Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളെ എന്തും സംഭവിക്കും! ദിലീപിനും അതിജീവിതയ്ക്കും നിർണായകം... രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രത്തിൽ നിന്നും പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ

26 JULY 2022 09:34 AM IST
മലയാളി വാര്‍ത്ത

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ ആദ്യഘട്ട വിചാരണയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം ക്രൈംബ്രാ‍ഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രത്തിൽ നിന്നും പുറത്ത് വന്നത് പല നിർണായകമായ വിവരങ്ങളുമായിരുന്നു. ഇപ്പോഴിതാ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.

പൾസർ സുനിയുടെ മാതാവു ശോഭനയുടെ രഹസ്യമൊഴിയാണിത്. ജയിലിനുള്ളിലും മകന്റെ ജീവൻ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങൾ കോടതിയോടു വെളിപ്പെടുത്തിയത് എന്നാണു ശോഭന പറഞ്ഞത്. ജയിലിനുള്ളിൽ അപായപ്പെടുത്തിയാൽ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പൾസർസുനി ഏൽപിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. 2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടക്കുന്നത്. ഫെബ്രുവരി 23നു സുനി അറസ്റ്റിലായി. പിന്നീട് 2018 പകുതിയോടെ കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണു സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏൽപിച്ചത്.

കൃത്യം നടക്കുന്നതിനും രണ്ട് വർഷം മുന്‍പ് 2015 നവംബർ ഒന്നിന്‌ പൾസർ സുനിക്ക്‌ ദിലീപ്‌ ഒരുലക്ഷം രൂപ കൈമാറിയതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 2015 നവംബർ രണ്ട് തിങ്കളാഴ്ച പള്‍സർ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൌണ്ടിലേക്കാണ് ഒരു ലക്ഷം രൂപയെത്തിയത്. തലേ ദിവസം ഒക്‌ടോബർ 31ന്‌ ശനിയാഴ്‌ച ദിലീപിന്റെ ഫെഡറൽ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ ഒരുലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങൾ കണ്ടതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്‌. ദൃശ്യങ്ങൾ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അഭിഭാഷകൻ സുജേഷ്‌ പറയുന്നതായാണ്‌ കണ്ടെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച തെളിവും അനുബന്ധ കുറ്റപത്രത്തിലുണ്ട്.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ശരത്തിനും ദിലീപിനുമൊപ്പം കണ്ടുവെന്നും ഇതിന് താന്‍ ദൃക്സാക്ഷിയാമെന്നും ബാലചന്ദ്രകുമാർ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ചതായും ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ആദ്യം പത്ത് ദിവസം കഴിഞ്ഞ പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും 27 കേസ് വീണ്ടും പരിഗണിക്കും. ഈ സമയത്തോടെ കുറ്റപത്രം വിചാരണക്കോടതിയില്‍ എത്തും. അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലും അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കേസിലെ പ്രധാന തെളിവായ ശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫോറന്‍സിക് തെളിവുകള്‍ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. കേസിലെ തുടരന്വേഷണം പൂർത്തിയാക്കാന്‍ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ 5 ദിവസം മുന്‍പ് മാത്രമായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വിചാരണ കോടതിയും ഹൈക്കോടതിയും അനുവദിച്ചിട്ടില്ലെന്നുമാണ അന്വേഷണ സംഘത്തിന്റെ നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends