ഭർത്താവിന്റെ പിറന്നാൾ സമ്മാനം...! 46 ലക്ഷത്തിന്റെ മിനി കൂപ്പര്‍ കണ്ട്രിമാൻ നടി ഷീലു എബ്രഹാമിന് സമ്മാനമായി നൽകി നിർമ്മാതാവ് എബ്രഹാം മാത്യു, പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് താരം

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഷീ ടാക്സി എന്ന ചിത്രമാണ് ഷീലുവിനെ ശ്രദ്ധേയ ആക്കിയത്. മംഗ്ലീഷ്, കനൽ, പുതിയ നിയമം, ആടുജീവിതം, പുത്തൻപണം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്.
താരത്തിന് ഇത്തവണത്തെ പിറന്നാളിന് സമ്മാനമായി മിനി കൺട്രിമാൻ സമ്മാനിച്ചിരിക്കുകയാണ് ഭർത്താവും നിർമാതാവുമായ എബ്രഹാം മാത്യു. തനിക്ക് പിറന്നാളിന് മുൻപേ സമ്മാനം ലഭിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഷീലു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് മിനി കൂപ്പര്‍ കണ്ട്രിമാന്‍റെ എക്സ്ഷോറൂം വില. കൊച്ചിയിലെ മിനി ഡീലര്‍പ്പില്‍ നിന്നാണ് പുതിയ വാഹനം ഷീലു സ്വന്തമാക്കിയത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പർ കൺട്രിമാനാണ് ഷീലുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. നാലു ഡോർ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്. മുമ്പ് നടി നവ്യ നായരും മിനി കൂപ്പര്‍ കണ്ട്രിമാന്‍ സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha