Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയായിരുന്നു... തുടര്‍ച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്പോള്‍ ഷോ ഡയറക്ടര്‍ക്ക് അത് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നു; രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാമായിരുന്നു

20 SEPTEMBER 2022 08:52 PM IST
മലയാളി വാര്‍ത്ത

ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. അതേസമയം വിമര്‍ശനങ്ങളും എന്നും സ്റ്റാര്‍ മാജിക്കിന്റെ കൂട്ടായിരുന്നു. താരങ്ങള്‍ പരസ്പരം കളിയാക്കാന്‍ എന്ന രീതിയില്‍ നടത്തുന്ന പല തമാശകളിലേയും റേസിസവും ബോഡി ഷെയ്മിംഗുമൊക്കെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഷോയില്‍ വച്ച് തന്നെ അതിഥിയായി എത്തിയവര്‍ പോലും ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും ഇതൊന്നും സ്റ്റാര്‍ മാജിക്കിന്റെ ജനപ്രീതി കുറച്ചിട്ടില്ല.

എന്നാല്‍ സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഷോയ്‌ക്കെതിരെ സന്തോഷ് പണ്ഡിറ്റ് നടത്തിയ ആരോപണങ്ങള്‍. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമായിരുന്നു സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ പിന്നീട് ഷോയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സ്റ്റാര്‍ മാജിക്കിലെ താരമായ ബിനു അടിമാലിയ്‌ക്കെതിരെയായിരുന്നു സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

ഇപ്പോഴിതാ നടന്ന സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് മനസ് തുറന്നിരിക്കുന്നത്. തന്നെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
''സ്റ്റാര്‍ മാജിക് എന്ന് ഷോയില്‍ എന്റെ പുതിയ സിനിമയിലെ 'പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ജീവിതം' എന്ന പാട്ട് ഗജനി എന്ന സിനിമയിലെ സുട്രും വിഴി സൂടാരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് ചൊറിയാന്‍ തുടങ്ങി. ഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണ് എന്ന് പറഞ്ഞു. അത് വിവരമില്ലായ്മയാണ് എന്ന് പറയാന്‍ പറ്റില്ല, മനപൂര്‍വ്വം ചെയ്തതാണ്. അവര് പറഞ്ഞ കാര്യത്തിന് ഞാന്‍ വിശദീകരണം നല്‍കാന്‍ പോലും അനുവദിച്ചില്ല. പിന്നെ എനിക്ക് കിട്ടിയ ഒരു അവസരം ഞാന്‍ ഉപയോഗിച്ചു. ചിലപ്പോള്‍ സംഭവിച്ചു പോയതാവാം, എന്നിരുന്നാലും അത് വിളിച്ച് വരുത്തി അപമാനിച്ചത് പോലെ തന്നെയായിരുന്നു'' എന്നാണ് നടന്ന സംഭവത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

തുടര്‍ച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്‌ബോള്‍ ഷോ ഡയറക്ടര്‍ക്ക് അത് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നുവെന്നും പക്ഷെ അത് ചെയ്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അല്ലെങ്കില്‍ രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാമായിരുന്നുവെന്നും പക്ഷെ അതും ചെയ്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ആണ് താന്‍ പറഞ്ഞത് മനപൂര്‍വ്വമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

നൂറ് മിമിക്രിക്കാരില്‍ ഒന്നോ രണ്ടോ പേരാണ് വിഷമുള്ളതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ബിനു അടിമാലിയെ പോലുള്ള ആളുകളെ ചാനലുകാര്‍ വിളിക്കുന്നത് കൊണ്ട് ആണ് അവര്‍ ജീവിച്ചു പോകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. ചാനലുകള്‍ വേണ്ട എന്ന് പറഞ്ഞാല്‍ ഇവര്‍ വീട്ടില്‍ വായി നോക്കി ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.

അതേസമയം, എനിക്ക് ആ ഗതികേടില്ലെന്നും അദ്ദേഹം പറയുന്നു. ചാനലുകാരെ നോക്കിയല്ല ഞാന്‍ ജീവിക്കുന്നത്. എന്റെ സിനിമ തിയേറ്ററില്‍ ഇറക്കിയില്ല എങ്കില്‍, അതിന് ഞാന്‍ വേറെ മാര്‍ഗ്ഗം നോക്കി വച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. എന്നാല്‍ മിമിക്രിക്കാര്‍ മറ്റൊരു നടന്‍ ഉള്ളത് കൊണ്ട് ജീവിക്കുന്നവരാണെന്നും അതുകൊണ്ട് പരിതി വിട്ടുള്ള അഹങ്കാരം നല്ലതല്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends