അഞ്ച് വര്‍ഷമായി സംഭവം നടന്നിട്ട്... ആക്രമണം നേരിട്ട നടി കാര്യങ്ങള്‍ തുറന്നുപറഞ്ഞു... പോലീസ് പ്രതികളെ പിടികൂടി... അവര്‍ക്കെതിരെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുണ്ട്; പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു! ഇനിയും എന്തിനാണ് അവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് നീട്ടികൊണ്ടുപോകുന്നത്.. 120 ബി തെളിയിക്കാനാണ് നടപടികളാണ്... ഇത് നീതി നിഷേധമാണെന്ന് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ കേസില്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണത്തിലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും. കേസില്‍ നിര്‍ണായകമായ തെളിവുകളാകാം അഭിഭാഷകര്‍ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ കേസില്‍ കോടതി നടപടികള്‍ വൈകുന്നത് നീതി നിഷേധമാണെന്നാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ് ചൂണ്ടിക്കാണിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. അവരുടെ കാറില്‍ അതിക്രമിച്ച് കയറിയ സംഘമാണ് ക്രൂരത കാണിച്ചത്. സംഭവം വിവാദമായ പിന്നാലെ പ്രതികളെ പോലീസ് പിടികൂടി. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് ശേഷമാണ് നടന്‍ ദിലീപിന് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയം ഉയര്‍ന്നത്. പിന്നീട് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അതേ വര്‍ഷം ജൂലൈ 10ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് പല ഘട്ടങ്ങളിലായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി. കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. ബാക്കി എല്ലാ പ്രതികളും ജാമ്യത്തിലാണ്. ആദ്യം ജാമ്യം ലഭിച്ചത് ദിലീപിനായിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികള്‍ക്കും ജാമ്യം കിട്ടി. രണ്ടാം പ്രതി മാര്‍ട്ടിന്‍, മൂന്നാം പ്രതി പ്രജീഷ് എന്നിവര്‍ക്കെല്ലാം ഇക്കഴിഞ്ഞ മാസങ്ങളിലാണ് ജാമ്യം ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യപേക്ഷ കോടതി തള്ളി. ദിലീപ് ജയിലില്‍ കഴിഞ്ഞ വേളയിലെ സാഹചര്യം അടുത്തിടെ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ശ്രലേഖ ഐപിഎസ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അവര്‍ പറയുന്നത് ശരിയാണോ എന്നത് മറ്റൊരു കാര്യം. ദിലീപ് അവരെ ഉപയോഗിച്ച് ഇത്തരം പ്രതികരണം നടത്തുമെന്ന് കരുതുന്നില്ല. കേസില്‍ ദിലീപ് പ്രതിയായല്ലോ. ഇനി ഇത്തരം വെളിപ്പെടുത്തലുകള്‍കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. ഒരുപക്ഷേ ദിലീപിന് വിപരീത ഫലമാണുണ്ടാകുകയെന്നും മനോജ് രാംസിങ് അഭിപ്രായപ്പെടുന്നു. അഞ്ച് വര്‍ഷമായി സംഭവം നടന്നിട്ട്. ആക്രമണം നേരിട്ട നടി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പോലീസ് പ്രതികളെ പിടികൂടി.
അവര്‍ക്കെതിരെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുണ്ട്. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇനിയും എന്തിനാണ് അവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് നീട്ടികൊണ്ടുപോകുന്നത് എന്ന ചോദ്യമാണ് മനോജ് രാംസിങ് ഉന്നയിക്കുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാത്തത് അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. 120 ബി തെളിയിക്കാനാണ് നടപടികള്‍ നീട്ടികൊണ്ടുപോകുന്നത്. തെളിവുകള്‍ മുന്നിലുള്ള കേസില്‍ പ്രതികളെ ശിക്ഷിച്ചിട്ടു പോരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍. ഗൂഢാലോചന തെളിയിക്കണം.
അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ അത്രയും കാലം അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്നത് എന്തിന് എന്ന് ചോദ്യം മുന്നോട്ടുവെക്കുന്ന മനോജ് രാംസിങ് ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും തുറന്നുപറയുന്നു. തനിക്ക് ചില സംശയങ്ങളുണ്ടെന്ന് മനോജ് രാംസിങ് സൂചിപ്പിക്കുന്നു. എത്ര ദേഷ്യമുള്ള ഒരാളോടാണെങ്കിലും കാശ് കൊടുത്ത് ഇങ്ങനെ ഒരു കാര്യം ചെയ്തു വാ എന്ന് കൊട്ടേഷന്‍ കൊടുക്കുമോ. ഇന്ത്യയ്ക്ക് പുറത്തൊക്കെ ഈ ദേഷ്യമുള്ള വ്യക്തികള്‍ പോകുന്നതല്ലേ. അവിടെയൊക്കെ വച്ച് അവര്‍ക്ക് ചെയ്യാലോ. തീരെ വിശ്വാസ്യതയില്ലാത്ത ഗുണ്ടയ്ക്ക് കൊട്ടേഷന്‍ കൊടുക്കുമോ. ഇയാള്‍ നേരത്തെ മറ്റൊരു നടിയെ ഉപദ്രവിക്കാന്‍ നോക്കിയെന്ന ആരോപണവുമുണ്ട്. ആ വ്യക്തിക്ക് കൊട്ടേഷന്‍ കൊടുക്കാന്‍ ദിലീപ് മണ്ടനാണോ എന്നും മനോജ് രാംസിങ് സംശയം പ്രകടിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha
























