Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് നിരപരാധിയായിരുന്നുവെങ്കിൽ ഇത്തരമൊരു കളവ് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ? കുറ്റം ആരോപിക്കപ്പെട്ട സമയത്ത് ദിലീപും മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ 50 ഓളം ഫോൺ കോളുകൾ ചെയ്തിട്ടുണ്ട്... ഇരുവരും കള്ളനും പോലീസും കളിക്കുകയായിരുന്നോ? ദിലീപിന് മുൻപിൽ ചോദ്യങ്ങളുമായി ബൈജുകൊട്ടാരക്കര

26 JULY 2022 12:27 PM IST
മലയാളി വാര്‍ത്ത

നാളെ ദിലീപിനെയും അതിജീവിതയെയും സംബന്ധിച്ചും നിർണായക ദിവസമാണ്. രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാളെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ നാളെ നിർണായകം തന്നെയാണ്. എന്നാലിപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനോട് ചോദ്യങ്ങളുമായി സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്തെത്തുകയാണ്.

ബൈജു കൊട്ടാരക്കര പറയുന്നതിങ്ങനെ...

നടി ആക്രമിക്കപ്പെട്ട ദിവസം ആലുവയിലെ ആശുപത്രിയിൽ താൻ അഡ്മിറ്റായിരുന്നുവെന്ന് എന്തിനാണ് ദിലീപ് പോലീസിനോട് കളവ് പറഞ്ഞത്? അവിടുത്തെ ഡോക്ടർ ഹൈദരലിയും നഴ്സുമാരും തുടക്കത്തിൽ പോലീസിന് നൽകിയ മൊഴി അങ്ങനെയൊരു രോഗി അവിടെ ഉണ്ടായിരുന്നില്ലെന്നായിരുന്നു. എന്നാൽ അതിന് ശേഷം ഹൈദരലിയെ കൊണ്ട് മൊഴിമാറ്റിച്ചു. കോടതിയിൽ പോയി ദിലീപ് അന്ന് ആശുപത്രിയിലായിരുന്നുവെന്ന് പറയണമെന്ന് ഡോ ഹൈദരലിയെ പറഞ്ഞ് പഠിപ്പിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ദിലീപ് നിരപരാധിയായിരുന്നുവെങ്കിൽ ഇത്തരമൊരു കളവ് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ?' '2017 നവംബർ 15 ന് ബാലചന്ദ്രകുമാർ പറഞ്ഞത് അനുസരിച്ച് ദിലീപിന്റെ വീട്ടിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. ഒരു ടാബിലിട്ട് അവിടെ നിന്ന് ദൃശ്യങ്ങൾ കണ്ടുവെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.

അത് കൊണ്ടുവന്നത് ദിലീപിന്റെ സുഹൃത്തായ ശരത് ആണെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ 2017 ഡിസംബർ 30 ന് തയ്യാറാക്കിയ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള നോട്ട് ദിലീപിന്റെ അനുജൻ അനൂപിന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്'. ഞാൻ ഒരു ദിവസം 3 മണിക്കൂർ അനായാസം ജോലി ചെയ്ത് മണിക്കൂറിന് ₹10000 നേടുന്നു
'നടി ആക്രമിക്കപ്പെട്ട സമയത്തെ സംഭാഷണം എന്താണ്, പശ്ചാത്തലത്തിൽ പറഞ്ഞത് എന്താണ് തുടങ്ങിയവ ഉൾപ്പെടെയുള്ള വിശദമായ നോട്ടാണ് കണ്ടെടുത്തിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം പ്രതികൾ പുനഃരാവിഷ്കരിക്കാൻ ഉപയോഗിച്ചത് ഇതേ നോട്ടുകളാണ്. ദിലീപ് നിരപരാധിയെങ്കിൽ എന്തിനാണ് ഇത്തരമൊരു സ്ക്രിപ്റ്റ് തയ്യാറാക്കിയത്?ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് , ദിലീപിന്റെ കുടുംബത്തിലെ ആളുകളുടെ കൈയ്യിൽ ഇപ്പോഴും ഈ ദൃശ്യങ്ങൾ ഉണ്ടെന്ന്'. 'ദിലീപാണ് ക്വട്ടേഷൻ നൽകിയതെന്ന് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി തന്നെ സമ്മതിച്ച കാര്യമാണ്.

പോരാതെ സുനി ദിലീപിനെഴുതിയ കത്തും സാക്ഷിമൊഴികളും മാത്രം മതി ഇത് മനസിലാക്കാൻ. നേരത്തേ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ താത്കാലിക ജീവനക്കാരനായിരുന്ന സാഗർ വിൻസെന്റിനെ മൊഴി മാറ്റിപ്പിച്ചിരുന്നു. എന്നാൽ പൾസർ സുനി ലക്ഷ്യയിലെത്തിയെന്ന ആദ്യ മൊഴിയിൽ തന്നെ അയാൾ ഇപ്പോൾ ഉറച്ചുനിൽക്കുകയാണ്'. 'ദിലീപ് നിരപരാധിയെങ്കിൽ എന്തിനാണ് കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നത്? കോടതിയിൽ ഹാജരാക്കാൻ പറഞ്ഞ ഫോണുകൾ സായ് ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? കേസിൽ യാതൊരു താത്പര്യവും പ്രതിക്ക് ഇല്ലെങ്കിൽ എങ്ങനെയാണ് കോടതി രേഖകൾ പ്രതിയുടെ ഫോണിലേക്ക് വന്നത്. നിരവധി ഓഡിയോ ക്ലിപ്പുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിരപരാധിയെങ്കിൽ ഈ ഓഡിയോ ക്ലിപ്പുകൾ ഒക്കെ എന്താണ്?' 'പൾസർ സുനി ദിലീപിനാണ് കത്തെഴുതിയത്. അയാളെന്താ മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ കത്തെഴുതാതിരുന്നത്? നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീട്ടിൽ വെച്ച് ഗൂഢാലോചന നടത്തേണ്ട കാര്യമെന്താണ്?

കുറ്റം ആരോപിക്കപ്പെട്ട സമയത്ത് ദിലീപും മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ 50 ഓളം ഫോൺ കോളുകൾ ചെയ്തിട്ടുണ്ട്. ഇരുവരും കള്ളനും പോലീസും കളിക്കുകയായിരുന്നോ?' 'ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയും സഹായികളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഓഡിയോകൾ പുറത്തുവന്നതാണ്. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യാൻ ഹാക്കർ സായ് ശങ്കറിനെ ഹോട്ടലിലും സ്വന്തം ഓഫീസിലും വിളിച്ച് വരുത്തിയത് എല്ലാവരും കണ്ടതാണ്. നിരപരാധിയെങ്കിൽ ഇതൊക്കെ എന്തിനാണ്?' 'നിരപരാധിയെങ്കിൽ ഈ കേസിനെ കുറിച്ച് ദിലീപിന്റെ വീട്ടിൽ നടന്ന ചർച്ചയുടെ ഓഡിയോകൾ സംവിധായകൻ ബാലചന്ദ്രകുമാറിന് എങ്ങനെയാണ് ലഭിച്ചത്. അവർക്ക് ഇതിൽ പങ്കില്ലായെങ്കിൽ ലക്ഷങ്ങൾ മുടക്കി എന്തിനാണ് അഭിഭാഷകരെ വെയ്ക്കുന്നത്? പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ എങ്ങനെയാണ് 2 ലക്ഷം എത്തിയത്?' തുടങ്ങിയ ചോദ്യങ്ങൾ ദിലീപിനോട് ഉന്നയിക്കുകയാണ് ബൈജു കൊട്ടാരക്കര.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends