Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ എന്ന സംവിധായകന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്! മാറിടത്തിനും മീശയ്‌ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ... പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്! പത്തൊമ്പതാം നൂറ്റാണ്ട് കണ്ടതിന് പിന്നാലെ ഗിന്നസ് പക്രുവിന്റെ പോസ്റ്റ്

14 SEPTEMBER 2022 01:37 PM IST
മലയാളി വാര്‍ത്ത

കേരളം കാത്തിരുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. പത്തൊമ്പതാം നൂറ്റാണ്ടിലെ നേര്‍ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓര്‍മപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴ് ജാതിക്കാരായ വിഭാഗം ജനതഅനുഭവിച്ച ദുരിതങ്ങളും വേര്‍തിരിവും അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു 'പത്തൊമ്പതാം നൂറ്റാണ്ട്'. ഇപ്പോൾ ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത് വിനയന്റെ സ്വന്തം ഗജരാജ കില്ലാടി ഗജേന്ദ്രനാണ്.

സിനിമ ​ഗംഭീരമെന്ന് ​ഗിന്നസ് പക്രു ഫെയ്സ്ബുക്കിൽ കുറിച്ചതോടെ നന്ദി അറിയിച്ച് വിനയനും രം​ഗത്തു വന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ഒറ്റ വാക്കിൽ അതിഗംഭീരം. മാറിടത്തിനും മീശയ്‌ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ “കര”ഘോഷത്തോടെ സംവിധായകന്റെ ടൈറ്റിൽ കണ്ടു തിയറ്റർ വിടുന്ന കാഴ്‌ച്ച’ എന്നാണ് ​ഗിന്നസ് പക്രു സിനിമയെ അഭിനന്ദിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. നായകൻ സിജു വിൽസണിനെയും മറ്റ് അഭിനേതാക്കളെയും നിർമ്മാതാവ് ​ഗോകുലം ​ഗോപാലിനെയും ​നടൻ അഭിനന്ദിക്കുന്നു. അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ-വിനയൻ സർ കൂട്ടുകെട്ട് ഓരോ ഫ്രെയിമിലും കാണാം. പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്, വേലായുധ പണിക്കരിലും നങ്ങേലിയിലും മാത്രമല്ല എല്ലാ കഥാപാത്രങ്ങളിലും കാണാം” എന്ന് പക്രു പറഞ്ഞു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ എന്ന സംവിധായകന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും നടൻ പറയുന്നു. പക്രുവിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് സംവിധായകൻ വിനയനും രം​ഗത്തു വന്നു. ‘നന്ദി ​ഗജേന്ദ്ര കില്ലാടി ​ഗിന്നസ് പക്രു’ എന്നാണ് വിനയന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (17 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (24 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (25 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (25 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (26 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (27 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends