Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെറ്റിനെ ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന ആൾക്കാർക്കാണ് ഭൂരിപക്ഷം ഉണ്ടാകുന്നത്... ആവർത്തിച്ച് ആവർത്തിച്ച് വേട്ടക്കാരന്റെ നിലപാടിനൊപ്പം സഞ്ചരിക്കുന്ന ആളുകളെ നമ്മൾ കാണുന്നുണ്ട്... ചർച്ചകളിൽ മാത്രമല്ല നീതി ന്യായ വ്യവസ്ഥയിൽ ഉൾപ്പെടെയുണ്ട്.. ആളുകൾ എടുക്കുന്ന നിലപാടുകളൊക്കെ കാണുമ്പോൾ എങ്ങനെയാണ് അത്തരമൊരു നിലപാട് എടുക്കുന്നതെന്നൊക്കെ എന്ന അത്ഭുതം തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് സിബി മലയിൽ

14 SEPTEMBER 2022 10:34 AM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി മലയാള സിനിമയെ പിടിച്ച് കുലുക്കിയ പീഡന ആരോപണങ്ങളും മീടു ആരോപണങ്ങളും അതായത് ദിലീപ് പ്രതിയായ കേസ് മുതൽ വിജയ് ബാബു കേസും പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ ആരോപണ വിധേയനായ പീഡന കേസും അടക്കമുളളവ മലയാള സിനിമയെ ഞെട്ടിച്ചത് ചെറിയ രീതിയിലല്ല. വളരെയേറെ തുറന്ന് പറച്ചിലുകളുണ്ടായിട്ടും ആരോപണ വിധേയരെ ആഘോഷിക്കുന്ന രീതിയ്ക്ക് മാത്രം മലയാള സിനിമാ രംഗത്ത് പറയത്തക്ക മാറ്റമുണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പത്മപ്രിയ അതിശക്തമായി തന്നെ തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ എത്തുകയാണ് സംവിധായകൻ സിബി മലയിൽ. ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലെന്നാണ് സിബി മലയിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ച് കൊണ്ടായിരുന്നു സംവിധായകന്റെ മറുപടി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഏത് വിഷയത്തിലായാലും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഏത് സിനിമ എടുത്താലും വിമർശനങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് മുഖമില്ലാത്ത ആളുകളാണ് സൈബർ ആക്രമണം നടത്തുന്നത്. അവർ നേരിട്ട് വരില്ലല്ലോ. ഇവിടെ നടക്കുന്ന എല്ലാ വിഷയങ്ങളിലും രണ്ട് പക്ഷങ്ങളുണ്ട്. ശരിയുടെ കൂടെയും തെറ്റിന്റെ കൂടയും പക്ഷങ്ങളുണ്ട്'. 'അടുത്ത കാലത്ത് ഇവിടെ നടക്കുന്ന പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അക്രമണങ്ങളിലൊക്കെയും കുട്ടികൾക്കെതിരെ പോക്സോ സംബന്ധമായ കേസുകളിലും നിലപാട് എടുക്കുമ്പോൾ ​ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് കൂടുതൽ. പ്രത്യേകിച്ച് തെറ്റിനെ ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന ആൾക്കാർക്കാണ് ഭൂരിപക്ഷം ഉണ്ടാകുന്നത്'. ചാനലിലെ ചർച്ചയൊക്കെ കാണാറുണ്ട്. അതിൽ ആളുകൾ എടുക്കുന്ന നിലപാടുകളൊക്കെ കാണുമ്പോൾ എങ്ങനെയാണ് അത്തരമൊരു നിലപാട് എടുക്കുന്നതെന്നൊക്കെ എന്ന അത്ഭുതം തോന്നാറുണ്ട്. ആവർത്തിച്ച് ആവർത്തിച്ച് വേട്ടക്കാരന്റെ നിലപാടിനൊപ്പം സഞ്ചരിക്കുന്ന ആളുകളെ നമ്മൾ കാണുന്നുണ്ട്. ചർച്ചകളിൽ മാത്രമല്ല നീതി ന്യായ വ്യവസ്ഥയിൽ ഉൾപ്പെടെയുണ്ട്. ആർക്കാണ് ഇതൊക്കെ പരിഹരിക്കാൻ പറ്റുകയെന്ന വിഷയം ഉണ്ട്'.

എവിടെയാണ് നമ്മുക്ക് നീതി കിട്ടുകയെന്ന വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ക്രമസമാധാന മേഖലകളിലും രാഷ്ട്രീയ മേഖലകളിൽ ഒക്കെയും നീതി ലഭിക്കുന്നില്ലെന്ന് ആശങ്കപ്പെടുന്ന സാഹചര്യം ഉണ്ട്, സിബി മലയിൽ പറഞ്ഞു. തന്റെ പുതിയ സിനിമയായ കൊത്ത് കണ്ണൂർ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെങ്കിലും അതിനപ്പുറത്തേക്ക് അതിൽ പെട്ട് പോയ മനുഷ്യരെ കുറിച്ചാണ് പറയുന്നത്'. നമ്മൾ കാണാത്ത പല കാര്യങ്ങളും ഇതിലുണ്ട്. അവരുടെ അമ്മമാരും ഭാര്യമാരും വീട്ടിലെ സ്ത്രീകളും എല്ലാം അനുഭവിക്കുന്ന ഒരു സാഹചര്യമുണ്ട്. അവരുടെ ജീവിതം എന്താണ് എന്നാണ് സിനിമ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ അനാഥമായി പോകുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. മരണവീട്ടിലെ ആർത്തലച്ച കരച്ചിലിന് അപ്പുറത്തേക്ക് പിന്നെ അവരെ നമ്മളറിയുന്നില്ല'. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ഇവരെ പറയുമ്പോഴും അടിസ്ഥാനപരമായി ഇവരൊക്കെ മനുഷ്യരാണ്. അവർക്കും വൈകാരികമായ അവസ്ഥകളും ജീവിതത്തിൽ വലിയ പ്രതിസന്ധികളും നേരിടേണ്ടി വരും. അവയൊന്നും മാധ്യമങ്ങൾക്ക് മുന്നിലേക്ക് വരുന്നില്ലെന്നും പറയുകയാണ് സിബി മലയിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends