Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു... ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്ക് തന്നെ തോന്നി... വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ട് മറ്റൊന്നായിരുന്നു; ഒരുവിധം ഷൂട്ട് തീർന്ന ഉടനെ ഞാൻ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു... പിസിഒഡിക്കുള്ള മെ‍‍ഡിസിൻ എടുത്തു... ആദ്യമായി ആ അനുഭവം തുറന്ന് പറഞ്ഞ് നടി ഫറ ഷിബ്‌ല

14 SEPTEMBER 2022 09:40 AM IST
മലയാളി വാര്‍ത്ത

കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ഫറ ഷിബ്‌ല. 'ബോഡി പോസിറ്റിവിറ്റി' എന്ന സന്ദേശവുമായി ഫറ ചെയ്ത ഫൊട്ടോഷൂട്ടും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലായ ഷിബ്‌ല കക്ഷി അമ്മിണിപിള്ളയിലെ നായിക വേഷം കിട്ടാൻ വേണ്ടി മനപൂർവം ശരീരം ഭാരം വർധിപ്പിക്കുകയായിരുന്നു. സിനിമയ്ക്കായി 68 കിലോയിൽ നിന്ന് 85ലേക്ക് ശരീര ഭാരം എത്തിച്ച താരം ഷൂട്ടിങിന് ശേഷം വീണ്ടും 68ലേക്ക് എത്തി. ഇപ്പോഴിത കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി ശരീര ഭാരം വർധിപ്പിച്ചപ്പോഴുണ്ടായ ബു​ദ്ധിമുട്ടികളെ കുറിച്ച് തുറന്ന് പറയുകയാണ് ഫറ ഷിബ്‌ല.

'ഞാൻ സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചത്. ഞാൻ അടിസ്ഥാനപരമായി ഒരു ഇമോഷണൽ ഈറ്ററാണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളിൽ ഉണ്ടായിരുന്നത് വണ്ണമുള്ള നായികയെ തേടുന്നു എന്നായിരുന്നു. ഞാൻ വണ്ണമുള്ള ആളായതുകൊണ്ട് ഓഡിഷൻ അറ്റന്‍ഡ് ചെയ്തു.' 'പക്ഷെ അവിടെ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നേക്കാൾ വണ്ണമുള്ളവരായിരുന്നു. കിട്ടില്ലെന്ന് വിചാരിച്ച റോൾ എന്നെത്തേടിയെത്തി. സിനിമ ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞത് പറഞ്ഞത് ഒരു ഫുട്ബോൾ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളിൽ.' 'അതുകൊണ്ടാണ് വണ്ണംവെക്കാൻ കുറച്ച് റിസ്കെടുക്കേണ്ടി വന്നത്. രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷെ ഞാൻ വണ്ണംകൂട്ടാൻ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. ഞാൻ കഴിച്ചിരുന്നത് ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു. അതും മിക്കവാറും കിടക്കുന്നതിന് അരമണിക്കൂർ മുമ്പായിട്ടൊക്കെയാണ് കഴിച്ചിരുന്നത്.' 'അതുപോലെ മിക്ക ദിവസവും ഐസ്ക്രീമും ചോക്ലേറ്റും സ്വീറ്റ്സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോൾ അ‍ഞ്ച് കിലോ കൂടി. ഓഡീഷൻ നടത്തിയപ്പോൾ ഇതുപോരാ ഇനിയും വണ്ണം വെക്കണമെന്ന് സംവിധായകൻ പറഞ്ഞത്. പെർഫോമൻസ് ഓകെയാണ്. പക്ഷെ ലുക്ക് വൈസ് ഇനിയും വെയ്റ്റ് ഗെയിൻ ചെയ്യണമെന്ന് പറഞ്ഞു.' 'ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയിൽ വെച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. ഞാനതെല്ലാം വലിച്ചുവാരി കഴിച്ചു. അങ്ങനെയാണ് എന്റെ വണ്ണം കൂടിയത്. ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു.' 'അപ്പോള്‍ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന്. കാരണം ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോൾ അവർ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയിൽ ഒരുമാസം ഇടവേളയും വന്നു. ആ ഒരുമാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാൻ നിലനിർത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി.'

'വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിർത്തുകയെന്നത്. കാരണം എനിക്ക് ഹോർമോണൽ ഇംബാലൻസ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.' 'ഒരുവിധം ഷൂട്ട് തീർന്ന ഉടനെ ഞാൻ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെ‍‍ഡിസിൻ എടുത്തു. ജിമ്മിൽ പോയി. ഒരു ട്രെയിനറെ ഫിക്സ് ചെയ്തു. കൃത്യമായി ഡയറ്റിങ് തുടങ്ങി.' 'മൂന്നുമാസം ലോ കാർബ്-ഹൈ പ്രോട്ടീൻ ഡയറ്റായിരുന്നു പിന്തുടർന്നത്. മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി. ഓരോ മാസവും 5-6 കിലോ വീതം വെയ്റ്റ് കുറഞ്ഞു. അടുത്ത വെല്ലുവിളി ഭാരം 73 ആയപ്പോൾ സ്റ്റക്ക് ആയിപ്പോയതാണ്. ഇത് സ്വാഭാവികമായ പ്രക്രിയയാണ്.' 'നമ്മൾ മനസ് മടുക്കാതെ പ്രയത്നം തുടരുക എന്നതാണ് പരിഹാരം. എന്നെ സംബന്ധിച്ച് ആദ്യത്തെ ഒരു മാസം വെയ്റ്റ് കുറയാൻ എളുപ്പമായിരുന്നു. ശേഷം 73 ൽ എത്തിക്കഴിഞ്ഞ് പിന്നെ അനക്കമില്ല.''അപ്പോൾ മാനസികമായി വിഷമമായി. പിന്നെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ 85 കിലോയിൽ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചതെന്നും പറയുകയാണ് ഫറ ഷിബ്‌ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends