാണ് മറ്റൊരു ചോദ്യം.

ദിലീപിനെതിരായ തെളിവുകൾ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നായിരുന്നു അവർ ആരോപിച്ചത്. ഒന്നാം പ്രതി പൾസർ സുനി മുൻപും പല നടിമാരേയും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും അവർ പറഞ്ഞിരുന്നു. ആരോപണങ്ങൾ വിവാദമായതോടെ തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ ആർ ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച അന്വേഷണമൊന്നും മുന്നോട്ട് പോയില്ല. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യം എന്തെന്ന വിചാരണ കോടതിയുടെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് ഉപേക്ഷിച്ചത്. കേസിൽ സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ അന്വേഷണ സംഘം തയ്യാറയിട്ടില്ല. നടി കാവ്യയ്ക്കെതിരെ ആരോപണം ഉള്ള ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നിട്ടും ഇത് സംബന്ധിച്ചുള്ള തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചോയെന്നതും സംശയമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ അതിജീവിത ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചേക്കാനുള്ള നീക്കത്തിലാണെന്നുള്ള റിപ്പോർട്ടുകൾ വരുന്നത്. ട്വന്റി ഫോർ ന്യൂസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും. തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഹർജിയെന്ന് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends