തിളക്കമാർന്ന കണ്ണുകളും മനോഹരമായ ചിരിയുമായി ബോളിവുഡിലെ തൊണ്ണൂറുകള്‍ കീഴടക്കിയ താര സുന്ദരി കജോളിന് ഇന്ന് 48 ആം പിറന്നാൾ; ആഘോഷമാക്കി ആരാധകർ

തിളക്കമാർന്ന കണ്ണുകളും മനോഹരമായ ചിരിയുമായി ബോളിവുഡിലെ തൊണ്ണൂറുകള്‍ കീഴടക്കിയ താര സുന്ദരി കജോളിന് ഇന്ന് 48 ആം പിറന്നാൾ. 1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും ബോളിവുഡ്ഡിൽ ഒരു പാട് വിജയ ചിത്രങ്ങൾ നൽകി. പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്. 1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു. 1998 ൽ മൂന്ന് വൻ വിജയ ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചു. 2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിനു ശേഷം കാജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു. 2006 ൽ ഫന എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 1999-ൽ കാജോൾ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്തു. 2003-ൽ നിസ എന്ന് പേരിട്ട ഒരു മകൾ പിറക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha