ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്.. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല.. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്! അതിജീവിതയുടെ അഭിഭാഷകയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക നീക്കമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപ് സുപ്രീംകോടതിയിലേക്ക് പിന്നാലെയായിരുന്നു നടിയുടെ ഞെട്ടിക്കുന്ന നീക്കം പുറത്ത് വന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അതിജീവിത വീണ്ടും ഹർജിയുമായി കോടതിയെ സമീപിച്ചതെന്ന് വിശദീകരിക്കുകയാണ് അവരുടെ അഭിഭാഷക ടിബി മിനി.
അഭിഭാഷക ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...
'നടി ആക്രമിക്കപ്പെട്ട കേസ് നിലവിലുള്ള സിബിഐ കോടതി തന്നെ തുടരണം എന്നാണ് ആവശ്യം. നേരത്തേ അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. അത്തരമൊരു ആവശ്യം ഇപ്പോൾ അതിജീവിതയ്ക്ക് ഇല്ല. നിലവിൽ അതിജീവിതയുടെ വിസ്താരം കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു വനിതാ ജഡ്ജ് വേണമെന്ന് നിർബന്ധമില്ല എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്'. ഇപ്പോഴത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നേരത്തേ സിബിഐ കോടതിയിൽ ഇരുന്നപ്പോഴാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും അതൊരു വിവോ ഫോണിലിട്ട് പരിശോധിക്കുകയും ചെയ്തത്. അതിനെ കുറിച്ച് കോടതി അന്വേഷിക്കുന്നുമില്ല. ആ കോടതിക്ക് തന്നെ ഈ കേസ് വിസ്തരിക്കാനുള്ള താത്പര്യം കൊണ്ടാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തത്'. 'നിലവിൽ സിബിഐ 3 കോടതിയിലാണ് കേസ് നിലനിൽക്കുന്നത്. നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്കായിരുന്നു കോടതിയുടെ അധിക ചുമതല. വനിത ജഡ്ജി കേസ് പരിഗണിക്കണമെന്ന അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ച് കൊണ്ടായിരുന്നു നേരത്തേ വനിതാ ജഡ്ജി കേസ് കേട്ടത്. ഇക്കാര്യത്തിൽ അതിജീവിത ഇപ്പോൾ വ്യക്തത വരുത്തി കൊണ്ടാണ് രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്'. 'തനിക്ക് ഇനി വനിതാ ജഡ്ജ് വേണ്ടെന്ന് മാത്രമല്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അയക്കരുതെന്നും അയച്ചാൽ പ്രതി ദിലീപിന് അത് ഗുണകരമാകുമെന്നുമാണ് അതിജീവിത പരാതിയിൽ പറയുന്നത്.മെമ്മറി കാർഡിൽ അന്വേഷണം പ്രഖ്യാപിക്കേണ്ട കാര്യത്തിൽ കോടതി എന്തുകൊണ്ടാണ് മൗനം പുലർത്തുന്നത് എന്നറിയില്ല'. 'നടി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്ത സംഭവത്തിൽ കോടതിയാണ് പരാതി നൽകി അന്വേഷണത്തിന് ആവശ്യപ്പെടേണ്ടത്. വിചാരണ കോടതിയുടെ കസ്റ്റ്റഡിയിൽ ഇരിക്കവേയാണ് കേസിൽ ഏറ്റവും നിർണായകമായ തെളിവ് ആക്സസ് ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇനി നിയമപരമായി ആ ജഡ്ജ് കേസ് കേൾക്കാൻ പാടില്ലാത്തതാണ്'. 'കോടതിയോട് യാതൊരു വിരോധവുമില്ല. അതിജീവിത ഓരോ തവണയും കോടതിയോട് അപേക്ഷിക്കുകയാണ്. ഇത്രയും ഹീനമായൊരു കുറ്റകൃത്യം നേരിടേണ്ടി വന്ന അതിജീവിതക്ക് നീതി കൊടുക്കാതിരിക്കുന്നതിന് വേണ്ടി ചുറ്റുമുള്ള മുഴുവൻ ആളുകളും പ്രവർത്തിക്കുന്ന സമയത്ത് ഈ കോടതിയുടെ മുന്നിൽ പിന്നേയും പിന്നേയും കൈകൂപ്പി നിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല അതിജീവിതയ്ക്ക്'. 'അന്തസോടെ തലയുർത്തി നിർത്താൻ നമ്മൾ അതിജീവിതമാരെ പ്രാപ്തരാക്കണം എന്ന സാഹചര്യത്തിലും കൈകൂപ്പി കണ്ണ് നിറഞ്ഞ് നിൽകേണ്ട സാഹചര്യം എന്തുകൊണ്ടാണ് ജുഡീഷ്യറി ഉണ്ടാക്കുന്നതെന്ന് വ്യക്തമല്ല. പ്രതി ശിക്ഷിക്കപെടണമെന്നും ഇരയ്ക്ക് നീതി കിട്ടണമെന്നുമെല്ലാം നിയമപരമായി തന്നെ തെളിവുകളുടെ അടിസ്ഥാനത്തിൽ നടക്കട്ടെ. താൻ നേരിട്ട പീഡനം കോടതിയിൽ മാത്രമേ പെൺകുട്ടികൾക്ക് തുറന്ന് പറയാൻ സാധിക്കൂ. കോടതികൾ വാശിയോ വൈരാഗ്യമോ പുലർത്തേണ്ട കാര്യമില്ലെന്നും മിനി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha