Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു... മരണത്തില്‍ വേദനിച്ച അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു...തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി മുകേഷ്

17 SEPTEMBER 2022 12:39 PM IST
മലയാളി വാര്‍ത്ത

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ വേഷമിട്ടു. 1989-ൽ സിദ്ദിക്ക് ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് മുകേഷിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. നെടുമുടി വേണു, ലിസ്സി, ജഗതിഷ് തുടങ്ങിയവരോടോത്ത് മുകേഷ് അഭിനയിച്ച മുത്താരംകുന്ന് പി ഓ എന്ന ചിത്രം വളരെ നല്ല പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1990-ൽ മുകേഷ് നായകനായി പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് ചിരിയുടെ ഒരു പുത്തൻ അനുഭവം പകർന്നു നൽകി. ഇതിന്റെ തുടർച്ചയായി ടൂ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി പറയുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. നായ കഴിഞ്ഞ ദിവസം ചത്തു പോയെന്നും അത് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ തനിക്ക് സ്വസ്ഥത ഇല്ലാതെയായി എന്നാണ് മുകേഷ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്. ഒരു നായയുടെ ഒരു വയസ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നു എന്നാണ് മുകേഷ് പറഞ്ഞത്. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends