Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമ വിളിച്ചിട്ട് രണ്ട് മിനിറ്റ് കരയുകയായിരുന്നു... ആ റിയാക്ഷനാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നെല്ലാം ഞാൻ പ്രതീക്ഷിച്ചത്...''ഞാൻ ഇന്നലെ ഇട്ട ടീ ഷർട്ടിലാണ് ഇന്നും പ്രമോഷന് വേണ്ടി നടക്കുന്നത്... കുളിച്ചിട്ടില്ല! തുറന്ന് പറഞ്ഞ് ആസിഫ് അലി!

19 SEPTEMBER 2022 12:08 AM IST
മലയാളി വാര്‍ത്ത

നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. കഴിഞ്ഞദിവസം റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊത്തിലെ നായകന്മാരിൽ ഒരാളാണ് ആസിഫ് അലി. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പ്രസ് മീറ്റിൽ‌ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'വളരെ നല്ലൊരു കൂട്ടുകാരനാണ് റോഷൻ.''അത് റോഷന്റെ കൂടെ കുറച്ച് സമയം ചിലവഴിച്ച് കഴിയുമ്പോൾ നമുക്ക് മനസിലാകും. റോഷൻ ഒരു ജെന്റിൽമാനാണ്. ചെറുപ്പം മുതൽ ഒരുമിച്ച് വളർന്ന രണ്ട് സുഹൃത്തുക്കളായിട്ടാണ് ഞാനും റോഷനും അഭിനയിച്ചിരിക്കുന്നത്.''സിനിമയൽ കാണുന്നത് പോലെ തന്നെ ചെറുപ്പം മുതൽ ഒപ്പമുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ അവരോട് പെരുമാറുന്ന രീതി വെച്ചാണ് സിനിമയിൽ റോഷന്റെ കഥപാത്രത്തോട് ഇടപെട്ടിരിക്കുന്നത്. അതുകൊണ്ട് വലിയൊരു ടാസ്ക്കായിരുന്നില്ല ആ കെമിസ്ട്രി വർക്കൗട്ട് ചെയ്ത് എടുക്കാൻ. സിബി സാർ പറഞ്ഞപ്പോലെ തന്നെ കൊത്തിന്റെ റിലീസിന് ശേഷം നിരവധി കോളുകൾ എനിക്കും വന്നിരുന്നു.''വളരെ നാളുകൾക്ക് ശേഷാണ് സിനിമ കണ്ട് എക്സൈറ്റഡായി ഇത്തരത്തിൽ എനിക്ക് കോളുകൾ വരുന്നത്. വിളിച്ചവരിൽ ഒരാൾ വളരെ രസകരമായ ഒരു കാര്യം ചോദിച്ചു. നീയും റോഷനും പ്രേമത്തിലായിരുന്നോ എന്നാണ്. കാരണം നായിക നിഖിലയുമായി ഉള്ളതിനേക്കാൾ കെമിസ്ട്രി റോഷനുമായി എനിക്ക് ഉണ്ടായിരുന്നുവെന്നതാണ്.' 'ക്ലൈമാക്സിലെ റോഷനൊപ്പമുള്ള സീൻ കണ്ട് തിയേറ്ററിൽ ഇരുന്ന് ഞാൻ കരയുകയായിരുന്നു. വീട്ടിലുള്ളവരെല്ലാം സിനിമ കണ്ടു. സിനിമ കണ്ട് വളരെ ജെനുവിനായി അഭിപ്രായം പറയുന്നവരാണ് വീട്ടിലുള്ളവർ. സമ വിളിച്ചിട്ട് രണ്ട് മിനിറ്റ് കരയുകയായിരുന്നു. ആ റിയാക്ഷനാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നെല്ലാം ഞാൻ പ്രതീക്ഷിച്ചത്.''ഞാൻ ഇന്നലെ ഇട്ട ടീ ഷർട്ടിലാണ് ഇന്നും പ്രമോഷന് വേണ്ടി നടക്കുന്നത്. കുളിച്ചിട്ടില്ല. ഈ സിനിമ നല്ലതാണെന്ന് അറിഞ്ഞത് മുതൽ സിനിമയെ കുറിച്ച് അറിയാത്തവരിലേക്കും കാര്യങ്ങൾ എത്തിച്ച് എല്ലാവരേയും തിയേറ്ററിൽ എത്തിക്കണമെന്ന് എനിക്ക് തോന്നി.''ഞാൻ മുമ്പ് ചെയ്ത മോശം സിനിമകളുടെ ആഫ്ടർ എഫക്ട് കാരണം ആരു ഈ സിനിമയ്ക്ക് പോകേണ്ടെന്ന് ചിലപ്പോൾ തീരുമാനിച്ചിട്ടുണ്ടാകും. അതൊക്കെ മാറ്റി എല്ലാവരേയും തിയേറ്ററിൽ എത്തിച്ച് ഈ സിനിമ കാണിക്കണമെന്ന് എനിക്ക് തോന്നി എന്നും ആസിഫ് അലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends