Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ന​ഗ്ന ചിത്രങ്ങളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തു... രൺവീർ സിങിനെതിരെ മുംബൈയിലെ ചെംമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി വനിത അഭിഭാഷക

26 JULY 2022 08:34 AM IST
മലയാളി വാര്‍ത്ത

റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ അഭിനന്ദിക്കുന്ന താരമാണ് രൺവീർ സിംഗ്. ദിവസങ്ങൾക്ക് മുൻപായിരുന്നു അമ്പരപ്പിക്കുന്ന ഫാഷൻ സെൻസും മിക്കവരും തിരഞ്ഞെടുക്കാൻ മടിക്കുന്നതുമായ വസ്ത്രധാരണം കൊണ്ടും ഏവരെയും ഞെട്ടിക്കുകയായിരുന്നു രൺവീർ സിംഗ്. എന്നാൽ നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിൽ പരാതി എത്തിയിരിക്കുകയാണ്. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ലഭിച്ചെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

കിഴക്കൻ മുംബൈയിൽ നിന്നുളള ഒരു സർക്കാരിതര സംഘടനയുടെ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ മുംബൈയിലെ ചെംമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എൻ‌ജി‌ഒ ഭാരവാഹി പരാതിയിൽ പറഞ്ഞു.നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. രൺവീർ സിങിനെതിരെ സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തിൽ കേസെടുക്കണമെന്ന് വനിത അഭിഭാഷക പരാതിയിൽ ആവശ്യപ്പെട്ടു. 'ഈ വിഷയത്തിൽ തിങ്കളാഴ്ച ഒരു എൻ‌ജി‌ഒയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്നും ഒരു വനിതാ അഭിഭാഷകയിൽ നിന്നും ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇതുവരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾ അന്വേഷിക്കുകയാണ്,' എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടിയായിരുന്നു പൂർണ നഗ്നനായി താരം പോസ് ചെയ്തത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends