വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല, ഫുള്‍ ടൈം ടിവിയ്ക്ക് മുന്നില്‍ ഇരുന്നതിന് അയല്‍ വീട്ടില്‍ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്, എന്റെ അച്ഛന്‍ സിഐടിയുവില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു, തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് നടൻ സിജു വില്‍സണ്‍

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് സഹനടനായും ഇപ്പോള്‍ നായകനായും തിളങ്ങുകയാണ് സിജു വില്‍സണ്‍. വിനയന്‍ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ട്' വിജയമായതിന്റെ സന്തോഷത്തിലാണ് താരം. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിച്ചത്.
തന്റെ യാത്രയെക്കുറിച്ച് സിജു പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 2018 ല്‍ കൊച്ചി രാജഗിരി ബിസിനസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയിലാണ് സിജു തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് തന്റെ സ്വപ്‌നത്തിലേക്ക് നടന്നു കയറിയതെന്ന് വ്യക്തമാക്കുകയാണ് സിജു.
സിജുവിന്റെ വാക്കുകൾ......
ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. എന്റെ അച്ഛന്‍ സിഐടിയുവില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ഞങ്ങള്‍ക്ക് വീടിന് മുന്‍പില്‍ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എപ്പോഴാണ് എന്റെ ജീവിതത്തിലേയ്ക്ക് സിനിമ കടന്നുവന്നത് എന്ന് അറിയില്ല. ഒരുപക്ഷേ ചെറുപ്പത്തിലായിരിക്കും. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ടിവിയുടെ മുന്‍പില്‍ ആയിരിക്കും.
എന്റെ വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല. അയല്‍ വീടുകളിലും ഒരു കിലോമീറ്ററിനടുത്തുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുള്‍ ടൈം ടിവിയ്ക്ക് മുന്നില്‍ ഇരുന്നിട്ട് അയല്‍ വീട്ടില്‍ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ പുറത്തിറങ്ങി ജനലരികില്‍ നിന്ന് ടിവി കാണുമായിരുന്നു എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളിലെ ആ വീഡിയോയിൽ സിജു വില്‍സണ്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























