ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്... ഈ വാർത്ത ശരിയല്ല! ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ... ഒടുവിൽ അത് തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് കടുവ. പൃഥ്വിരാജിന്റെ മാസ് ആക്ഷനും, ഷാജി കൈലാസ് എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ വിജയത്തിന് നന്ദി അറിയിക്കുകയാണ് പൃഥ്വിരാജ്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തുന്നുവെന്ന് അറിയിച്ചു കൊണ്ടായിരുന്നു പൃഥ്വിരാജ് പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്. അതേസമയം കടുവയുടെ വിജയത്തെ തുടർന്ന് താൻ പുതിയ കാർ വാങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ..
ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിൻ്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .
https://www.facebook.com/Malayalivartha