Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് ഷർട്ടിന് വേണ്ടി കെഞ്ചിയ ദിവസങ്ങൾ...1996ൽ പുറത്തിറങ്ങിയ കുടുംബകോടതി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ സംഭവിച്ചത്; ആദ്യമായി ആ വെളിപ്പെടുത്തൽ തുറന്ന് പറഞ്ഞ് നിർമാതാവ്

29 JULY 2022 12:03 PM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. നിർമാതാവ് എൻ.എം ബാദുഷയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ 1996ൽ പുറത്തിറങ്ങിയ കുടുംബകോടതി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നടന്ന ചില രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ നിർമാതാവായ വി.എസ് സുരേഷ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്..

'ചെറിയ പൈസ മുടക്കി എടുത്ത സിനിമയായിരുന്നു. എല്ലായിടത്തും കണ്ണ് എത്തിയില്ലെങ്കിൽ പറ്റിക്കപ്പെടും. നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ, സംവിധായകൻ തുടങ്ങിയവർ ഒന്നിച്ച് നിന്നാൽ സിനിമയിലെ അധിക ചെലവ് ഇല്ലാതാക്കാൻ പറ്റും.' നാളെയെടുക്കുന്ന ‌ഷോട്ടിനെ കുറിച്ച് തലേ ദിവസം ചർച്ച നടക്കും. ഒരു വലിയ വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ചർച്ചയ്ക്കിടെ സംവിധായകൻ പറഞ്ഞു മതിലില്ലാത്ത ഭാ​ഗങ്ങളിൽ മതിൽ കെട്ടണമെന്ന്.' 'കാരണമായി പറഞ്ഞത് ക്ലൈമാക്സിൽ വില്ലൻ വരുമ്പോൾ ഇടിച്ച് തെറിപ്പിക്കാനാണ് എന്നാണ്. കുറച്ച് നീളത്തിൽ മതികെട്ടണം. അതിന് നല്ല പണം ചിലവാകും.' 'അവസാനം സംസാരിച്ച് ആ വിടവ് പട്ടികവെച്ച് അടിച്ച് പരിഹരിച്ചു. ഒരിക്കൽ ദിലീപ് വന്ന് പറഞ്ഞു പ്ലാറ്റ്ഫോമിൽ നിന്നെങ്കിലും രണ്ട് ഷർട്ട് വാങ്ങിത്തരാൻ. കാരണം കോസ്റ്റ്യൂം കുറവായിരുന്നു.' 'ചിലപ്പോൾ അവർ അവരുടെ തന്നെ വസ്ത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ ഉപയോ​ഗിച്ചത് വീണ്ടും ഉപയോ​ഗിക്കും. അവസാനം ദിലീപിന്റെ വർത്തമാനം കേട്ട് ഷർട്ട് വാങ്ങി കൊടുത്തു. അങ്ങനെയൊക്കെ ചില സംഭവങ്ങൾ ഈ സിനിമയുടെ ഷൂട്ടിങിൽ നടന്നിരുന്നു.' 'അമ്പിളി ചേട്ടനെ ​ഗുരുവായൂരിലെ സെറ്റിൽ നിന്നും കൂട്ടികൊണ്ട് വന്നാണ് അഭിനയിപ്പിച്ചിരുന്നത്. അതിന്റെ പേരിൽ രാജസേനൻ പോലും അമ്പിളി ചേട്ടനോട് കുറേക്കാലം മിണ്ടാതായിരുന്നു. മേലെപറമ്പിൽ ആൺവീട് സിനിമയൊക്കെ കഴിഞ്ഞ ശേഷണാണ് അമ്പിളി ചേട്ടനുമായുള്ള രാജസേനന്റെ പിണക്കം മാറിയത്.' കുടുംബക്കോടതിയിൽ അഭിനയിക്കുമ്പോൾ നായകൻ എന്ന നിലയിൽ ദിലീപിന്റെ തുടക്ക സമയമായിരുന്നു. 1996 കല്യാണ സൗ​ഗന്ധികം മുതൽ ഈ പുഴയും കടന്ന് എന്ന സിനിമ വരെ ആറോളം ചിത്രങ്ങൾ ദിലീപിന്റേതായി തിയേറ്ററിൽ എത്തിയിരുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. ചിത്രത്തിൽ ഉർവശിയായിരുന്നു നായികയായത്. നാദിർഷയായിരുന്നു സംവിധാനം. ദിലീപിനെ വെച്ച് നാദിർഷ ചെയ്ത ആദ്യ സിനിമയും കേശു ഈ വീടിന്റെ നാഥനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends