Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരിച്ച് വരവ് പ്രഖ്യാപിച്ച് ദിലീപ് സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുമ്പോൾ ഒരു ഭാഗത്ത് കേസുകളുടെ കൂമ്പാരം! ദിലീപി​ന്റെ സത്യനാഥൻ രാജസ്ഥാനിൽ!

17 SEPTEMBER 2022 11:05 AM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥൻ രാജസ്ഥാനിലേക്ക് ഷിഫ്ട് ചെയ്തിരിക്കുകയാണ്. ജയ്പ്പൂരിലാണ് ചിത്രീകരണം. ദിലീപും വീണ നന്ദകുമാറും ചേർന്നുള്ള ഗാനരംഗമാണ് ചിത്രീകരിക്കുന്നത്. ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എട്ടുവർഷത്തിനുശേഷം മലയാളത്തിലേക്ക് എത്തുകയാണ്. സിദ്ദിഖ് ,ജോജു ജോർജ്, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ,ജനാർദ്ദനൻ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. ഒക്ടോബർ ആദ്യ ആഴ്ച പാക്കപ്പ് ആകും. ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​റാ​ഫി​യു​ടേ​താ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജി​തി​ൻ​ ​സ്റ്റാ​നി​ല​സ്,​ ​സ്വ​രൂ​പ് ​ഫി​ലി​പ്പ്.​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ഗ്രാ​ന്റ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റേ​യും​ ​ബാ​ന​റി​ൽ​ ​എ​ൻ.​എം​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു,​ ​ദി​ലീ​പ്,​ ​പ്രി​ജി​ൻ​ ​ജെ.​പി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സം​ഗീ​തം​-​ ​ജ​സ്റ്റി​ൻ​ ​വ​ർ​ഗീ​സ്‌,​പി.​ആ​ർ.​ഒ​-​ ​പി.​ശി​വ​പ്ര​സാ​ദ്.

അതേസമയം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറായിരുന്നു വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി. സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി പ്രോസിക്യൂഷന് മുന്നില്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഒരു തരത്തിലും നീട്ടിക്കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യമല്ലെന്നും വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസ പറഞ്ഞു. എന്നാല്‍ കേസിന്റെ വിചാരണ എന്ന് പുനരാരംഭിക്കും എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട തെളിവുകളുടേയും നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ദിലീപിനെ സംബന്ധിച്ച് ഇത് തിരിച്ചടിയുടെ കാലമാണ്. തിരിച്ച് വരവ് പ്രഖ്യാപിച്ച് ദിലീപ് സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുമ്പോൾ ഒരു ഭാഗത്ത് കേസുകളുടെ കൂമ്പാരം തന്നെയാണ് ജനപ്രിയ നായകനെതിരെ വന്നുകൊണ്ടിരിക്കുന്നത്. വധ ഗൂഢാലോചന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തിടുക്കത്തിലാണ് ക്രൈംബ്രാഞ്ച്. അതിന്റെ ഭാഗമായി വി. ഐ .പി ശരത്ത്അ, കാവ്യാമാധവൻ തുടങ്ങിയവരടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നും ഉറപ്പായി. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാമാധവൻ ദിലീപ് ചെയ്ത എല്ലാകുറ്റ കൃത്യങ്ങൾക്കും പങ്കാളിയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ അപ്രതീക്ഷിതമായി നടിയെ ആക്രമിച്ച സംഭവത്തിൽ കാവ്യയെ പ്രതിയാക്കുന്നതിന് പകരം സാക്ഷിയാക്കുകയാണ് ചെയ്തത്. എന്നാൽ ഗൂഢാലോചന കേസിൽ കാവ്യയ്ക്കും പിടിവീഴുമെന്നാണ് സൂചനകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends