Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീനിയേട്ടന്‍ അങ്ങനെയൊന്നും ഇമോഷണലാവുന്ന ആളല്ലന്നാണ് വിമല ടീച്ചര്‍ പറയുന്നത്... പക്ഷേ അന്ന് മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ അദ്ദേഹം കരഞ്ഞ് പോയി... വിനീതിനും പ്രണവിനും കല്യാണിയ്ക്കും ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ സംഭവിച്ചത്; അന്ന് സംഭവിച്ചത്...

17 SEPTEMBER 2022 03:22 PM IST
മലയാളി വാര്‍ത്ത

മലയാളികളും മലയാളസിനിമയുമുള്ള കാലത്തോളം പ്രേക്ഷകർക്ക് മറക്കാനാവാത്ത ചിത്രമാണ് ‘നാടോടിക്കാറ്റ്’. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ദാസനും വിജയനും ഒരുകാലത്തെ യുവാക്കളുടെ തന്നെ പ്രതിനിധിയായിരുന്നു. തൊഴിലന്വേഷിച്ചുനടക്കുന്ന ആ ചങ്ങാതികളുടെ തമാശകളും ചിരികളും കഷ്ടപ്പാടും കണ്ണീരുമെല്ലാം പ്രേക്ഷകരും നെഞ്ചിലേറ്റി. മോഹൻലാലും ശ്രീനിവാസനുമാണ് ദാസവിജയന്മാരെ അവതരിപ്പിച്ചത്. എന്നാൽ സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി സജീവമായ മോഹന്‍ലാലിനെ ഇടയ്ക്ക് ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരുകാലത്ത് ഇതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇരുവരും ആ പിണക്കം അവസാനിപ്പിച്ചത്. അവസരം ലഭിച്ചാല്‍ വീണ്ടും ഒന്നിച്ചെത്തുമെന്ന് പറയാറുണ്ടെങ്കിലും ഇരുവരും അതിനായി ശ്രമിച്ചിരുന്നില്ല. ആ പിണക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ ഇണക്കവും പിണക്കവുമെല്ലാം വാര്‍ത്തയായതാണ്. എന്നാൽ അടുത്തിടെ മഴവില്‍ മനോരമ നടത്തിയ ഷോയിലേക്ക് ശ്രീനിവാസനെത്തിയിരുന്നു. ശ്രീനിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അന്ന് ശ്രീനിവാസന്‍ കരഞ്ഞത് എന്തിനായിരുന്നു എന്ന് ഉത്തരം പറയുകയാണ് ശ്രീനിവാസന്റെ ഭാര്യ. 'ശ്രീനിയേട്ടന്‍ അങ്ങനെയൊന്നും ഇമോഷണലാവുന്ന ആളല്ലന്നാണ് വിമല ടീച്ചര്‍ പറയുന്നത്. പക്ഷേ അന്ന് മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ അദ്ദേഹം കരഞ്ഞ് പോയി. വിനീതിനും പ്രണവിനും കല്യാണിയ്ക്കും ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് ശ്രീനിയേട്ടന്‍ വിതുമ്പിപ്പോയതെന്ന് ടീച്ചര്‍ പറയുമ്പോള്‍ ഞാനൊരു നിമിഷം പഴയതൊക്കെ ഓര്‍ത്ത് പോയെന്നാണ് ശ്രീനിവാസന്റെ മറുപടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹന്‍ലാലോ ചിന്തിച്ചിരുന്നില്ലെന്ന്' താരം പറയുന്നു. പ്രണവ് മോഹന്‍ലാല്‍ വീട്ടില്‍ വന്നതിനെ പറ്റിയും താരദമ്പതിമാര്‍ സംസാരിച്ചു. 'ശ്രീനിയേട്ടന് അസുഖം ഇത്രയും ഭേദമാവുന്നതിന് മുന്‍പ് ഒരു ദിവസം വിനീതിനൊപ്പം പ്രണവും വീട്ടിലേക്ക് വന്നു. സാധാരണ ഞങ്ങള്‍ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണര്‍ത്തി പിടിച്ച് കൊണ്ട് വരികയാണ് പതിവ്. അന്ന് നോക്കുമ്പോള്‍ ശ്രീനിയേട്ടന്‍ ഒറ്റയ്ക്ക് എഴുന്നേറ്റ് സ്വീകരണമുറിയില്‍ വന്നിരിക്കുന്നു. ഞങ്ങള്‍ക്കും അത്ഭുതമായി. പ്രണവ് വീട്ടില്‍ വന്ന വിവരം മയക്കത്തിനിടയില്‍ എങ്ങനെയോ അറിഞ്ഞു. പ്രണവിനെ കാണാന്‍ വേണ്ടി അദ്ദേഹം എഴുന്നേറ്റ് വന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ഇപ്പോള്‍ എന്നും അദ്ദേഹം തനിയെ എഴുന്നേറ്റ് വരുമെന്നും' ഭാര്യ പറയുന്നു. പ്രണവ് മോഹന്‍ലാലിനെ എനിക്ക് ഇഷ്ടമാണെന്നാണ് ഇതിനുള്ള ശ്രീനിവാസന്റെ മറുപടി. അത് മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ല, അവന് നല്ല വ്യക്തിത്വമുണ്ട്. അത് കൊണ്ട് കൂടിയാണ് പ്രണവിനെ ഇഷ്ടപ്പെടുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു. മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ഉമ്മ വച്ചിരുന്നു. ആ നിമിഷം എന്ത് തോന്നിയെന്ന ചോദ്യത്തിന് 'അതുകൊണ്ടാണല്ലോ നമ്മള്‍ അദ്ദേഹത്തെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നതെന്ന്' ശ്രീനിവാസന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends