എന്റെ ഭാര്യ അടുത്തുകിടക്കുന്നതുപോലെ എനിക്കുതോന്നി.. ഞാന്‍ വൈഫിനെ കെട്ടിപ്പിടിക്കുകയും ചെയ്തു.. എന്നാല്‍ അതു വേറൊരു സ്ത്രീ ആയിരുന്നു.. അവര്‍ എന്നെ തുറിച്ചുനോക്കി.. നല്ല വെളുത്ത ഒരു യുവതി.. അവര് എന്നോട് ചോദിച്ചു 'ഭാര്യയാണെന്നു കരുതിയല്ലേ' എന്ന്.. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു.. അന്ന് ഒരുവിധമാണ് നേരം വെളുപ്പിച്ചത്! ഒരാഴ്ച ശരിക്ക് പേടിച്ചു... ഞെട്ടിക്കുന്ന പ്രേതാനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവൻ ഷാജോൺ

മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് കലാഭവന്‍ ഷാജോണ്‍. തുടക്കത്തില്‍ ധാരാളം കോമഡി വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ ഷാജോണ്‍ പിന്നീട് വില്ലനായി ഞെട്ടിക്കുകയായിരുന്നു. ഇന്ന് സംവിധാനത്തിലും സാന്നിധ്യം അറിയിച്ച ഷാജോണ്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാരക്ടര്‍ റോളുകളിലൂടെ കയ്യടി നേടുകയാണ് ഷാജോണ്‍. കലാഭവന്‍ ഷാജോണിന്റെ കരിയറിലെ വലിയൊരു ബ്രേക്ക് ആയി മാറിയ സിനിമയായിരുന്നു ദൃശ്യം. ചിത്രത്തിലൂടെയാണ് ഷാജോണ്‍ വില്ലനായി മാറുന്നത്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ സഹദേവന്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലും ഷാജോണും തമ്മിലുള്ള ചിത്രത്തിലെ രംഗങ്ങള്‍ വലിയ കയ്യടി നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് ഷാജോണിലെ നടനെ മലയാളി കാണുന്നത്.
ഇപ്പോഴിതാ ഒരു മലയാളചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോൾ തനിക്കുണ്ടായ പ്രേതാനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷാജോൺ. ക്ലബ് എഫ്.എമ്മിന്റെ ക്ലബ് സ്റ്റുഡിയോ എന്ന പരിപാടിയിലായിരുന്നു തുറന്നു പറച്ചിൽ. ''ബാലചന്ദ്രമേനോൻ സാർ സംവിധാനം ചെയ്യുന്ന സിനിമ തിരുവനന്തപുരത്ത് നടക്കുകയാണ്. പൂവാറിലെ ഒരു റിസോർട്ടിലായിരുന്നു താമസം. വൈകിട്ട് അഞ്ചുമണിയൊക്കെ കഴിഞ്ഞിട്ടാണ് ചെല്ലുന്നത്. പക്ഷേ അവിടേക്ക് കയറിയപ്പോൾത്തന്നെ എന്തോ വല്ലാത്തൊരു നെഗറ്റീവ് വൈബ് അനുഭവപ്പെട്ടു. റിസോർട്ടിന്റെ ഒരു കോട്ടേജിൽ ഞാൻ, തൊട്ടപ്പുറത്തേതിൽ കൊച്ചുപ്രേമൻ ചേട്ടൻ. ഞങ്ങൾ സംസാരിച്ചു. വീട് അടുത്തായതിനാൽ ചിലപ്പോൾ അങ്ങോട്ട് പോകുമെന്ന് ചേട്ടൻ പറഞ്ഞു. കോട്ടേജിൽ നല്ല സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളുണ്ടായിരുന്നു. രാജാ രവി വർമയുടെ ചിത്രങ്ങളെന്ന് തോന്നിക്കുന്നവ. കോട്ടേജിന്റെ ഡോർ ഗ്ലാസാണ്. കർട്ടൻ ഇട്ടിട്ടുണ്ട്. പക്ഷേ പുറത്തേക്ക് നോക്കിയാൽ ആരാണ് വന്നതെന്നെല്ലാം അറിയാം. കൊച്ചുപ്രേമൻ ചേട്ടനുമായി വർത്തമാനം പറഞ്ഞ് ഞാൻ തിരിച്ച് എന്റെ കോട്ടേജിലേക്ക് വന്നുകിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യ അടുത്തുകിടക്കുന്നതുപോലെ എനിക്കുതോന്നി. ഞാന്‍ വൈഫിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ അതു വേറൊരു സ്ത്രീ ആയിരുന്നു. അവര്‍ എന്നെ തുറിച്ചുനോക്കി. നല്ല വെളുത്ത ഒരു യുവതി. അവര് എന്നോട് ചോദിച്ചു 'ഭാര്യയാണെന്നു കരുതിയല്ലേ' എന്ന്. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. കൃത്യമായി ഞാൻ കണ്ടതാണ്. പുറത്തേക്ക് നോക്കുമ്പോൾ അവിടെ ലൈറ്റ് ഇട്ടിട്ടുണ്ട്. ബാക്കി ഭാഗം ഫുൾ ഇരുട്ട്. കൊച്ചുപ്രേമൻ ചേട്ടന്റെ മുറിയിലേക്ക് പോയാലോ എന്നാലോചിച്ചു. പിന്നെയാണ് അദ്ദേഹം വീട്ടിൽ പോയിട്ടുണ്ടാകുമോ എന്നോർത്തത്. ഒരുവിധമാണ് നേരം വെളുപ്പിച്ചത്. പിറ്റേന്ന് വേറൊരു മുറിയിലേക്ക് മാറി. പക്ഷേ എന്നും രാത്രി ഒന്നേ പത്താവുമ്പോൾ എഴുന്നേൽക്കും. ഉണ്ടായത് തോന്നലായിരിക്കാം. പക്ഷേ ഒരാഴ്ച ശരിക്ക് പേടിച്ചു. അവിടെയല്ലാതെ വേറൊരിടത്തുനിന്ന് ഇതുപോലെ പേടിച്ച അനുഭവം ഉണ്ടായിട്ടില്ലെന്നും തുറന്ന് പറയുകയാണ് ഷാജോൺ.
https://www.facebook.com/Malayalivartha

























