രോഹിത് വളരെ സപ്പോര്‍ട്ടീവാണ്, നല്ല ഡാന്‍സറാണ്! അന്ന് മുന്‍ഭര്‍ത്താവ് രോഹിത്തിനൊപ്പം താമസിക്കുന്ന സമയത്ത് സംഭവിച്ചത്... ബഡായി ബംഗ്ലാവിലേക്ക് ഉന്തിത്തള്ളിവിട്ടത് അദ്ദേഹമാണ്... ആദ്യമായി തുറന്ന് പറഞ്ഞ് ആര്യ

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ തന്റേതായുള്ള സ്ഥാനം ആര്യ നേടി. പിന്നാലെ ബിഗ്‌ബോസിലും എത്തിയപ്പോൾ ഇരും കയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. തന്റെ വിശേഷങ്ങളൊക്കെ തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹമോചിതയായ ആര്യ ആദ്യ ഭര്‍ത്താവിനെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും മുന്‍ഭര്‍ത്താവുമായി അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. ഇപ്പോഴിതാ കൂടുതൽ തുറന്ന് പറച്ചിൽ നടത്തുകയാണ് താരം.
സിനിമയിലേക്ക് നൂറ് ശതമാനം അവസരം ലഭിക്കാന്‍ കാരണം ബഡായി ബംഗ്ലാവ് ആണ്. അതിലേക്ക് ആദ്യം അവസരം കിട്ടിയപ്പോള്‍ എനിക്കിത് ചെയ്യാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതിന്റെ ഹിന്ദി വേര്‍ഷനായ കപില്‍ ശര്‍മ്മയുടെ ഷോ ഞാന്‍ കാണാറുണ്ടായിരുന്നു. അന്ന് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് താമസം. അവര്‍ ഹിന്ദി പരിപാടികളാണ് കണ്ടിരുന്നത്. അര്‍ച്ചനയുടെ സീരിയല്‍ മാത്രമാണ് മലയാളത്തില്‍ ആകെ കണ്ടിരുന്നത്. കപില്‍ ശര്‍മ്മയുടെ ഷോ കാണുന്നത് കൊണ്ട് ഇതേ പരിപാടിയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരും ആകാംഷയിലായി. രോഹിത് വളരെ സപ്പോര്‍ട്ടീവാണ്, നല്ല ഡാന്‍സറാണ്. നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് എന്ന ഉന്തിത്തള്ളി വിട്ടത് രോഹിത്താണ്. അതിലുള്ളവര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മുകേഷേട്ടനും പിഷാരടിയും ധര്‍മജനുമാണെന്ന് പറഞ്ഞു. അപ്പോഴേ എന്റെ കിളി പോയത് പോലെയായി. ചാനലിന് നല്ല ആത്മവിശ്വാസമായിരുന്നു. ചെയ്തിട്ട് ശരിയായില്ലെങ്കില്‍ നിര്‍ത്താമെന്ന് പറഞ്ഞിട്ടാണ് ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തത്. പിഷുവിനെ മിസ് ചെയ്യുന്നില്ലേ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞങ്ങള്‍ റിയല്‍ കപ്പിളാണെന്നാണ് ചിലരുടെ ധരിച്ച് വെച്ചിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha