Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരത്ത് പ്രതിയായെങ്കിൽ കാവ്യ എങ്ങനെ സാക്ഷിയായി... രാമന്‍പിളളയെന്ന് കേട്ടാൽ പോലീസിന് മുട്ടിടി? നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രത്തിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര

24 JULY 2022 02:35 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ദിലീപിന് കുരുക്കാവുന്ന പല നിർണ്ണായക വിവരങ്ങളുമുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുറ്റപത്രത്തില്‍ സാഗറിന്റെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത് . കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‌സന്റ് . ഇദ്ദേഹത്തിന്റെ രഹസ്യ മൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ നിര്‍ണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു . എന്നാൽ ഈ കുറ്റപത്രത്തിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു. കാവ്യാ മാധവനെ പ്രതി ചേർക്കാത്തതിന് എതിരെയാണ് ബൈജു കൊട്ടാരക്കര രംഗത്ത് വന്നന്നത്. അനുബന്ധ കുറ്റപത്രത്തിൽ കാവ്യയെ സാക്ഷിയായിട്ടാണ് ചേർത്തിരിക്കുന്നത്. മാത്രമല്ല ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ദിലീപിന്റെ അഭിഭാഷകരെ പോലീസ് തൊടാത്തതിനേയും ബൈജു കൊട്ടാരക്കര വിമർശിച്ചിരുന്നു.

ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രകാരം, ബാലചന്ദ്രകുമാര്‍ ഇരിക്കുന്ന സമയത്താണ്, അന്ന് വി ഐ പി എന്നൊക്കെ വിശേഷിപ്പിച്ച ശരത് ഈ ടാബുമായി കടന്നുചെന്നത്. ഈ ടാബ് അവിടെ എത്തുന്നു. അവര്‍ ഒരുമിച്ചിരുന്ന് അത് കാണുന്നു. ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തില്‍, പക്ഷേ ബാലചന്ദ്രകുമാര്‍ അത് കാണുന്നില്ല. ദിലീപ്, അനൂപ്, കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അത് കാണുന്നു. കണ്ടതിന് ശേഷം ആ ടാബ് മടക്കി, ദിലീപ് കാവ്യാ മാധവന്റെ കയ്യിലാണ് കൊടുക്കുന്നത്. ദൃശ്യങ്ങളടങ്ങിയ ടാബാണത്. അതിന് ശേഷം ഈ ശരത്ത് അവിടെ നിന്ന് പോയെന്ന് പറയുന്നു. ഈ ടാബ് തിരിച്ചുകൊണ്ടു പോയിട്ടുമില്ല. ഈ ടാബ് അവിടെ വച്ച് നശിപ്പിക്കുന്ന ബാലചന്ദ്രകുമാര്‍ കണ്ടിട്ടില്ല, പിന്നെ എങ്ങനെയാണ് 201ഉം, 204ഉം വകുപ്പുകളിട്ട് തെളിവ് നശിപ്പിച്ചു എന്ന കാറ്റഗറിയില്‍ ശരത്തിനെ മാത്രം പ്രതിയാക്കുന്നത്. എന്തുകൊണ്ടാണ് കാവ്യാ മാധവന്‍ പ്രതിയാകാതെ ഇതിനകത്ത് സാക്ഷിയായത്.

ലക്ഷ്യയിലാണല്ലോ, കാവ്യ മാധവനും അമ്മയും നടത്തുന്ന ലക്ഷ്യയിലാണല്ലോ, സാഗര്‍ എന്നയാള്‍ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവച്ചത്. മൊഴി മാറ്റിയതും യഥാര്‍ത്ഥ മൊഴിയും എല്ലാം ഇപ്പോള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയല്ലേ. കാവ്യ മാധവനിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയിലാണ് ഇതിലെ തിരിമറികള്‍ ഒരുപാട് നടന്നിട്ടുള്ളത്. ആ തിരിമറികള്‍ നടന്നത്, സത്യത്തില്‍ എന്റെ അറിവ് ശരിയാണെങ്കില്‍, തിരുവനന്തപുരത്ത് സീരിയലൊക്കെ നിര്‍മ്മിക്കുന്ന സ്ത്രീയും കാവ്യ മാധവനും കൂടി കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ പോയി കണ്ടുവെന്നും അവിടെ മുതലാണ് കേസില്‍ വേറെ ഒരു ട്വിസ്റ്റ് വന്നതെന്നും ബൈജു കൊട്ടാകരക്കര പറഞ്ഞു. ഇത് പലയാളുകള്‍ക്കും തിരുവനന്തപുരത്ത് അറിയാം., ഈ അറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ പറയും വളച്ചൊടിക്കുകയാണെന്ന്. അതുകൊണ്ടാണ് വ്യക്തമായി പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരാളുടെ ഭാര്യയെ ഈ കാവ്യ മാധവനും അതുപോലെ തന്നെ തിരുവനന്തപുരത്തെ സീരിയല്‍ പ്രൊഡ്യൂസറും കൂടി പോയി കണ്ടതിന് ശേഷമാണ് തിരിമറികള്‍ നടന്നതെന്ന് ബൈജു പറഞ്ഞു. അന്നാണ് എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റി, മറ്റൊരു അതിഥി താരത്തെ അവിടെ കൊണ്ടുവച്ചതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends