Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പായയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ഇളനീരും മാത്രമല്ല മുടി കറുപ്പിക്കാനുള്ല ഷാംപൂ വരെ ദീലീപിന് ജയിലില്‍ എത്തിച്ചു; ദിലീപ് ജിയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാനുള്ള പിആർ വർക്കുമായി മുന്നോട്ട് പോയി... ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ വരെ പുറത്ത് വന്നു! ദിലീപിന് വേണ്ടി ജയിലില്‍ ശ്രിലേഖ ഐ പി എസ് ചെയ്തുകൊടുത്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങൾ! തുറന്ന് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര...

17 SEPTEMBER 2022 11:36 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസം വിചാരണക്കോടതി തള്ളിയിരുന്നു. കേസ്, എറണാകുളം സ്പെഷ്യൽ അഡീഷണല്‍ കോടതിയില്‍ നിന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്. അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറിന് വിചാരണക്കോടതി നല്‍കിയ മറുപടി. സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാലിപ്പോഴിതാ കേസില്‍ മുന്‍ ജയില്‍ ഡി ജി പി ശ്രീലേഖ ഐ പി എസിനെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലില്‍ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തുകൊടുത്തെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. പായയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ഇളനീരും മാത്രമല്ല മുടി കറുപ്പിക്കാനുള്ല ഷാംപൂ വരെ ദീലീപിന് ജയിലില്‍ എത്തിച്ചിരുന്നു. ദിലീപിന് വേണ്ടി എന്ത് കാര്യങ്ങള്‍ ചെയ്യാനും ശ്രീലേഖ ഐ പി എസ് അന്ന് തയ്യാറായിരുന്നുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന എട്ടാം പ്രതി ദിലീപ് പുറത്ത് വന്നപ്പോള്‍ ഒരു മുടി പോലും നരച്ചതായി ഉണ്ടായിരുന്നില്ല. ജയിലില്‍ മുടി കറുപ്പിച്ച് കൊടുക്കുന്ന പരിപാടിയും ഉണ്ടെന്ന് മനസ്സിലായത് ആദ്യമായിട്ടാണ്. പക്ഷെ അതില്‍ നിന്നും ഒരു വ്യക്തമാക്കാന്‍ സാധിച്ചു. ബാലചന്ദ്രകുമാർ എന്ന് പറയുന്ന ആളിന്റെ കൈവശമാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ ജയിലില്‍ എത്തിച്ച് കൊടുത്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു . അന്ന് ബാലചന്ദ്ര കുമാർ ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ എഴുത്തിനും മറ്റുമായി കളമശ്ശേരിയില്‍ ദിലീപ് എടുത്തുകൊടുത്ത വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

ആ സമയത്താണ് ദിലീപ് ജയിലില്‍ പോകുന്നത്. ബാലചന്ദ്രകുമാർ തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഇത്തരം സഹായങ്ങള്‍ക്ക് മാത്രമല്ല അതിന് അപ്പുറം ചെയ്യാനും ശ്രീലേഖ തയ്യാറായിരുന്നു. കിളിമാനൂർ കേസിലടക്കം ശ്രീലേഖയ്ക്ക് എതിരെ ആരോപണം ഉണ്ട്. അങ്ങനെയുള്ള ഒരാള്‍ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങി വരുമ്പോഴും എന്തെങ്കിലുമൊക്കെ ഉപകാരം ചെയ്തുകൊടുക്കാതിരിക്കില്ല. ആ ഉപകാരമാണ് ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിവാദമായത്. ദിലീപ് ജയിലില്‍ കമ്പികളില്‍ പിടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു, അസുഖ ബാധിതനായിരുന്നു ഇതെല്ലാം കണ്ട് എന്റെ മനസ്സ് അലിഞ്ഞു.

ഞാനയാള്‍ക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. ആ ചെയ്തുകൊടുത്ത കൂട്ടത്തിലാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം എത്തിച്ച് കൊടുത്തത്. എന്തെല്ലാം സാധനങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം ബാലചന്ദ്ര കുമാർ വഴി തന്നെയാണ് ജയിലില്‍ എത്തിച്ച് നല്‍കിയിരുന്നത്. ദിലീപ് ജിയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാനുള്ള പിആർ വർക്കുമായി മുന്നോട്ട് പോയി. ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ വരെ പുറത്ത് വന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു. ഇത്രയൊക്കെ ആയിട്ടും കേരള പൊലീസിന് ഇപ്പോഴും ഒരു അനക്കമില്ല. പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി വന്നത് മുതല്‍ പറഞ്ഞിരിക്കുന്നത് എല്ലാം പൂട്ടിക്കെട്ടി വെച്ചോ, ഇതുവരെ അന്വേഷിച്ചത് മതി എന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രനും ബൈജു പൌലോസിനും അനങ്ങാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഒരു വക്കീലിന്റെ വീട്ടിലേക്കാണ് പള്‍സർ സുനി പെന്‍ഡ്രൈവുമായി മതില്‍ചാടി പോയതെന്ന് ഞങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളടക്കം പൊലീസിന്റെ കൈവശം ഉണ്ടായിട്ടും ഈ അഭിഭാഷകയേയോ, അല്ലെങ്കില്‍ ഈ കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് പറയുന്ന രാമന്‍ പിള്ളയേയോ, ഫിലിപ്പ് ടി വർഗീസിനെയോ ഒന്നും ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കഴിവ് കേടിന്റെ അങ്ങേയറ്റം എന്നല്ലാതെ എന്താണ് പറയാനുള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends