'ജഡ്ജിക്കെതിരെ അവരുടെ കുടുംബത്തിനെതിരെ ആരോപണം ഉണ്ടാകുമ്പോൾ അവരുടെ നിലപാട് കൂടി രേഖപ്പെടുത്തേണ്ടതുണ്ട്... വിധിയിൽ ഇക്കാര്യത്തിലെല്ലാം വ്യക്തത ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്.. ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം ഉണ്ടെന്നാണല്ലോ അതിജീവിത ആരോപിച്ചത്.. വിധി അതിജീവിതയ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വരില്ലേയെന്ന് തുറന്നടിച്ച് രാഹുൽ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളിയതോടെ അതിജീവിതയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് . ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു നടപടി. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ഇപ്പോഴിത കോടതി വിധിയിൽ പ്രതികരിച്ച് ദിലീപ് അനുകൂലി രാഹുൽ ഈശ്വർ രംഗത്തെത്തിയിരിക്കുകയാണ്. ഇതൊരു തിരിച്ചടിയായി അതിജീവിത കാണേണ്ടതില്ലെന്നും ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിച്ചുവെമായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്. വിചാരണ കോടി ജഡ്ജിയെ മാറ്റുമെന്ന് അതിജീവിതയോട് ഇഷ്ടവും സ്നേഹവും ഉള്ളവർ കരുതിയെങ്കിലും അതിനപ്പുറത്തേക്ക് ആരും കോടതി മാറ്റുമെന്ന് കരുതിയിട്ടില്ല. നേരത്തേ തന്നെ അതിജീവിത ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചതാണ്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ട്'. ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. അടച്ചിട്ട മുറിയിലാണ് കേസിൽ വാദം നടന്നത്. ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ അവരുടെ പ്രതികരണം ഹൈക്കോടതി തേടിയിരുന്നോ എന്നത് വ്യക്തമല്ല. ജഡ്ജിയുടെ നിലപാട് അറിയാതെ അവരെ കേസിൽ നിന്നും മാറ്റുന്നതിൽ സാങ്കേതികത്വ പ്രശ്നം ഉണ്ട്'. 'ജഡ്ജിക്കെതിരെ അവരുടെ കുടുംബത്തിനെതിരെ ആരോപണം ഉണ്ടാകുമ്പോൾ അവരുടെ നിലപാട് കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. വിധിയിൽ ഇക്കാര്യത്തിലെല്ലാം വ്യക്തത ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്. ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം ഉണ്ടെന്നാണല്ലോ അതിജീവിത ആരോപിച്ചത്. വിധി അതിജീവിതയ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വരില്ലേയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ജഡ്‍ജിനെതിരായ ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെനന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പ്രതിയും ജഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും കോടതി തള്ളി. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്ന് വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതിജീവിതയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത്തരത്തിൽ ഒരു കീഴ‍്‍വഴക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്.
https://www.facebook.com/Malayalivartha