Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ കുഞ്ഞുണ്ടെന്ന് അറിഞ്ഞ് തന്നെയല്ലേ ഇവരെല്ലാം ഒപ്പിട്ട് കൊടുത്ത് ഹൗസിനുള്ളിലേക്ക് പോകുന്നത്... നല്ല പൈസയും ചോദിച്ച് വാങ്ങിയിട്ടാണ് അവരൊക്കെ ഹൗസിലേക്ക് പോയത്... പിന്നെ എന്തിനാണ് എന്റെ കുഞ്ഞെന്ന് പറഞ്ഞ് കരയുന്നത്.. ഞങ്ങൾക്കും മക്കളെ ഓർത്ത് വേദനയുണ്ടായിരുന്നെങ്കിലും അവിടെ കിടന്ന് കരഞ്ഞിട്ടില്ല! എന്റെ ദുഖം ആരോടും ഷെയർ ചെയ്യാറില്ല; ആദ്യമായി തുറന്ന് പറച്ചിലുമായി ഫിറോസും സജ്നയും

18 SEPTEMBER 2022 11:28 AM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഏഷ്യാനെറ്റിൽ കൂടിയായിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. ഇപ്പോൾ സജ്നയും സീരിയൽ രം​ഗത്ത് സജീവമാണ്. ബി​ഗ് ബോസ് സീസൺ മൂന്നിൽ വൈൽഡ് കാർഡ് എൻട്രികളായി വന്ന ഇരുവരെയും വളരെ പെട്ടന്നായിരുന്നു ആരാധകർ ഏറ്റെടുത്തത്.

ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമാണ്. ഇപ്പോഴിത ഇരുവരുടെയും ബിഗ്‌ബോസ് വിശേഷങ്ങൾ പങ്കുവെച്ച അഭിമുഖമാണ് വൈറലാകുന്നത്. 'ബി​ഗ് ബോസ് ഞങ്ങൾക്കൊരു വലിയ പ്ലാറ്റ്ഫോമായിരുന്നു. നൂറ്റൊന്ന് ശതമാനം റിയൽ ഷോയാണ്.' 'അവിടെ ചെല്ലുന്നത് വരെ സ്ക്രിപ്റ്റഡാണെന്നാണ് ഞങ്ങളും കരുതിയത്. പക്ഷെ അവിടെ ചെന്നപ്പോൾ സംശയം മാറി. ഒട്ടും സ്ക്രിപ്റ്റഡല്ല. എയർപോട്ടിൽ ചെന്നിറങ്ങി ല​ഗേജ് വെച്ച് കാറിൽ കയറുമ്പോൾ മുതൽ കണ്ണ് കെ‌ട്ടും. പിന്നെ റൂമിൽ ചെന്നാലെ കെട്ടഴിക്കൂ അവർ.' 'ലാലേട്ടൻ നിൽ‌ക്കുന്ന സ്ഥലത്തേക്കും നമ്മളെ കണ്ണുകെട്ടിയാണ് കൊണ്ടുപോകുന്നത്. നമുക്ക് വേണമെങ്കിൽ ചെയ്താൽ മതി. അവർ ഒന്നിനും നിർബന്ധിക്കില്ല. ​ഗെ‌യിം വേണമെങ്കിൽ ചെയ്താൽ മതി.' 'പെരുമാറേണ്ട രീതിയൊന്നും അവർ പറയില്ല. കത്തിയെടുത്ത് കുത്തരുത്, സാധനങ്ങൾ അടിച്ച് പൊട്ടിക്കരുത്, തെറി വിളിക്കരുത് എന്നതൊക്കെ അവർ പറഞ്ഞിട്ടുണ്ട്. അതെല്ലാം പാലിക്കാമെന്ന് നമ്മളും എഴുതി കൊടുത്തിട്ടാണ് അകത്തേക്ക് പോകുന്നത്.' 'അല്ലാത്ത ഒരു കാര്യവും അണിയറപ്രവർത്തകർ നമുക്ക് പറഞ്ഞ് തരില്ല. ബി​ഗ് ബോസ് ഒരു മൈൻഡ് ​ഗെയിമാണ്. അതിലുള്ള മറ്റുള്ളവരെ മാനസീകമായി തളർത്തി വേണം നമ്മൾ മുന്നോട്ട് പോകാൻ.' 'ഞങ്ങൾ ഇപ്പോൾ അവിടെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന എല്ലാവരുമായും കമ്പനിയാണ്. ഒരാൾ ഒഴിച്ച്. അയാളുടെ പേര് പറയുന്നില്ല. ഹൗസിനുള്ളിൽ സ്നേഹത്തിൽ കഴിഞ്ഞവർ ഇപ്പോൾ പുറത്ത് അടിയും ബഹളവുമാണ്. നേരിട്ട് കണ്ടാൽ കല്ലെടുത്ത് എറിയുന്ന സ്ഥിതിയാണ്.' 'എന്നോടൊപ്പം കളിച്ചവരെല്ലാം എന്നെ തളർത്താൻ നോക്കി നടന്നില്ല. അവസാനം അവർ സജ്നയെ തളർത്താൻ നോക്കി. അപ്പോൾ ഞാൻ എന്നേയും സജ്നയേയും സംരക്ഷിക്കേണ്ട അവസ്ഥയായി. മക്കളെ മിസ് ചെയ്തിരുന്നു. ഞാൻ പല സീസണിലും കണ്ടിരുന്നു. എന്റെ കുഞ്ഞെന്ന് പറഞ്ഞ് കിടന്ന് കരയുന്ന ഒരുപാട് പേരെ.' 'ഈ കുഞ്ഞുണ്ടെന്ന് അറിഞ്ഞ് തന്നെയല്ലേ ഇവരെല്ലാം ഒപ്പിട്ട് കൊടുത്ത് ഹൗസിനുള്ളിലേക്ക് പോകുന്നത്. നല്ല പൈസയും ചോദിച്ച് വാങ്ങിയിട്ടാണ് അവരൊക്കെ ഹൗസിലേക്ക് പോയത്. പിന്നെ എന്തിനാണ് എന്റെ കുഞ്ഞെന്ന് പറഞ്ഞ് കരയുന്നത്. ഞങ്ങൾക്കും മക്കളെ ഓർത്ത് വേദനയുണ്ടായിരുന്നെങ്കിലും അവിടെ കിടന്ന് കരഞ്ഞിട്ടില്ല.' 'വിൻ ചെയ്യാനല്ലേ നമ്മൾ നോക്കേണ്ടത്. നഷ്ടങ്ങളും ദുഖങ്ങളുമില്ലാത്ത മനുഷ്യരില്ല. അതിൽ നിന്നും റിക്കവർ ചെയ്ത് വരിക എന്നതാണ് പ്രധാനം. ആര് കളിയാക്കിയാലും ഞാൻ മുഖം കറുപ്പിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞാൻ എന്റെ ജീവിതത്തിലൂടെ എല്ലാം ആളുകൾക്ക് ചെയ്ത് കാണിച്ച് കൊടുക്കാറാണ് പതിവ്. കരയുമ്പോൾ ആരെയും കാണിക്കാറില്ല.' 'എന്റെ ദുഖം ആരോടും ഷെയർ ചെയ്യാറില്ലെന്നും ഫിറോസും സജ്നയും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends