Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് വലിയ നടനായി കഴിഞ്ഞ സമയത്ത്, അദ്ദേഹവുമായി ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ റൈറ്ററെ മാറ്റണമെന്ന് ദിലീപ്... തല്‍ക്കാലം അനിയന്‍ ഒന്ന് മാറി നില്‍ക്ക്.. വേറെ ഒരു മാര്‍ഗവുമില്ല റൈറ്ററെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ വാശി പിടിച്ചു... അന്ന് വിനയന്റെ ആ ചങ്കുറ്റത്തിന് മുൻപിൽ ദിലീപ് നാണംകെട്ട് നാറി ഇങ്ങനെ...

14 SEPTEMBER 2022 08:33 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്കായി ഒരു ഓണസമ്മാനം നൽകിയിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകൻ വിനയൻ. ഒരു കാലത്ത് എന്നും ബോക്സ്ഓഫീസിൽ നിറഞ്ഞ് നിന്നിരുന്ന ഹിറ്റ് മേക്കർ പിന്നീട് സംഘടന പ്രശ്നത്തിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വന്നു. എന്നാൽ സംഘടനയ്ക്ക് പുറത്ത് നിന്ന് താൻ ഒരിക്കലും തോൽക്കാൻ തയ്യാറല്ല എന്ന അറിയിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വിനയൻ ഒരുക്കി. യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ ചെയ്ത് വിനയൻ തന്നിലെ സിനിമ കെടുത്തി കളയുവാൻ ആരെയും അനുവദിച്ചില്ല. 2020തിൽ സംഘടന പ്രശ്നത്തെ തുടർന്നുള്ള കേസിൽ വിനയൻ അനുകൂലമായി വിധി വന്നതോടെ മലയാള സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ചത് ഇപ്പോൾ ഒന്നൊന്നായി അവതരിപ്പിക്കുകയാണ് സംവിധായകൻ.

അതിൽ ആദ്യത്തേതായി പത്തൊമ്പതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാം. അതും ഒട്ടും മാർക്കറ്റ് വാല്യു ഇല്ലാത്ത ഒരു നടനെ (സിജു വിൽസൺ) ഒരു സൂപ്പർ ഹിറ്റ് ഒരുക്കിയിരിക്കുകയാണ് വിനയൻ. ഇപ്പോഴിതാ തന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ദിലീപിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെ പറ്റി സംസാരിക്കുകയാണ് വിനയന്‍. 2002-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യയും കാവ്യാമാധവനും പ്രധാനകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ രണ്ടുപേരും സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ജയസൂര്യയുടെ കഥാപാത്രത്തിന് ചെവി കേള്‍ക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. ഇന്ദ്രജിത്ത് സുകുമാരന്‍ വില്ലനായാണ് ചിത്രത്തില്‍ എത്തിയിരുന്നത്. ദിലീപ് വലിയ നടനായി കഴിഞ്ഞ സമയത്ത്, അദ്ദേഹവുമായി ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ റൈറ്ററെ മാറ്റണമെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ പറഞ്ഞു തല്‍ക്കാലം അനിയന്‍ ഒന്ന് മാറി നില്‍ക്ക്. വേറെ ഒരു മാര്‍ഗവുമില്ല റൈറ്ററെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ വാശി പിടിച്ചു. അങ്ങനെയാണ് ദിലീപിന് പകരമായി സിനിമയിലേക്ക് നായകനായി ജയസൂര്യയെ കൊണ്ടു വരുന്നതെന്നും വിനയന്‍ പറഞ്ഞു.

ഇന്ദ്രജിത്ത് , കരുമാടിക്കുട്ടനില്‍ കലാഭവന്‍ മണി , അനൂപ് മേനോന്‍ ഇവരെയെല്ലാം കൊണ്ടു വന്നപ്പോഴൊക്കെ ഞാന്‍ വലിയ റിസ്‌ക്ക് തന്നെയാണ് എടുത്തത്. ഇരുപത്തി രണ്ട് വയസ്സുള്ളപ്പോഴാണ് പൃഥ്വിരാജ് സത്യം ചെയ്യുന്നത്. അന്നും ഒരുപാടുപേര്‍ ചോദിച്ചിരുന്നു ഇത് വല്ലതും നടക്കുമോയെന്ന്. എന്നാല്‍ അതിലൂടെ പൃഥ്വിരാജ് വലിയ ആക്ഷന്‍ ഹീറോയായി. ഡെഡിക്കേഷന്റെ ഏറ്റവും വലിയ പര്‍വതം എന്ന് പറയുന്നത് സിജു വില്‍സനാണ്. അയാള്‍ കാണിച്ച അര്‍പ്പണ മനോഭാവം ഞാനിതുവരെ ആരിലും കണ്ടിട്ടില്ല. അതിന്റെ റിസല്‍ട്ട് എടുത്തിട്ടേ അയാള്‍ പോയുള്ളൂ. എന്നെ കാണാന്‍ വരുമ്പോള്‍ സിജു വില്‍സണ്‍ വളരെ സോഫ്റ്റ് വേഷങ്ങള്‍ ചെയ്യുന്ന തമാശയൊക്കെ ചെയ്യുന്ന നടനായിരുന്നെന്നും അദ്ദേഹം പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends