Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എട്ടുവീട്ടിൽ പിള്ളമാരിലൊരാളായ പള്ളിച്ചൽ പിള്ളയുടെ പിൻതലമുറക്കാരനായ മോഹനൻ നായർ മോഹൻലാലിന്റെ ബെഡാ ഡ്രൈവർ! ആന്റണി പെരുമ്പാവൂരിനെ ലാലുമായി സൗഹൃദത്തിലാക്കിയ ആ ഡ്രൈവർ ഇതാ ഇവിടെയുണ്ട്; കഥപറയുമ്പോൾ' എന്ന സിനിമയിൽ മമ്മൂട്ടി ശ്രീനിവാസനെ തേടിയെത്തിയപോലെ ചേട്ടാ എന്ന വിളിയുമായി താരരാജാവ് എത്തിയാൽ, അതിൽ അത്ഭുതമില്ല... മങ്ങിയ ഓർമകളിൽ ആ വിളിക്കായി കാത്തിരിക്കുന്നു...

25 JULY 2022 10:18 AM IST
മലയാളി വാര്‍ത്ത

ലാലിന്റെ പിതാവ് വിശ്വനാഥൻനായരുടെ ഡ്രൈവറായാണ് പള്ളിച്ചൽ പാരൂർക്കുഴി മണ്ണാറക്കൽവിള വീട്ടിൽ മോഹനൻ നായർ മുടവൻമുഗളിലെ വസതിയിലെത്തിയത്. പിന്നീട് ലാലിന്റെ സിനിമായാത്രകളുടെ ഭാഗമായി. ഇപ്പോൾ തിരികെവിളിക്കാൻ കഴിയാത്തവിധം ഓർമ്മകൾ മങ്ങിത്തുടങ്ങിയ മോഹനൻ നായരുടെ മുഖം മോഹൻലാൽ എന്നു കേട്ടാൽ പ്രസന്നമാവും. അതെ അത് 28 വർഷം കുടുംബത്തിന്റെ സഹചാരിയായിരുന്നതിന്റെ തിളക്കം. ആന്റണി പെരുമ്പാവൂരിനെ ലാലുമായി സൗഹൃദത്തിലാക്കിയതും മോഹനൻ നായരാണ്.ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്കൊപ്പം ടൈഫോയിഡും ഭാഗികമായി പക്ഷാഘാതവും വന്നുപെട്ടതോടെയാണ് ആന്റണി പെരുമ്പാവൂർ ആ റോളിലേക്കെത്തിയത്.പഴയകാലത്തെ അംബാസഡർ കാറിന്റേതടക്കമുള്ള താക്കോൽകൂട്ടം ആന്റണി പെരുമ്പാവൂരിനെ ഏൽപ്പിച്ച് മടങ്ങുമ്പോൾ വല്ലാത്ത ഹൃദയഭാരമായിരുന്നു. പിതാവ് ഇലങ്കത്ത് വീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവും മരിച്ചപ്പോൾ ലാലും കുടുംബവുമെത്തിയിരുന്നു. മൂന്ന് പെൺമക്കളുടെയും മകന്റെയും വിവാഹം കഴിഞ്ഞ് ഭാര്യ വിജയകുമാരിയോടൊപ്പം വീട്ടിൽ വിശ്രമത്തിലാണ് മോഹനൻ നായർ. `കഥപറയുമ്പോൾ' എന്ന സിനിമയിൽ മമ്മൂട്ടി ശ്രീനിവാസനെ തേടിയെത്തിയപോലെ ചേട്ടാ എന്ന വിളിയുമായി താരരാജാവ് എത്തിയാൽ, അതിൽ അത്ഭുതമില്ല.

മോഹൻലാലിനെ ഷൂട്ടിംഗ് സെറ്റിൽ എത്തിക്കുന്നതും തിരികെ വീട്ടിൽ എത്തിക്കുന്നതും മോഹനൻ നായർ ആയിരുന്നു. ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ തന്റെ മടിയിൽ തലചായ്ച് ഉറങ്ങിയതും അദ്ദേഹം ഓർമ്മിക്കുന്നു. തന്റെ പരിചയത്തിലുള്ള പള്ളിച്ചൽ പാരമ്പര്യമർമ്മകളരിയിൽ കളരി അഭ്യസിക്കാൻ കൂട്ടിക്കൊണ്ടുപോയതും മോഹനൻ നായരായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരിലൊരാളായ പള്ളിച്ചൽ പിള്ളയുടെ പിൻതലമുറക്കാരനാണ് മോഹനൻ നായർ.ലാലിന്റെ സുഹൃത്തുക്കളായ എം.ജി. ശ്രീകുമാറും പ്രിയദർശനും​ ജഗദീഷും നിർമ്മാതാവ് സുരേഷ്‌കുമാറുമൊക്കെ വീട്ടിൽ എത്തി സൗഹൃദം പങ്കിട്ടിരുന്നതും 82ാം വയസിലും ലാലിന്റെ ബഡാ ഡ്രൈവറുടെ മങ്ങിയ ഓർമ്മയിലുണ്ട്. വർഷങ്ങൾക്കിപ്പുറം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ചിത്രീകരണത്തിന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വെടിവെച്ചാൻകോവിൽ ഭഗവതിനട ബംഗ്ലാവിൽ ലാൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞെങ്കിലും ദേഹാസ്വാസ്ഥ്യം കാരണം പോയി കാണാൻ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (44 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (59 minutes ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

Malayali Vartha Recommends