എന്താണ് ഈ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് നമ്മളെല്ലാം ഭയപ്പെട്ട് നിൽക്കുകയാണ്... തനിക്ക് നീതി ലഭിക്കാനുള്ള പോരാട്ടവുമായി അഞ്ച് വർഷമായി അതിജീവിത കോടതിയിലെത്തിയിട്ട്.. ഒരോ സമയത്തും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളുടേയും പൊലീസിന്റേയും കോടതികളുടേയും ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്; പ്രധാന തെളിവായ മെമ്മറികാർഡിലെ ചോർച്ച സംബന്ധിച്ചടക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്! സത്യം പുറത്ത് ഉടൻ വരുമെന്ന് തുറന്നടിച്ച് കെകെ രമ

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സി ബി ഐ കോടതിയില്‍ തുടരാമെന്ന് മുന്‍ ഉത്തരവ് അസാധുവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനിടയിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അതിജീവിതയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് വളരെ അത്ഭുതകരവും ഒട്ടും പ്രതീക്ഷിക്കാത്തതുമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് കെകെ രമ എംഎല്‍എ.
കെ.കെ.രമയുടെ വാക്കുകൾ ഇങ്ങനെ...
എന്താണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് നോക്കേണ്ടത്. ശക്തമായ തെളിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളം ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട കേസ് വേറെയുമില്ല. നിർണ്ണായകമായ പലഘട്ടങ്ങളുണ്ടായിട്ടും ആ ഘട്ടങ്ങളിലൊന്നും ശക്തമായ നടപടിയോ തീരുമാനങ്ങളോ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ കെ രമ ചൂണ്ടിക്കാണിക്കുന്നു. കേസില്‍ അഭിഭാഷകർ സാക്ഷികളെ മൊഴിമാറ്റാന്‍ ശ്രമിച്ചത് തെളിവ് സഹിതം പുറത്ത് വരികയാണ്. എന്നിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതോടെ അടുത്തയാളെ നിയമിക്കാന്‍ ദീർഘമായ സമയമാണ് എടുത്തത്. ഇപ്പം അടുത്താണ് നിയമനം നടന്നത്. ശക്തമായി ആള്‍ തന്നെയായി പുതിയ ആള്‍ മാറുമെന്നാണ് പ്രതീക്ഷ. കുറ്റാരോപിതനായ ആള്‍ മറുവശത്ത് കേസ് തേച്ച് മാച്ച് കളയാനായിട്ടുള്ള എല്ലാ വിധ ശ്രമങ്ങളുമായി നടക്കുകയാണ്. അധികൃതരുടെ സഹായത്തോടെയാണ് ഈ നീക്കം. അധികാരവും പണവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
അധിന്റെ ധാർഷ്ട്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. എങ്ങനെയാണ് മുന്‍ഭാര്യക്കെതിരെ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോവാന്‍ കഴിയുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും കെകെ രമ അഭിപ്രായപ്പെടുന്നു. മുന്‍ ഡിജിപി ഈ കേസില്‍ ദിലീപിന് അനുകൂലമായി ഇടപ്പെട്ട കാര്യങ്ങളെക്കുറിച്ച് നിരന്തരം വാർത്തകള്‍ പുറത്ത് വന്നതാണ്. അതിലും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. വലിയ രീതിയിലുള്ള ഇടപെടലാണ് ഈ കേസില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാന തെളിവായ മെമ്മറികാർഡിലെ ചോർച്ച സംബന്ധിച്ചടക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്. മുന്‍ ഡി ജി പിയായ ഒരാള്‍ ഈ അടുത്ത് വന്ന് ദിലീപിന് അനുകൂലമായി സംസാരിക്കുന്നത് കണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് അവർ ആദ്യമങ്ങ് അവർ പ്രഖ്യാപിക്കുകയാണ്. എവിടുന്നാണ് അവർക്ക് ഇതിനുള്ള ധൈര്യം വന്നത്. കോടതിയും തെളിവുകളും കാര്യങ്ങളും ഉള്ളപ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുക. സത്യം തീർച്ചയായും പുറത്ത് വരും. ദിലീപിന്റെ ഒരു അടവും ഇതിനകത്ത് വിലപ്പോവില്ല എന്നുള്ളത് തന്നെയാണ് എനിക്ക് പറയാനുള്ളതെന്നും രമ പറയുകയാണ്.
https://www.facebook.com/Malayalivartha